നീറ്റ് യുജി ചോദ്യപേപ്പര്‍: എന്‍ടിഎ അധികൃതര്‍ക്ക് ക്ലീന്‍ ചിറ്റ് നൽകി സിബിഐ, ചോര്‍ന്നത് ജാര്‍ഖണ്ഡ് പരീക്ഷാ കേന്ദ്രത്തില്‍നിന്ന് മോഷ്ടിച്ച പേപ്പറുകള്‍

നീറ്റ് യുജി ചോദ്യപേപ്പര്‍: എന്‍ടിഎ അധികൃതര്‍ക്ക് ക്ലീന്‍ ചിറ്റ് നൽകി സിബിഐ, ചോര്‍ന്നത് ജാര്‍ഖണ്ഡ് പരീക്ഷാ കേന്ദ്രത്തില്‍നിന്ന് മോഷ്ടിച്ച പേപ്പറുകള്‍

ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ എന്‍ടിഎ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നാണ് സിബിഐ കണ്ടെത്തല്‍
Updated on
1 min read

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (അണ്ടര്‍ ഗ്രാജ്വേറ്റ്)- നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അധികൃതര്‍ക്ക് ക്ലീന്‍ ചിറ്റ്. ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ എന്‍ടിഎ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നാണ് സിബിഐ കണ്ടെത്തല്‍. ജാര്‍ഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് മോഷ്ടിച്ചവയാണ് ചോര്‍ന്ന ചോദ്യപേപ്പറുകള്‍ എന്നാണ് സിബിഐ നിലപാട്.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരുമായി സഹകരിച്ച് ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളില്‍നിന്ന് പരീക്ഷയ്ക്കുമുന്‍പ് ഒരു സംഘടിത സിന്‍ഡിക്കേറ്റ് പേപ്പര്‍ സ്വന്തമാക്കുകയായിരുന്നെന്നാണ് സംഭവവികാസങ്ങളെക്കുറിച്ച് അറിയാവുന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ത്യയിലുടനീളമുള്ള എംബിബിഎസ്, ബിഡിഎസ്, മറ്റ് അനുബന്ധ ബിരുദ മെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷ വിജയിപ്പിക്കാന്‍ വിദ്യാര്‍ഥികളില്‍നിന്ന് സംഘം ലക്ഷക്കണക്കിന് രൂപ കൈപ്പറ്റി. നൂറ്റമ്പതോളം വിദ്യാര്‍ഥികള്‍ക്ക് ഇതിന്‌റെ പ്രയോജനം ലഭിച്ചതായി ഏജന്‍സി ഉദ്യോഗസ്ഥര്‍ കരുതുന്നു.

നീറ്റ് യുജി ചോദ്യപേപ്പര്‍: എന്‍ടിഎ അധികൃതര്‍ക്ക് ക്ലീന്‍ ചിറ്റ് നൽകി സിബിഐ, ചോര്‍ന്നത് ജാര്‍ഖണ്ഡ് പരീക്ഷാ കേന്ദ്രത്തില്‍നിന്ന് മോഷ്ടിച്ച പേപ്പറുകള്‍
'എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം ഓഫിസില്‍നിന്ന് ഇറങ്ങണം'; അല്‍ ജസീറ റാമല്ല ഓഫിസ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഇസ്രയേല്‍

എന്‍ടിഎയെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ അന്വേഷണത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അപാകതയോ വിവിധ സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കും ചോദ്യപേപ്പര്‍ വിതരണത്തില്‍ എന്തെങ്കിലും പ്രശ്നമോ കണ്ടെത്തിയിട്ടില്ല. വിദ്യാര്‍ഥികളില്‍ നിന്നോ അവരുടെ രക്ഷിതാക്കളില്‍ നിന്നോ വന്‍ തുക കൈപ്പറ്റിയ സംഘടിത സിന്‍ഡിക്കേറ്റാണ് പ്രാദേശികമായി, ഹസാരിബാഗില്‍ പേപ്പര്‍ മോഷ്ടിച്ചത്,' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച കേസ് ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറുകയും അന്നത്തെ എന്‍ടിഎ മേധാവി സുബോധ് കുമാര്‍ സിങ്ങിനെ ഒഴിവാക്കുകയും ചെയ്തു.

കേസില്‍ എഹ്സാനുല്‍ ഹഖ്, ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വൈസ് പ്രിന്‍സിപ്പല്‍, പട്‌ന എയിംസില്‍ നിന്നുള്ള നാല് എംബിബിഎസ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 48 പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കും ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘത്തലവന്‍ സഞ്ജീവ് മുഖിയയുടെ സംഘവുമായി ബന്ധമുള്ളതിനാലാണ് അറസ്റ്റെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in