പിഎഫ്ഐയെ ലക്ഷ്യമിട്ട് എന്‍ഐഎ, കേരളത്തിലുള്‍പ്പെടെ 25 ഇടങ്ങളില്‍
പരിശോധന, ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു

പിഎഫ്ഐയെ ലക്ഷ്യമിട്ട് എന്‍ഐഎ, കേരളത്തിലുള്‍പ്പെടെ 25 ഇടങ്ങളില്‍ പരിശോധന, ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു

കേരള, കർണാടക, ബിഹാർ സംസ്ഥാനങ്ങളിലായിരുന്നു റെയ്ഡ്
Updated on
1 min read

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ് പുരോ​ഗമിക്കുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ 25 സ്ഥലങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്. ബിഹാർ, കേരള, കർണാടക എന്നീ സംസ്ഥാനങ്ങളിലായിരുന്നു പരിശോധന നടന്നത്.

ബീഹാറിലെ കതിഹാർ ജില്ല, കർണാടകയിലെ ദക്ഷിണ കന്നഡ, ഷിമോഗ ജില്ലകൾ, കേരളത്തിലെ കാസർഗോഡ്, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക്, സിം കാർഡുകൾ, പെൻഡ്രൈവുകൾ, ഡാറ്റാ കാർഡുകൾ തുടങ്ങി സംഘടനയുമായി ബന്ധപ്പെട്ട നിരവധി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും റെയ്ഡുകളിൽ പിടിച്ചെടുത്തു. 17,50,100 രൂപ മുഖവിലയുള്ള ഇന്ത്യൻ കറൻസിയും പിടിച്ചെടുത്തിട്ടുണ്ട്.

പിഎഫ്ഐയെ ലക്ഷ്യമിട്ട് എന്‍ഐഎ, കേരളത്തിലുള്‍പ്പെടെ 25 ഇടങ്ങളില്‍
പരിശോധന, ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു
'മോദിയെ വധിക്കാൻ ഗൂഢാലോചന': കേരളത്തിലും കർണാടകയിലും പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ടാണ് എൻഐഎയുടെ റെയ്ഡ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2022 ജൂലൈ 11ന് അത്തർ പർവേസ് എന്നയാളുടെ വാടകവീട്ടിൽ ബീഹാർ പോലീസ് റെയ്ഡ് നടത്തിയിരുന്നു. പിഎഫ്ഐയുടെ ' മിഷൻ 2047 ' പുസ്തകവും ലഘു ലേഖകളും തന്ത്ര പ്രധാന രേഖകളും അന്ന് സംഘം പിടിച്ചെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗത്തിനിടെ സംഘർഷം സൃഷ്ടിക്കാൻ പാറ്റ്‌ന ജില്ലയിലെ ഫുൽവാരിഷരീഫ് പ്രദേശത്ത് അത്തർ പർവേസും മറ്റ് പ്രതികളും ഒത്തുകൂടിയതായും കണ്ടെത്തിയിരുന്നു.

തുടർന്ന് അത്തർ പർവേസ് കൂടാതെ എം ഡി ജലാലുദ്ദീൻ ഖാൻ, അർമാൻ മാലിക്, നൂറുദ്ദീൻ സാംഗി എന്നിവരെയും എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ 2023 ജനുവരി 7ന് എൻഐഎ കുറ്റപത്രം സമർപ്പിച്ചു. പിഎഫ്ഐയുടെ നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കേസിലെ പ്രതികൾക്ക് വിദേശത്ത് നിന്ന് അനധികൃതമായി പണം എത്തിച്ചതിനും മറ്റ് പത്ത് പേരെ കൂടി പിന്നീട് അറസ്റ്റ് ചെയ്തു.

പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികൾ ജനപ്രിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നിലധികം ചാനലുകൾ പ്രവർത്തിപ്പിക്കുന്നതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ ചാനലുകൾ ഇന്ത്യയിൽ വർഗീയ അക്രമവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള വിഷയങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. അന്താരാഷ്‌ട്ര ബന്ധമുള്ള പ്രതികൾ സോഷ്യൽ മീഡിയ ഉപയോഗിച്ച് പിഎഫ്‌ഐ ആശയങ്ങൾ പ്രചരിപ്പിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതുവരെ 85 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. കേസിൽ കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്.

logo
The Fourth
www.thefourthnews.in