പാര്‍ലമെന്റും ചെങ്കോലും, പ്രതിപക്ഷ ഐക്യ സ്വപ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പാര്‍ട്ടികള്‍

പാര്‍ലമെന്റും ചെങ്കോലും, പ്രതിപക്ഷ ഐക്യ സ്വപ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പാര്‍ട്ടികള്‍

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാന മന്ത്രി മോദിയല്ല, രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്
Updated on
3 min read

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചെങ്കോലില്‍ എത്തി നില്‍ക്കുമ്പോഴും, ബഹിഷ്കരണം പ്രഖ്യാപിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ച പ്രതിപക്ഷ നിരയിലും വിള്ളല്‍. പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാന മന്ത്രി മോദിയല്ല, രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണം എന്നാവശ്യമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. ഇത് വകവയ്ക്കാതെ മുന്‍ നിശ്ചയിച്ച പ്രകാരം ഉദ്ഘാടനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളും ആരംഭിച്ചു. പിന്നാലെ ചടങ്ങ് ബഹിഷ്കരിക്കുമെന്നായി പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും ഉള്‍പ്പെടെ 21 പാര്‍ട്ടികള്‍ ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന ഇറക്കുകയും ചെയ്തു. ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ ഐക്യനിര ചര്‍ച്ചയാണ് ഇതോടെ വീണ്ടും ശക്തമായത്.

മായാവതിയുടെ ബിഎസ്പി, നവീന്‍ പട്നായിക്കിന്റെ ബിജെഡി, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, അകാലിദള്‍, ടിഡിപി, ജെഡിഎസ് തുടങ്ങിയ പാര്‍ട്ടികളാണ് ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്

ഈ ചര്‍ച്ചകള്‍ക്ക് തടയിട്ടുകൊണ്ട് ഇപ്പോള്‍ എന്‍ഡിഎയുടെ ഭാഗമല്ലാത്ത, പ്രതിപക്ഷ നിരയിലെ കരുത്തരായ ചില പാര്‍ട്ടികള്‍ തന്നെ രംഗത്തെത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നാണ് ഇവരുടെ നിലപാട്. മായാവതിയുടെ ബിഎസ്പി, നവീന്‍ പട്നായിക്കിന്റെ ബിജെഡി, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, അകാലിദള്‍, ടിഡിപി, ജെഡിഎസ് തുടങ്ങിയ പാര്‍ട്ടികളാണ് ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

പ്രതിപക്ഷ സ്ഥാനത്തിരിക്കുമ്പോഴും ബി ജെ പി അനുകൂല നിലപാട് സ്വീകരിക്കുകയാണ് ഈ പാര്‍ട്ടികള്‍. രാജ്യ സഭയില്‍ ഭൂരിപക്ഷമില്ലാത്ത എന്‍ഡിഎയ്ക്ക് പലപ്പോഴും ബിജെഡിയുടെയും വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെയും പിന്തുണ നിര്‍ണായകമാണ്. ഇതുറപ്പിക്കാന്‍ ഇപ്പോഴും ബിജെപിക്ക് കഴിയുമെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ പ്രതികരണങ്ങള്‍ വ്യക്കമാക്കുന്നത്. പ്രതിപക്ഷ ഐക്യത്തിനു വെല്ലുവിളിയാകുന്നതും പ്രതിപക്ഷ പാര്‍ട്ടികളില്‍ ചിലരുടെ ഈ നിലപാടാണ്.

പാര്‍ലമെന്റും ചെങ്കോലും, പ്രതിപക്ഷ ഐക്യ സ്വപ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പാര്‍ട്ടികള്‍
രാജഭരണത്തിന്റെ പ്രതീകമായ ചെങ്കോലിന് പാര്‍ലമെന്റില്‍ എന്താണ് സ്ഥാനം?

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ച ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി രാഷ്ട്രീയ അഭിപ്രായങ്ങള്‍ മാറ്റിവച്ച് ചടങ്ങില്‍ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തു. രാഷ്ട്രപതിയുടേയും പാര്‍ലമെന്റിന്റേയും അധികാരം ഉയര്‍ത്തിപ്പിടിക്കണമെന്നാണ് ബിജെഡി ഉയര്‍ത്തുന്ന ആവശ്യം.

രാഷ്ട്രീയത്തിന് അതീതമാണ് തങ്ങളുടെ പിന്തുണയെന്നാണ് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ച പ്രതിപക്ഷത്തെ വിമര്‍ശിച്ചും, കേന്ദ്ര സര്‍ക്കാരിന് പിന്തുണ അറിയിച്ചും ബിഎസ്പി അധ്യക്ഷ മായാവതി നടത്തിയ പ്രതികരണം. ഉദ്ഘാടനം ബഹിഷ്‌കരിച്ച നടപടി തെറ്റാണെന്ന് മായാവതി കുറ്റപ്പെടുത്തുന്നു. കേന്ദ്രസർക്കാരാണ് പാർലമെന്റ് നിർമ്മിച്ചത്. അത് ഉദ്ഘാടനം ചെയ്യാൻ അവർക്ക് അവകാശമുണ്ടെന്നും മായാവതി വ്യക്തമാക്കുന്നു.

പാര്‍ലമെന്റും ചെങ്കോലും, പ്രതിപക്ഷ ഐക്യ സ്വപ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പാര്‍ട്ടികള്‍
പാർലമെന്റ് മന്ദിരം ഉദ്ഘാടനം: ബിജെഡി പങ്കെടുക്കും, പ്രതിപക്ഷ നിരയില്‍ വിള്ളല്‍

2014 ല്‍ ബിജെപി ഭരണത്തിലെത്തിയതു മുതല്‍ പല നിര്‍ണായക ഘട്ടങ്ങളിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ചവരില്‍ പ്രധാനികളാണ് ബിജെഡിയും വൈഎസ്ആര്‍ കോണ്‍ഗ്രസും. നോട്ട് നിരോധനത്തിലും ജമ്മു കശ്മീര്‍ വിഷയങ്ങളിലുമൊക്കെ പാര്‍ലമെന്റില്‍ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയപ്പോള്‍ ഇവര്‍ കൈക്കൊണ്ട നിലപാടുകള്‍ ബിജെപിക്ക് നല്‍കിയത് വലിയ ആശ്വാസമായിരുന്നു.

ബിജെഡി, വൈഎസ് ആര്‍ കോണ്‍ഗ്രസ്, അകാലിദള്‍, ടിഡിപി, ബിഎസ് പി പാര്‍ട്ടികള്‍ക്കായി ലോക്സഭയില്‍ 46ഉം രാജ്യസഭയില്‍ 28ഉം അംഗങ്ങളുണ്ടെന്നിരിക്കെയാണ് ഇവരുടെ നിലപാടുകള്‍ നിര്‍ണായകമാകുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന്റേയോ മൂന്നാം മുന്നണിയുടേയോ ഭാഗമാകാനില്ലെന്ന് ബിജെഡി തലവനും ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിന്റെ നിലപാടും ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്.

പാര്‍ലമെന്റും ചെങ്കോലും, പ്രതിപക്ഷ ഐക്യ സ്വപ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പാര്‍ട്ടികള്‍
പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും; സ്പീക്കറുടെ കസേരയ്ക്ക് താഴെ ചെങ്കോൽ സ്ഥാപിക്കും

പ്രതിപക്ഷത്തിലെ ബഹു സ്വരത

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ബിജെപി വിമുക്ത ദക്ഷിണേന്ത്യ എന്ന വാദം വലിയ പ്രചാരം ലഭിച്ചിരുന്നു. ഈ വാദത്തെ നിരര്‍ഥകമാക്കുന്നതാണ് വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ നിലപാട്. തെലങ്കാന ഭരിക്കുന്ന പാര്‍ട്ടിക്ക് 22 എം പിമാരാണ് ലോകസഭയിലുള്ളത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് തിരഞ്ഞെടുപ്പില്‍ ടിഡിപിയെ നേരിടാന്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ്, പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി എന്നിവർ ബിജെപിയുമായി സംഖ്യമുണ്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങളെ ഊട്ടി ഉറപ്പിക്കുന്നതു കൂടിയാണ് ഈ റിപ്പോര്‍ട്ടുകള്‍. മൂന്നാം മുന്നണി രൂപീകരിച്ച് ദേശീയ നേതൃത്വം സ്വപ്നം കാണുന്ന ചന്ദ്ര ശേഖര റാവുവിനെ തടയാനും ഈ സമവാക്യത്തിന് സാധിച്ചേക്കും.

പാര്‍ലമെന്റും ചെങ്കോലും, പ്രതിപക്ഷ ഐക്യ സ്വപ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പാര്‍ട്ടികള്‍
പാർലമെന്റ് മന്ദിരം ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കും; സംയുക്ത പ്രസ്താവനയിറക്കി 19 പാർട്ടികൾ

ഒഡീഷ ഭരിക്കാന്‍ ബിജെപിയുടെ താമര സ്വീകരിച്ച പാര്‍ട്ടിയാണ് നവീന്‍ പട്‌നായിക്കിന്റെ ബിജെഡി. ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വമാണ് ബിജെഡിയുടെ ബിജെപി അനുകൂല നിലപാട് ഒടുവില്‍ വെളിപ്പെടുത്തിയത്. ഒഡീഷയിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട മുര്‍മുവിന് പിന്തുണ തേടിക്കൊണ്ട് മറ്റ് പാര്‍ട്ടികളെ സമീപിക്കാനും ബിജെഡി കഴിഞ്ഞ വര്‍ഷം തയ്യാറായി. ഒഡീഷയില്‍ മാത്രം വേരോട്ടമുള്ള ബിജെഡിയ്ക്ക് 12 ലോക്സഭാ എംപിമാരും ഒൻപത് രാജ്യസഭാ അംഗങ്ങളുമുണ്ട്.

പാര്‍ലമെന്റും ചെങ്കോലും, പ്രതിപക്ഷ ഐക്യ സ്വപ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പാര്‍ട്ടികള്‍
പാര്‍ലമെന്റ് ഉദ്ഘാടനം: ബഹിഷ്‌കരണം പ്രഖ്യാപിച്ച് തൃണമൂലും സിപിഐയും; പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടെന്ന് സൂചന

ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തില്‍ കക്ഷി ചേരാന്‍ താത്പര്യമില്ലായ്മ തുറന്നു പറഞ്ഞ മായാവതിയും അവരുടെ പാര്‍ട്ടി ബിഎസ്പിയും അടുത്തിടെ പലപ്പോഴായി ബിജെപിയോട് മൃദു നിലപാട് സ്വീകരിച്ചിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ തഴഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെയാണ് ബിഎസ്പി പിന്തുണച്ചത്. ഗോത്ര വിഭാഗത്തില്‍ നിന്നുളള വനിത എന്നതാണ് പരിഗണനയ്ക്ക് അടിസ്ഥാനം എന്നായിരുന്നു അന്ന് മായാവതിയുടെ വിശദീകരണം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജെഗ്ദീപ് ധന്‍കറെയും ബിഎസ്പി പിന്തുണച്ചിരുന്നു. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശിലെത്തിയപ്പോഴും ബിഎസ്പി മുഖം തിരിഞ്ഞു നില്‍ക്കുകയാണുണ്ടായത്. പത്ത് ലോക്‌സഭ എംപിമാരും ഒരു രാജ്യസഭാ എംപിയുമുള്ള പാര്‍ട്ടിയാണ് ബിഎസ്പി.

പാര്‍ലമെന്റും ചെങ്കോലും, പ്രതിപക്ഷ ഐക്യ സ്വപ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പാര്‍ട്ടികള്‍
'ജനാധിപത്യ - ഭരണഘടനാ മൂല്യങ്ങൾക്ക് നേരെയുള്ള അവഹേളനം'; പാർലമെന്റ് മന്ദിരം ഉദ്ഘാടന വിവാദത്തിൽ പ്രതിപക്ഷത്തിനെതിരെ എൻഡിഎ

ജെഡിഎസ് ആണ് ഏറ്റവും ഒടുവില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ച പാര്‍ട്ടി. ജെഡിഎസ് പ്രതിനിധിയായി മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ഉദ്ഘാടന ചടങ്ങില്‍ പങ്കാളിയാകും. രാജ്യത്തിന്റെ സമ്പത്തായ ഒരു മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് താന്‍ പോകുന്നതെന്നും ഇതില്‍ വ്യക്തി താല്‍പര്യം ഇല്ലെന്നുമാണ് ദേവഗൗഡയുടെ നിലപാട്.

ഇന്ത്യന്‍ ഭരണഘടനയോടുള്ള ബഹുമാന സൂചകമായി ചടങ്ങില്‍ ഭാഗമാകും. ഇരുസഭകളിലും അംഗമായ വ്യക്തിയെന്ന നിലയില്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ദേവഗൗഡ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടനയോടുള്ള ബഹുമാന സൂചകമായി ചടങ്ങില്‍ ഭാഗമാകുമെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in