തമിഴ്‌നാട്ടില്‍ പടക്ക സംഭരണ ഗോഡൗണില്‍ വന്‍ സ്ഫോടനം; ഒന്‍പത് പേർ മരിച്ചു, പതിനഞ്ചോളം പേർക്ക് പരുക്ക്

തമിഴ്‌നാട്ടില്‍ പടക്ക സംഭരണ ഗോഡൗണില്‍ വന്‍ സ്ഫോടനം; ഒന്‍പത് പേർ മരിച്ചു, പതിനഞ്ചോളം പേർക്ക് പരുക്ക്

ഗോഡൗൺ ഉടമയും കുടുംബവും പരിസരത്തുള്ള കടകളിലും മറ്റും ജോലി ചെയ്തിരുന്നവരുമാണ് മരിച്ചത്
Updated on
1 min read

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ പടക്ക സംഭരണ ഗോഡൗണിലുണ്ടായ സ്ഫോടനത്തിൽ ഒൻപത് പേർ മരിച്ചു. പഴയപ്പേട്ടയിൽ ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയുണ്ടായ അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. ഗോഡൗൺ ഉടമയും കുടുംബവും പരിസരത്തുള്ള കടകളിലും മറ്റും ജോലി ചെയ്തിരുന്നവരുമാണ് മരിച്ചത്. അവശിഷ്ടങ്ങൾക്കിടയില്‍ അഞ്ചുപേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം.

അപകടസ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും സംഭവസ്ഥലത്തുനിന്നുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാനുമുള്ള ശ്രമങ്ങൾ തുടരുന്നു. നഗരത്തിൽ നിന്ന് ഒഴിഞ്ഞു മറിയ സ്ഥലത്താണ് ഗോഡൗൺ ഉള്ളത്.

ഗോഡൗൺ ഉടമസ്ഥൻ രവി, ഭാര്യ ജയശ്രീ, ഇവരുടെ മക്കളായ ഋതിക, ഋതിഷ് എന്നിവരാണ് മരിച്ചത്. ഇവരെക്കൂടാതെ, ഗോഡൗണിന് അടുത്തുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന രാജേശ്വരി, ഇബ്രാഹിം, ഇംറാന്‍, സരസു, ജെയിംസ് എന്നിവർക്കുമാണ് ജീവൻ നഷ്ടമായത്. പരുക്കേറ്റവരില്‍ കൂടുതലും പരിസരവാസികളാണ്. പരുക്കേറ്റവരെ കൃഷ്ണഗിരി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചതായി അധികൃതർ അറിയിച്ചു.

തമിഴ്‌നാട്ടില്‍ പടക്ക സംഭരണ ഗോഡൗണില്‍ വന്‍ സ്ഫോടനം; ഒന്‍പത് പേർ മരിച്ചു, പതിനഞ്ചോളം പേർക്ക് പരുക്ക്
അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയത് അസ്ഫാക് എന്ന് പോലീസ്; കുട്ടിയുമായി മാർക്കറ്റിലെത്തിയത് കണ്ടെന്ന് ദൃക്സാക്ഷി

അപകടത്തിൽപ്പെട്ട പതിനഞ്ച് പേരെയോളം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് കൃഷ്ണഗിരി ജില്ലാ കളക്ടർ കെ എം സരയു അറിയിച്ചത്. അവശിഷ്ടങ്ങൾക്കുള്ളിൽ അഞ്ചുപേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നതെന്നും രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കിയതായും കളക്ടർ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in