റിലയന്‍സ് ബ്രോഡ്കാസ്റ്റ് പാപ്പരത്ത നടപടിയിലേക്ക് ;175 കോടിയുടെ കടം തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല
ബിഗ് എഫ്എം റേഡിയോ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്ററായ റിലയന്‍സ് ബ്രോഡ്കാസ്റ്റ് ലിമിറ്റഡിനെതിരെയുള്ള പാപ്പരത്ത ഹര്‍ജി നാഷ്ണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ കോടതി അംഗീകരിച്ചു. പാപ്പരത്ത നടപടി സ്വീകരിക്കുന്ന അനില്‍ അംമ്പാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ ഏറ്റവും ഒടുവിലത്തേതാണ് റിലയന്‍സ് ബ്രോഡ്കാസ്റ്റ്. ഐഡിബിഐ ട്രസ്റ്റ്ഷിപ്പ് സര്‍വീസ് റിലയന്‍സ് ബ്രോഡ്കാസ്റ്റിനെതിരെ സമര്‍പ്പിച്ച ഹര്‍ജി നാഷ്ണല്‍ കമ്പനി ലോ ട്രിബ്യൂണലിൻ്റെ മുംബൈ ബഞ്ച് അംഗീകരിക്കുകയായിരുന്നു.
അനില്‍ അംമ്പാനി ഗ്രൂപ്പിൻ്റെ 200 കോടി മൂല്യമുള്ള കൈമാറ്റം ചെയ്യാന്‍ സാധിക്കാത്ത ഓഹരികള്‍ 2015ലും 2016 ലുമായി എല്‍&ടി ഇന്‍വൈസ്റ്റ്‌മെൻ്റ് മാനേജ്‌മെൻ്റ് ലിമിറ്റഡ് ഏറ്റെടുക്കുകയായിരുന്നു. എല്‍&ടി ഇന്‍വൈസ്റ്റ്‌മെൻ്റ് മാനേജ്‌മെൻ്റ് ലിമിറ്റഡിൻ്റെ ട്രസ്റ്റി ആയിട്ടാണ് ഐഡിബിഐ ട്രസ്റ്റി സര്‍വീസ് പ്രവര്‍ത്തിച്ചത്. അതേസമയം റിലയന്‍സ് ക്യാപിറ്റലാണ് റിലയന്‍സ് ബ്രോഡ്കാസ്റ്റ് ലിമിറ്റഡിന് വേണ്ടി ജാമ്യം നിന്നത്.
അനില്‍ അമ്പാനി ഗ്രൂപ്പിന്റെ 200 കോടി മൂല്യമുള്ള കൈമാറ്റം ചെയ്യാന്‍ സാധിക്കാത്ത ഓഹരികള്‍ 2015ലും 2016 ലുമായി എല്‍&ടി ഇന്‍വൈസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ഏറ്റെടുക്കുകയായിരുന്നു. എല്‍&ടി ഇന്‍വൈസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റഡിന്റെ് ട്രസ്റ്റി ആയിട്ടാണ് ഐഡിബിഐ ട്രസ്റ്റി സര്‍വീസ് പ്രവര്‍ത്തിച്ചത്. അതേസമയം റിലയന്‍സ് ക്യാപിറ്റലാണ് റിലയന്‍സ് ബ്രോഡ്കാസ്റ്റ് ലിമിറ്റഡിന് വേണ്ടി ജാമ്യം നിന്നത്.
2020 ല്‍ ഓഹരികള്‍ തിരിച്ചടയക്കേണ്ട സമയത്ത് കമ്പനി പണടയ്ക്കുന്നതില്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇടപാടില്‍ ജാമ്യം നിന്ന് റിയലന്‍സ് ക്യാപിറ്റലിനോട് പണം തിരിച്ചടയ്ക്കാന്‍ എല്‍&ടി ഇന്‍വൈസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ആവശ്യപ്പെട്ടു. പല തവണ ആവശ്യപ്പെട്ടിട്ടും റിലയന്‍സ് ക്യാപിറ്റലോ റിലയന്‍സ് ബ്രോഡ്കാസ്റ്റ് ലിമിറ്റഡോ കടം തിരിച്ചടയ്ക്കാന്‍ തയാറായില്ല. ഇതോടെയാണ് എല്‍&ടി ഇന്‍വൈസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ലിമിറ്റഡ് നാഷ്ണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചത്. റിലയന്‍സ് ബ്രോഡ്കാസ്റ്റ് കടം തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.
കമ്പനിയുടെ വെബ്സൈറ്റ് അനുസരിച്ച്, ബിഗ് എഫ്എമ്മിൻ്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ബ്രോഡ്കാസ്റ്റ് നെറ്റ് വർക്ക് 58 സ്റ്റേഷനുകളുള്ള രാജ്യത്തെ ഏറ്റവും വലിയ റേഡിയോ ശൃംഖലയാണ്, കൂടാതെ 1200-ലധികം പട്ടണങ്ങളിലും 50,000-ലധികം ഗ്രാമങ്ങളിലും ലഭ്യമാക്കുകയും ചെയ്തു.