പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിച്ച് പ്രധാനമന്ത്രി

പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിച്ച് പ്രധാനമന്ത്രി

പ്രതിപക്ഷ പാർട്ടികൾ ചടങ്ങിൽ നിന്ന് വിട്ടു നിന്നു
Published on

രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം.

അധികാരകൈമാറ്റത്തിന്റെ പ്രതീകമെന്ന് ബിജെപി വിശേഷിക്കുന്ന ചെങ്കോല്‍ ലോക്സഭാ സ്പീക്കറുടെ കസേരയ്ക്ക് താഴെ സ്ഥാപിച്ചു . ഫലകം അനാച്ഛാദനം ചെയ്തു.

പൂജകളും പ്രാര്‍ത്ഥനകളും നടത്തിയാണ് ചെങ്കോല്‍ സ്ഥാപിച്ചത്. ഉത്തരേന്ത്യയിൽ നിന്നെത്തിയ സന്യാസിമാരുടെ സാന്നിധ്യത്തിലായിരുന്നു പൂജയും ചടങ്ങുകളും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

പാര്‍ലമെന്റില്‍ നടന്ന സര്‍വമത പ്രാര്‍ത്ഥനാ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കുന്നു. എല്ലാ മതവിഭാഗങ്ങളുടെയും പുരോഹിതന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ത്ഥനകള്‍ നടത്തി.

22 പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ട് നിന്നു. രാഷ്ട്രപതിയെ ക്ഷണിക്കാത്തതുള്‍പ്പെടെയുള്ള നിരവധി കാരണങ്ങളില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷത്തിന്റെ ചടങ്ങ് ബഹിഷ്‌കരണം.

logo
The Fourth
www.thefourthnews.in