മണ്ണിലെ ജൈവാംശം വർധിപ്പിക്കാൻ ചാണകവും ഗോമൂത്രവും മികച്ചത്;  നിർദേശവുമായി
നീതി ആയോഗ് ടാസ്‌ക് ഫോഴ്‌സ്

മണ്ണിലെ ജൈവാംശം വർധിപ്പിക്കാൻ ചാണകവും ഗോമൂത്രവും മികച്ചത്; നിർദേശവുമായി നീതി ആയോഗ് ടാസ്‌ക് ഫോഴ്‌സ്

നീതി ആയോഗ് അംഗം രമേഷ് ചന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്
Updated on
1 min read

കാര്‍ഷിക മേഖലയ്ക്ക് സഹായകരമാകും വിധം മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കാന്‍ ചാണകവും ഗോമൂത്രവും ഉപയോഗിക്കാമെന്ന് നിര്‍ദേശവുമായി നീതി ആയോഗ് ടാക്സ് ഫോഴ്സ് നിര്‍ദേശം. 'ജൈവവളങ്ങളുടെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ ഗോശാലകളുടെ പങ്ക് ' എന്ന വിഷയത്തില്‍ നീതി ആയോഗ് അംഗം രമേഷ് ചന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്.

മണ്ണില്‍ ജൈവാംശം കുറയുന്നുണ്ട് എന്നത് രാജ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്

രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന വിഷയമാണ് മണ്ണിലെ ജൈവാംശം കുറയുന്ന സാഹചര്യം. മണ്ണില്‍ ജൈവസാന്നിധ്യവും മറ്റ് സ്രോതസ്സുകളും വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ക്ഷീരമേഖലയ്ക്ക് ഈ സാഹചര്യം മറികടക്കാന്‍ സഹായകരമായി പ്രവര്‍ത്തിക്കാന്‍ കഴിയും. കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനത്തിനായി ക്ഷീരമേഖലയെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും നീതി ആയോഗ് ടാക്സ് ഫോഴ്സ് വ്യക്തമാക്കുന്നു. രാസവളങ്ങളുടെ നിര്‍മ്മാണവും വില്‍പ്പനയും ചെയ്യുന്ന ഏജന്‍സികള്‍ അതേ അനുപാതത്തില്‍ ജൈവവളവും വിപണിയിലെത്തിക്കാന്‍ ശ്രദ്ധിക്കണമെന്നും നീതി ആയോഗ് ആവശ്യപ്പെട്ടു. കാര്‍ഷിക ക്ഷേമ മന്ത്രാലയം, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നായി 17 പേര്‍ അടങ്ങുന്നതാണ് നീതി ആയോഗിന്റെ ടാക്സ് ഫോഴ്സ്.

കാലിവളര്‍ത്തലിന്റെ വിപണിയിലെ വെല്ലുവിളികളെ കുറിച്ചും ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. 1000 പശുക്കളെ വളര്‍ത്തുന്നതിന് സ്വന്തമായി ഭൂമിയില്ലാത്തൊരാള്‍ക്ക് പ്രതിദിനം 1,18,182 രൂപയാണ് ചെലവ് വരുക. അതേസമയം ഭൂമി കൈവശമുള്ള ഒരാളാണെങ്കില്‍ 82,475 രൂപയാകും. ഇത്രയേറെ പണം മുടക്കിയാലും ഒരു കര്‍ഷകന് 1000 പശുക്കളില്‍ നിന്നും ആകെ കിട്ടുന്ന വരുമാനം 50,074 രൂപമാത്രമാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ മുടക്കുന്ന പൈസയുടെ പകുതിമാത്രമാണ് തിരിച്ചു കിട്ടുക. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് മതിയായ വിപണി ലഭിക്കാത്തത് പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. ചാണകം നേരിട്ട് വിപണിയില്‍ എത്തിക്കാന്‍ ക്ഷീക കര്‍ഷകര്‍ക്ക് സാധിക്കില്ല. അതിനാല്‍ പൊതുമേഖലയിലൂടെ ഇതിന് പരിഹാരം കാണണം.

ജൈവവളങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി നിര്‍ബന്ധമായും വിതരണം ചെയ്യണം

ചാണകം പോലുള്ള ജൈവവളങ്ങളുടെ വിതരണം കൃത്യമായി നടപ്പാക്കാന്‍ പ്രത്യേക പ്ലാന്റുകള്‍ ഉള്‍പ്പെടെ ആധുനിക രീതികള്‍ അവലംബിക്കണം. ക്ഷീരമേഖയുടെ പ്രവര്‍ത്തനം പ്രേല്‍സാഹിപ്പിക്കുന്നതിനായി കുറഞ്ഞപലിശയ്ക്ക് വായ്പ ലഭ്യമാക്കണം. അവശനിലയിലുള്ള പശുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കണമെന്നും നീതി ആയോഗ് കൂട്ടിച്ചേര്‍ത്തു. ക്ഷീരമേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി, ഗോശാലകളുടെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി നീതി ആയോഗിന്റെ ദര്‍പണ്‍ പോലുള്ള പുതിയ പോര്‍ട്ടലുകള്‍ ഉപയോഗിക്കണം. കൂടാതെ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് മൃഗക്ഷേമ ബോര്‍ഡിന്റെ പ്രത്യേക പിന്തുണ നല്‍കും. മൃഗസംരക്ഷണ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ഈ ഗോശാലകളില്‍ പ്രധാന്‍ മന്ത്രി പശു ഔഷധി കേന്ദ്രം തുറക്കും. കൂടാതെ, ദേശീയ ക്ഷീര വികസന ബോര്‍ഡ് പാലുല്‍പ്പന്നങ്ങളുടെ വിപണനത്തിലും, കാലിത്തീറ്റ, നോ-വെറ്ററിനറി രീതികള്‍ എന്നിവയുടെ വിപണനത്തിലും പിന്തുണ ഉറപ്പാക്കുമെന്നും നീതി ആയോഗ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in