മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവര്‍ എന്നിവരെല്ലാം മുന്നേറ്റം തുടരുകയാണ്
Updated on
1 min read

ആദ്യ ഫല സൂചനകൾ വരുമ്പോൾ മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും എൻഡിഎ സഖ്യം മുന്നിലാണ്. ഇന്ത്യാ സഖ്യം കടുത്ത പോരാട്ടം തുടരുകയാണ്. എക്സിറ്റ് പോൾ ഫലങ്ങളെ ശരിവെക്കുന്ന ജനവിധിയാണ് ആദ്യ ഫലസൂചനകളിൽ കാണുന്നത്. മഹാരാഷ്ട്രയിൽ ബഹുദൂരം മുന്നിലാണ് എൻഡിഎ സഖ്യം. ആദ്യം ലീഡ് നില പുറത്തുവന്ന 169 മണ്ഡലങ്ങളിൽ 96 സീറ്റിലും എൻ ഡി എ ആണ് ലീഡ് ചെയ്തിരുന്നത്. ഇന്ത്യാസഖ്യം 64 സീറ്റുകളിൽ മുന്നിലായിരുന്നു. ഝാർഖണ്ഡിൽ ലീഡ് നില പുറത്തുവന്നു തുടങ്ങുമ്പോൾ എൻഡിഎ 34 സീറ്റുകളിലും ഇന്ത്യാസഖ്യം 18 സീറ്റിലും മുന്നിലാണ്. കേവലഭൂരിപക്ഷത്തിന് തൊട്ടു പിന്നിലാണ് എൻഡിഎ സഖ്യം. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരെല്ലാം മുന്നേറ്റം തുടരുകയാണ്. മഹാരാഷ്ട്രയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിൽ എൻഡിഎക്ക് ലീഡ് ഉണ്ട്. ലീഡ് നില പുറത്തുവന്ന 246 സീറ്റുകളിൽ 149 സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. അവസാന ഫലസൂചനകൾ വരുമ്പോൾ 88 സീറ്റുകളുമായി ഇന്ത്യാസഖ്യവും തൊട്ടുപിന്നിലുണ്ട്.

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍
പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹേമന്ത് സോറന്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് മനോജ് പാണ്ഡെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഝാര്‍ഖണ്ഡിലെ ജനങ്ങളില്‍നിന്ന് വ്യക്തമായ ശബ്ദമുണ്ട്. ഇസ്ബാര്‍ ഫിര്‍ ഹേമന്ത് ദോബാര, ഹേമന്ത് സോറന്‍ മടങ്ങിയെത്തും. സ്ത്രീകളും വിദ്യാര്‍ഥികളും ജാര്‍ഖണ്ഡിലെ ജനങ്ങളും അവരുടെ വിശ്വാസം അര്‍പ്പിച്ചു, ഞങ്ങള്‍ അവരെ വിശ്വസിക്കുന്നു. പ്രചാരണവേളയിലും പകലും കണ്ട ആവേശം. കേവല ഭൂരിപക്ഷത്തോടെ ഞങ്ങള്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് തിരഞ്ഞെടുപ്പ് വ്യക്തമായി കാണിച്ചു,' അദ്ദേഹം പറഞ്ഞു.

വോട്ടെണ്ണലിലെ എണ്ണത്തില്‍ ഒന്നോ രണ്ടോ എണ്ണം വ്യത്യാസപ്പെട്ടേക്കാം, പക്ഷേ ഹേമന്ത് സോറന്‍ ഇവിടെ ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രതിപക്ഷത്തിന് കുറച്ച് സീറ്റുകള്‍ ലഭിച്ചേക്കാം, പക്ഷേ അത് ഹേമന്ത് സോറന്റെ വിജയമായിരിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് തിതരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍, മഹാ വികാസ് അഘാഡിയുടെ (എംവിഎ) വിജയത്തില്‍ ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുര്‍വേദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങള്‍ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷവും അവസരവും ഉറപ്പാക്കും. അഴിമതി, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിന്റെ ഭരണത്തെയും ചതുര്‍വേദി വിമര്‍ശിച്ചു. ഞങ്ങളുടെ വിജയം സുനിശ്ചിതമാണ്, ഫലം പുറത്തുവരുമ്പോള്‍ ഞങ്ങള്‍ ആഘോഷിക്കും- ചതുര്‍വേദി പറഞ്ഞു.

logo
The Fourth
www.thefourthnews.in