'മോദിയെ വധിക്കാൻ ഗൂഢാലോചന': കേരളത്തിലും 
 കർണാടകയിലും പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

'മോദിയെ വധിക്കാൻ ഗൂഢാലോചന': കേരളത്തിലും കർണാടകയിലും പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

കേരളത്തിൽ അഞ്ചിടങ്ങളിലും ദക്ഷിണ കന്നഡയിൽ 16 ഇടങ്ങളിലുമാണ് പരിശോധന
Updated on
1 min read

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ടാണ് ദക്ഷിണ കന്നഡ ജില്ലയിൽ 16 കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നത്. കേരളത്തിലും അഞ്ചിടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നുണ്ട്.

ദക്ഷിണ കന്നഡ ജില്ലയിലെ ബൽത്തംഗടി, ബന്താൽ, ഉപ്പിനഗഡി, പുത്തൂർ, വെനുര തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന

പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ നൽകിയ മൊഴിയെ ഉദ്ധരിച്ച് കഴിഞ്ഞ വർഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് മോദി വധ ഗൂഢാലോചനയെക്കുറിച്ച് വിവരങ്ങൾ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ പട്നാ സന്ദർശനത്തിനിടെ മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായാണ് ഇഡിക്ക് ലഭിച്ച മൊഴി. ഈ റിമാൻഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജൻസി തെളിവ് ശേഖരിക്കാൻ ഇപ്പോൾ കർണാടകയിൽ റെയ്ഡ് നടത്തുന്നത്.

'മോദിയെ വധിക്കാൻ ഗൂഢാലോചന': കേരളത്തിലും 
 കർണാടകയിലും പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്
പി എഫ് ഐ നിരോധനത്തിന്റെ അനന്തരയാഥാർഥ്യം

ദക്ഷിണ കന്നഡ ജില്ലയിലെ ബൽത്തംഗടി, ബന്താൽ, ഉപ്പിനഗഡി, പുത്തൂർ, വെനുര തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എൻഐഎ ദക്ഷിണ കന്നഡ ജില്ലയിൽ നിന്ന് മൂന്ന് പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സജാദ് ഹുസൈൻ, ഫൈസൽ അഹമ്മദ്, ശംസുദ്ധീൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. പിഎഫ്ഐ പ്രവർത്തകനായ ഷഫീഖ് നൽകിയ മൊഴിയിൽ നിന്നായിരുന്നു മോദി വധ ഗൂഡാലോചനയെക്കുറിച്ച് ഇ ഡിക്ക് വിവരം ലഭിച്ചത്.

കർണാടകയിലും രാജ്യത്തെ വിവിധ ഇടങ്ങളിലും ഇവർ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായും ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായും എൻഐഎയും അവകാശപ്പെട്ടിരുന്നു. വൻതോതിൽ വിദേശ ധന സഹായം ഇവർക്ക് ലഭിച്ചിരുന്നതായാണ് കണ്ടെത്തൽ. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് പണം വന്നത്. ഇതിന്റെ സ്രോതസ് കണ്ടെത്തുകയാണ് ഇന്ന് നടക്കുന്ന റെയ്ഡിന്റെ ലക്ഷ്യം. കേരളത്തിൽ കോഴിക്കോട്, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്.

മോദി വധ ഗൂഢാലോചനയുടെ കൂടുതൽ തെളിവുകൾ എൻഐഎയ്ക്ക് കഴിഞ്ഞ വർഷം പട്നയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്താനായിരുന്നു. ഫുൽവാരി ശരീഫ് ഭാഗത്തുനിന്ന് അന്ന് പിഎഫ്ഐ യുടെ ' മിഷൻ 2047 ' പുസ്തകവും ലഘു ലേഖകളും തന്ത്ര പ്രധാന രേഖകളും പിടിച്ചെടുത്തെന്ന് എൻഐഎ അവകാശപ്പെട്ടിരുന്നു .

logo
The Fourth
www.thefourthnews.in