'ഇന്ത്യ' സഖ്യത്തെ നിതീഷ് കുമാർ നയിക്കും'; അവകാശവാദയുമായി ജെഡിയു, പ്രതികരണവുമായി ഘടകകഷികൾ

'ഇന്ത്യ' സഖ്യത്തെ നിതീഷ് കുമാർ നയിക്കും'; അവകാശവാദയുമായി ജെഡിയു, പ്രതികരണവുമായി ഘടകകഷികൾ

ബുധനാഴ്ച വൈകിട്ട് 'ഇന്ത്യ' സഖ്യത്തിന്റെ ഏകോപന സമിതി ആദ്യ യോഗം ചേരുന്നതിന് മുന്നോടിയാണ് പുതിയ പ്രഖ്യാപനം
Updated on
1 min read

വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നതിനിടെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിന് വേണ്ടി അവകാശവാദം ഉന്നയിച്ച് ജനതാദൾ യുണൈറ്റഡ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സഖ്യത്തിന്റെ സ്ഥാനാർഥിയാകുമെന്ന് ജെഡിയു അധ്യക്ഷൻ രാജീവ് രഞ്ജൻ സിങ് ചൊവ്വാഴ്ച പറഞ്ഞു. ബിഹാറിലെ നളന്ദയിൽ സംഘടിപ്പിച്ച പാർട്ടി പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബുധനാഴ്ച വൈകിട്ട് 'ഇന്ത്യ' സഖ്യത്തിന്റെ ഏകോപന സമിതി ആദ്യ യോഗം ചേരുന്നതിന് മുന്നോടിയാണ് പുതിയ പ്രഖ്യാപനം.

'നിങ്ങളുടെ നേതാവ് രാജ്യത്തെ നയിക്കാൻ തയാറാണ്' എന്നായിരുന്നു രാജീവ് രഞ്ജൻ സിങ്ങിന്റെ പ്രസ്താവന. മുന്നണിയുടെ നേതൃത്വം രാഹുൽ ഗാന്ധിയെ ഏൽപ്പിക്കണമെന്ന് ചില കോൺഗ്രസ് നേതാക്കളും മമത ബാനർജിക്കായി തൃണമൂൽ കോൺഗ്രസും മുറവിളി കൂട്ടുന്നതിനിടെയാണ് ജെഡിയുവിന്റെ ആവശ്യം.

അതേസമയം, നേതൃസ്ഥാനത്തിനുവേണ്ടിയുള്ള പോരിൽ ജെഡിയു കൂടി ഭാഗമാകുന്നതിനെ സഖ്യത്തിലെ ഘടകകക്ഷികൾ പരിഹസിച്ചു. മുന്നണിയുടെ നേതാവ് ആരാകും എന്നത് 'ഇന്ത്യ'യുടെ വലിയ ആശങ്കയല്ലെന്ന് എഐസിസി വക്താവ് സുപ്രിയ ശ്രീനാഥ് പറഞ്ഞു.

'ഇന്ത്യ' സഖ്യത്തെ നിതീഷ് കുമാർ നയിക്കും'; അവകാശവാദയുമായി ജെഡിയു, പ്രതികരണവുമായി ഘടകകഷികൾ
ഇന്ത്യ വിട്ടെങ്കിലും വിവാദങ്ങളൊഴിയാതെ ജസ്റ്റിന്‍ ട്രൂഡോ; വിമര്‍ശനവുമായി കനേഡിയന്‍ പ്രതിപക്ഷ നേതാവ്

"ഭരണഘടനയുടെ പരമാധികാരം സംരക്ഷിക്കപ്പെടേണ്ടതും ഭരണഘടനയ്ക്ക് അനുസൃതമായി രാജ്യം മുന്നോട്ടുപോകണമെന്ന കാര്യത്തിലും 'ഇന്ത്യ'യ്ക്ക് ഒരേ അഭിപ്രായമാണ്. യുവാക്കൾ, തൊഴിലില്ലായ്മ, മണിപ്പൂർ, അദാനി കുംഭകോണം, തൊഴിൽ എന്നിവയെക്കുറിച്ച് സംസാരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്." എ ഐ സി സി വക്താവ് പറഞ്ഞു.

ജെഡിയുവിന്റെ പ്രസ്താവനയോട് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചില്ലെങ്കിലും മറുപടിയുമായി ഡിഎംകെ രംഗത്തെത്തിയിരുന്നു. മറ്റെന്തിനേക്കാളും ബിജെപിയെ പുറത്താക്കുകയാണ് പ്രധാനമെന്ന് പാർട്ടി അധ്യക്ഷൻ എംകെ സ്റ്റാലിൻ പലതവണ പറഞ്ഞിട്ടുണ്ടെന്ന് ഡിഎംകെ സംഘടനാ സെക്രട്ടറി ആർഎസ് ഭാരതി പറഞ്ഞു.

'ഇന്ത്യ' സഖ്യത്തെ നിതീഷ് കുമാർ നയിക്കും'; അവകാശവാദയുമായി ജെഡിയു, പ്രതികരണവുമായി ഘടകകഷികൾ
'ഇന്ത്യ'യുടെ ആദ്യ ഏകോപനസമിതി യോഗം ഇന്ന്; സീറ്റ് വിഭജനവും 'സനാതന ധര്‍മവും' മുഖ്യ ചര്‍ച്ചാവിഷയം

1985-ൽ നിതീഷ് ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് നളന്ദയിലെ ഹർനൗട്ട്. അവിടെയായിരുന്നു ഇന്ത്യൻ സഖ്യത്തെ നയിക്കാൻ ഏറ്റവും അർഹനായ നേതാവായി നിതീഷിനെ ഉയർത്തിക്കാട്ടാനുള്ള ജെ ഡി യു അധ്യക്ഷന്റെ ശ്രമമുണ്ടായത്. അതിനായി നിതീഷ് കുമാറിന്റെ യോഗ്യതകളുടെ ഒരു പട്ടിക തന്നെ അദ്ദേഹം നിരത്തിയിരുന്നു.

logo
The Fourth
www.thefourthnews.in