'തമിഴ്നാടിന്റെ പേര് മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടില്ല' : തമിഴകം വിവാദത്തിൽ വിശദീകരണവുമായി ഗവർണർ ആർ എൻ രവി

'തമിഴ്നാടിന്റെ പേര് മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടില്ല' : തമിഴകം വിവാദത്തിൽ വിശദീകരണവുമായി ഗവർണർ ആർ എൻ രവി

ജനുവരി നാലിന് നടന്ന ഒരു പരിപാടിയിലാണ് വിവാദങ്ങൾക്ക് ആസ്പദമായ പരാമർശം ഗവർണർ നടത്തിയത്
Updated on
1 min read

തമിഴ്നാട് സർക്കാരുമായി തര്‍ക്കം രൂക്ഷമാക്കിയ 'തമിഴക' പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആര്‍ എന്‍ രവി. സംസ്ഥാനത്തിന്റെ പേര് മാറ്റം താന്‍ നിര്‍ദേശിച്ചുവെന്ന് പറയുന്നത് തെറ്റാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പ്രസംഗത്തിന്റെ അടിസ്ഥാനം മനസിലാക്കാതെയാണ് വിവാദങ്ങള്‍ സൃഷ്ടിച്ചതെന്നും ഗവര്‍ണര്‍ ആരോപിച്ചു.

'തമിഴ്നാടിന്റെ പേര് മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടില്ല' : തമിഴകം വിവാദത്തിൽ വിശദീകരണവുമായി ഗവർണർ ആർ എൻ രവി
'ഗെറ്റ് ഔട്ട് രവി'; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം ഉയരുന്നു, ഹീറോയായി സ്റ്റാലിന്‍

''കാശിയും തമിഴ് ജനതയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ച് പറയുന്നിടെയാണ് തമിഴകം എന്ന വാക്ക് ഉപയോഗിച്ചത്. കാരണം അന്നത്തെ കാലത്ത് തമിഴ്നാട് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ചരിത്രപരമായ പശ്ചാത്തലത്തിൽ, തമിഴകം എന്ന പദപ്രയോഗം നടത്തിയത്'' - ഗവർണർ പ്രസ്താവനയിൽ ​​പറഞ്ഞു.

പ്രസംഗത്തിന്റെ അടിസ്ഥാനം മനസിലാക്കാതെ തമിഴ്നാട് എന്ന പ്രയോഗത്തിന് ഗവര്‍ണര്‍ എതിരാണെന്ന അനാവശ്യ ചർച്ചകൾ ആരംഭിച്ചതിനാല്‍, ഇത് അവസാനിപ്പിക്കാനായാണ് വിശദീകരണം നല്‍കുന്നതെന്നും ആര്‍ എന്‍ രവി വ്യക്തമാക്കി.

'തമിഴ്നാടിന്റെ പേര് മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടില്ല' : തമിഴകം വിവാദത്തിൽ വിശദീകരണവുമായി ഗവർണർ ആർ എൻ രവി
സ്റ്റാലിന്റെ 'നയം' ഇഷ്ടപ്പെട്ടില്ല; നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണറുടെ വാക്കൗട്ട്‌

ജനുവരി നാലിന് നടന്ന ഒരു പരിപാടിയിലാണ് വിവാദങ്ങൾക്ക് ആസ്പദമായ പരാമർശം ഗവർണർ നടത്തിയത്. "രാജ്യത്തിനാകെ ബാധകമായ കാര്യങ്ങൾ തമിഴ്‌നാടിന് വിഷയമല്ല എന്ന നിലപാടാണ് സർക്കാരിന്. അതൊരു ശീലമായിട്ടുണ്ടെന്നും തമിഴകമാണ് സംസ്ഥാനത്തിന് കൂടുതൽ ഉചിതമായ പേര്'' - ആർ എൻ രവി പറഞ്ഞു. തമിഴ്നാട് എന്നാൽ "തമിഴന്മാരുടെ രാഷ്ട്രം" എന്നും തമിഴകം എന്നാൽ "തമിഴ് ജനതയുടെ വീട്" എന്നുമാണ് അർഥം. ഇത് ചൂണ്ടിക്കാട്ടി തമിഴ്‌നാട് ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്ന ആഖ്യാനം ഉയർത്തിക്കാട്ടാൻ വർഷങ്ങളായി ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഗവർണർ രവി പറഞ്ഞിരുന്നു.

'തമിഴ്നാടിന്റെ പേര് മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടില്ല' : തമിഴകം വിവാദത്തിൽ വിശദീകരണവുമായി ഗവർണർ ആർ എൻ രവി
തമിഴ്നാട്ടിൽ 'ഗെറ്റ് ഔട്ട് രവി' പോസ്റ്ററുകള്‍; ഗവർണർ - സർക്കാർ പോര് മുറുകുന്നു

ബിജെപി-ആർഎസ്എസ് അജണ്ടയാണ് രവി മുന്നോട്ട് വെച്ചതെന്ന ആരോപണവുമായി സംസ്ഥാന ഭരണകക്ഷിയായ ഡിഎംകെ കൂടി രംഗത്തെത്തിയതോടെ ഇത് വലിയ തർക്കങ്ങൾക്ക് കാരണമായി. പിന്നാലെ സംസ്ഥാന നിയമസഭയിൽ, ഭരണപക്ഷ എംഎൽഎമാർ ആർഎൻ രവിക്കെതിരെ "ക്വിറ്റ് തമിഴ്‌നാട്" മുദ്രാവാക്യം മുഴക്കുകയും ട്വിറ്ററിൽ #getoutravi ഹാഷ്‌ടാഗ് ട്രെൻഡിങ് ആകുകയും ചെയ്‌തു.

ആര്‍എസ്എസിന് വേണ്ടി തമിഴ്‌നാടെന്ന വികാരത്തെ എതിര്‍ക്കുന്നവന്‍ സംസ്ഥാനം വിട്ടു പോകുന്നതാണ് നല്ലതെന്നതടക്കമുള്ള പ്രതികരണങ്ങളും ഉയർന്നു. ഗവര്‍ണര്‍മാര്‍ ഭരണഘടനയ്ക്ക് കീഴിലാണെന്നും അതിന് മുകളില്‍ അല്ലെന്ന് ഓര്‍മിപ്പിച്ചിട്ടും ഗവര്‍ണര്‍ ഭരണവിരുദ്ധ പ്രസ്താവനകള്‍ തുടരുകയാണെന്നും തമിഴ്നാട് സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in