ബൂസ്റ്റര്‍ ഡോസിന് ആളില്ല; 10 കോടി ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ നശിപ്പിച്ചു

ബൂസ്റ്റര്‍ ഡോസിന് ആളില്ല; 10 കോടി ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ നശിപ്പിച്ചു

കോവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം കമ്പനി നിര്‍ത്തിയെന്ന് അഡാര്‍ പൂനെവാല
Updated on
1 min read

കോവിഷീല്‍ഡ് വാക്സിന്റെ 10 കോടി ഡോസ് നശിപ്പിച്ച് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കാലാവധി കഴിഞ്ഞ വാക്സിനുകളാണ് നശിപ്പിച്ചത്. കോവിഡ് ഇളവുകള്‍ വന്നതോടെ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ആളില്ലാതായതായതാണ് വാക്സിന്‍ പാഴാകാന്‍ ഇടയാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറോടെ കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മാണം കമ്പനി നിര്‍ത്തുകയും ചെയ്തു.

ബൂസ്റ്റര്‍ ഡോസിന് ആളില്ല; 10 കോടി ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ നശിപ്പിച്ചു
പുതിയ വകഭേദം: കോവിഡ് മാനദണ്ഡങ്ങള്‍ കർശനമാക്കും; മാസ്ക് ധരിക്കലും സാമൂഹിക അകലവും നിർബന്ധമെന്ന് കേന്ദ്രം

''കോവിഡ് ബാധിച്ച് മടുത്തതിനാല്‍ ബൂസ്റ്റര്‍ ഡോസിന് ഇപ്പോള്‍ ആവശ്യക്കാരില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങളും മടുത്തു. 2021 ഡിസംബര്‍ മുതല്‍ ഞങ്ങള്‍ കോവിഷീല്‍ഡിന്റെ ഉത്പാദനം നിര്‍ത്തി''. - പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനെവാല പറഞ്ഞു. വാക്‌സിന്‍ നിര്‍മാതാക്കളുടെ വാര്‍ഷിക പൊതുയോഗത്തിലാണ് രാജ്യത്തെ കോവിഡ് വാക്സിനേഷന്റെ നിലവിലെ സാഹചര്യം അദ്ദേഹം വിശദീകരിച്ചത്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സംയോജിത വാക്സിസനായ കോവോവാക്സിന്‍ വികസിപ്പിച്ചതായി പൂനെവാല അറിയിച്ചു. ''രണ്ടാഴ്ചയ്ക്കകം കോവോവാക്സിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഫ്ളൂ ഷോട്ട് എടുക്കുന്നതിനൊപ്പം കോവോവാക്സിന്‍ കൂടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് രാജ്യങ്ങളിലേത് പോലെ ഫ്ളൂ ഷോട്ട് എടുക്കുന്നത് ഇന്ത്യയില്‍ പതിവില്ലാത്തതിനാല്‍ എന്താകും സാഹചര്യമെന്ന് അറിയില്ല. ഇവിടെ ആളുകള്‍ പനിയെ ഭയക്കുന്നില്ല'' - പൂനെവാല പറഞ്ഞു.

അതിനിടെ രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്രസർക്കാർ കർശന നിർദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ചേർന്ന അവലോകനയോഗത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കർശനമായി തുടരണമെന്ന് തീരുമാനിച്ചിരുന്നു. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും കർശനമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in