പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രം വേണ്ട, ഹാജർ അധികം നൽകും;  വിവാദ നിർദേശങ്ങളുമായി  
ഡൽഹി ഹിന്ദു കോളേജ്

പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രം വേണ്ട, ഹാജർ അധികം നൽകും; വിവാദ നിർദേശങ്ങളുമായി ഡൽഹി ഹിന്ദു കോളേജ്

ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിലാണ് നരേന്ദ്ര മോദി വിദ്യാർഥികളുമായി ഓൺലൈനായി സംവദിക്കുക
Updated on
1 min read

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന വിവാദ ഉത്തരവ് പുറപ്പെടുവിച്ച് ഡൽഹി ഹിന്ദു കോളേജ്. വിദ്യാർഥികൾ നിർബന്ധമായും പരിപാടിയിൽ പങ്കെടുക്കണമെന്നാണ് നിർദേശം. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് അഞ്ച് ഹാജര്‍ അധികം നൽകുമെന്നും വാഗ്ദാനമുണ്ട്. നാളെ നടക്കാനിരിക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.

ഡൽഹി സ‍ർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകളിലും പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. ഇതില്‍ നിർബന്ധമായി പങ്കെടുക്കണമെന്നാണ് ഡല്‍ഹി ഹിന്ദു കോളജ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയത്. പങ്കെടുക്കുന്നതിന് അധിക ഹാജർ വാഗ്ദാനം ചെയ്ത് പ്രൊഫസർമാർ വിദ്യാർഥികൾക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചിട്ടുണ്ട്

പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രം വേണ്ട, ഹാജർ അധികം നൽകും;  വിവാദ നിർദേശങ്ങളുമായി  
ഡൽഹി ഹിന്ദു കോളേജ്
മനഃശാസ്ത്രം പറഞ്ഞ 'സൈക്കോ'; 54-ാം വയസില്‍ വീണ്ടുമെത്തുന്നു

സന്ദർശന വേളയിൽ മൂന്ന് പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടൽ നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1മണി വരെ നടക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും പങ്കെടുക്കും. ഡൽഹി സ‍ർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകളിലും പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. ഇതില്‍ നിർബന്ധമായി പങ്കെടുക്കണമെന്നാണ് ഡല്‍ഹി ഹിന്ദു കോളജ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയത്. പങ്കെടുക്കുന്നതിന് അധിക ഹാജർ വാഗ്ദാനം ചെയ്ത് പ്രൊഫസർമാർ വിദ്യാർഥികൾക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ച് പരിപാടിയില്‍ പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രം വേണ്ട, ഹാജർ അധികം നൽകും;  വിവാദ നിർദേശങ്ങളുമായി  
ഡൽഹി ഹിന്ദു കോളേജ്
ജോലി സ്ഥലത്ത് ജീൻസും ടി ഷർട്ടും വേണ്ട; ഉത്തരവുമായി ബിഹാർ വിദ്യാഭ്യാസ വകുപ്പ്

വിദ്യാർഥികൾ നിർബന്ധമായും പരിപാടിയിൽ പങ്കെടുക്കണമെന്നാണ് ബി ആർ അംബേദ്കർ കോളേജിന്റെ നിർദേശം. ഹാജരായ എല്ലാവരുടെയും ഒപ്പുകൾ സർവകലാശാലയിലേക്ക് അയയ്ക്കുമെന്നാണ് സക്കീർ ഹുസൈൻ കോളജ് പുറപ്പെടുവിച്ച വിജ്ഞാപനം. ഡൽഹി സർവകലാശാലയുടെ നിർദേശപ്രകാരമാണ് ഇത് ചെയ്യുന്നതെന്നും അധികൃതരുടെ വാദം. തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഉത്തരവിനെതിരെ ഒരു വിഭാഗം അധ്യാപകരും വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്. കറുപ്പ് വസ്ത്രം അനുവദിക്കില്ലെന്ന നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

logo
The Fourth
www.thefourthnews.in