സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത ബന്ധു ബിജെപി വിട്ടു
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ അടുത്ത ബന്ധു ചന്ദ്ര ബോസ് ബിജെപി വിട്ടു. സുഭാഷ് ചന്ദ്ര ബോസിന്റെ കാഴ്ചപാടുകള്‍ പ്രചരിപ്പിക്കുന്നതിന് ബിജെപി പിന്തുണ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്ര ബോസിന്റെ നടപടി. ബിജെപിയില്‍ അംഗമായപ്പോള്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ശരത് ചന്ദ്ര ബോസിന്റെയും പ്രത്യയശാസ്ത്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് അനുവാദം നല്‍കിയിരുന്നു എന്നാല്‍ അതൊന്നും നടന്നില്ലെന്നും ചന്ദ്ര ബോസ് ആരോപിച്ചു.
ചന്ദ്ര ബോസിന്റെ രാജി ബംഗാളിലെ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. സംസ്ഥാന ബിജെപിയുടെ പ്രമുഖ മുഖങ്ങളില്‍ ഒന്നായിരുന്ന അദ്ദേഹം തിരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥിയായിരുന്നു.
ബിജെപിയുടെ ചട്ടക്കൂടിനുള്ളില്‍, ജാതി, മതം എന്നിവയ്ക്ക് അതീതമായി എല്ലാ സമുദായങ്ങളെയും ഭാരതീയരായി ഒന്നിപ്പിക്കുക എന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് ആസാദ് ഹിന്ദ് മോര്‍ച്ച സ്ഥാപിച്ചത്
സുഭാഷ് ചന്ദ്രബോസിന്റെയും ശരത് ചന്ദ്രബോസിന്റെയും ആശയങ്ങള്‍ ബിജെപിയുടെ ഭാഗമായി നിന്നു കൊണ്ട് പ്രചരിപ്പിക്കാമെന്ന കാഴ്ചപ്പാടായിരുന്നു ചന്ദ്ര ബോസ് മുന്നോട്ടുവച്ചത്. ബിജെപിയുടെ ചട്ടക്കൂടിനുള്ളില്‍, ജാതി, മതം എന്നിവയ്ക്ക് അതീതമായി എല്ലാ സമുദായങ്ങളെയും ഭാരതീയരായി ഒന്നിപ്പിക്കുക എന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് ആസാദ് ഹിന്ദ് മോര്‍ച്ച സ്ഥാപിച്ചത്. രാജ്യത്തെ ഒരുമയോടെ നിലനിർത്താൻ ഇത് അനിവാര്യമായിരുന്നു. എന്നാൽ ഇത്തരം ശ്രമങ്ങൾക്കൊന്നും പാർട്ടിയിൽ നിന്നും പിന്തുണ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് നല്‍കിയ രാജിക്കത്തില്‍ ചന്ദ്ര ബോസ് പറഞ്ഞു.
രാജ്യത്തെ ഒരുമയോടെ നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 'സ്തുത്യര്‍ഹമായ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള എന്റെ തീവ്രമായ ശ്രമങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നോ പശ്ചിമ ബംഗാളിലെ സംസ്ഥാന തലത്തില്‍ നിന്നോ ബിജെപിയില്‍ നിന്ന് ഒരു പിന്തുണയും ലഭിച്ചില്ല. എന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കപ്പെട്ടു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016-ൽ ബംഗാൾ ബിജെപി വൈസ് പ്രസിഡന്റായിരുന്നു
നിരവധി വിഷയങ്ങളില്‍ ചന്ദ്ര ബോസ് സംസ്ഥാന നേതൃത്വത്തെ ആക്ഷേപിക്കുകയും 2019 ല്‍ സിഎഎയെ എതിര്‍ക്കുകയും പാര്‍ട്ടി ലൈനിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തു, രാജിയോട് പ്രതികരിച്ച് ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു.
പാർട്ടിയുമായുള്ള തന്റെ ചർച്ചകൾ ബോസ് സഹോദരന്മാരുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തെ കേന്ദ്രീകരിച്ചായിരുന്നു. ഇതേ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ പാർട്ടി തനിക്ക് അവസരമൊരുക്കുമെന്നായിരുന്നു ധാരണ. എന്നാൽ അത് ഉണ്ടായില്ല, ചന്ദ്രകുമാർ ബോസ് കത്തിൽ പറയുന്നു
2006 ല്‍ ബിജെപിയില്‍ അംഗമായ ചന്ദ്രബോസ് 2016ല്‍ നിയമ സഭയിലും 2019ല്‍ ലോകസഭയിലും ബിജെപി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. 2016-ൽ ബംഗാൾ ബിജെപി വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത ബോസിനെ 2020-ലെ പുനഃസംഘടനയിൽ ആ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.