'അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന പ്രവർത്തനങ്ങളെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല'; ഡല്‍ഹി പടക്ക നിരോധനത്തില്‍ സുപ്രീംകോടതി

'അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന പ്രവർത്തനങ്ങളെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല'; ഡല്‍ഹി പടക്ക നിരോധനത്തില്‍ സുപ്രീംകോടതി

പടക്ക നിരോധനം നടപ്പിലാക്കുന്നതിനായി പ്രത്യേക സെല്‍ രൂപീകരിക്കാൻ ഡല്‍ഹി പോലീസിന് കോടതി നിർദേശം നല്‍കി
Updated on
1 min read

അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഒരു പ്രവർത്തനത്തേയും മതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീം കോടതി. സ്ഥിരമായുള്ള പടക്ക നിരോധനത്തില്‍ നവംബർ 25ന് മുൻപ് തീരുമാനമെടുക്കണമെന്ന് ഡല്‍ഹി സർക്കാരിനോട് സുപ്രീംകോടതി നിർദേശിക്കുകയും ചെയ്തു.

"മലിനീകരണപ്പെടാത്ത അന്തരീക്ഷത്തില്‍ ജീവിക്കുക എന്നത് ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം മൗലികാവകാശമാണ്. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതും അന്തരീക്ഷമലിനീകരണത്തിന് കാരണവുമാകുന്ന ഒരു പ്രവർത്തനത്തേയും മതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് മനസിലാക്കുന്നത്," ജസ്റ്റിസുമാരായ അഭയ് എസ് ഓകെയും അഗസ്റ്റിൻ ജോർജ് മാസിയും അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.

പടക്ക നിരോധനം നടപ്പിലാക്കുന്നതിനായി പ്രത്യേക സെല്‍ രൂപീകരിക്കാൻ ഡല്‍ഹി പോലീസിന് കോടതി നിർദേശം നല്‍കി. ഒക്ടോബർ 14ന് ഡല്‍ഹി സർക്കാർ പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കാൻ എസ്എച്ച്ഒമാർക്ക് ഉത്തരവാദിത്തം കൈമാറണമെന്നും കോടതി കൂട്ടിച്ചേർത്തു.

നിരോധനം സംബന്ധിച്ച് എല്ലാ പടക്ക നിർമാതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ നവംബർ 25ന് മുൻപ് സത്യവാങ്മൂലം സമർപ്പിക്കാൻ ഡല്‍ഹി പോലീസ് കമ്മിഷണർക്കും കോടതി നിർദേശം നല്‍കി. ഓണ്‍ലൈനിലൂടെയുള്ള പടക്ക വില്‍പ്പന തടയാൻ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നതും വിശദീകരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

'അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന പ്രവർത്തനങ്ങളെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല'; ഡല്‍ഹി പടക്ക നിരോധനത്തില്‍ സുപ്രീംകോടതി
രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു; കേരളത്തിൽ വില കിലോയ്ക്ക് നൂറിലേക്ക്

ദേശീയ തലസ്ഥാന മേഖലയോട് ചേർന്നുവരുന്ന സംസ്ഥാനങ്ങളോടും അന്തരീക്ഷമലിനീകരണം തടയാൻ നടപടി സ്വീകരിക്കാൻ കോടതി നിർദേശിച്ചു. ഉത്തരവുകള്‍ ഗൗരവത്തോടെയല്ല ഡല്‍ഹി പോലീസ് സ്വീകരിച്ചതെന്നും കോടതി നിരീക്ഷിച്ചു. പടക്ക നിരോധനം നടപ്പാക്കാൻ എന്തുകൊണ്ടാണ് ഒക്ടോബർ 14 വരെ ഡല്‍ഹി സർക്കാർ കാത്തിരുന്നതെന്നും കോടതി ചോദിച്ചു.

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് "ഏറ്റവും മോശം" അവസ്ഥയിലാണ് നിലവില്‍. സെൻട്രല്‍ പൊലൂഷൻ കണ്‍ട്രോള്‍ ബോർഡിന്റെ (സിപിസിബി) പ്രകാരം ഡല്‍ഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് ഇന്ന് രാവിലെ 349ലെത്തി.

logo
The Fourth
www.thefourthnews.in