സീമ ഹൈദറിന് വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിച്ചുനൽകി; 
രണ്ടുപേർ അറസ്റ്റിൽ

സീമ ഹൈദറിന് വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിച്ചുനൽകി; രണ്ടുപേർ അറസ്റ്റിൽ

പിടിയിലായവരിൽനിന്ന് 15 വ്യാജ ആധാർ കാർഡുകൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു
Updated on
1 min read

ഓൺലൈൻ മൊബൈൽ ഗെയിമായ പബ്‌ജി വഴി പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കാനായി ഇന്ത്യയിൽ എത്തിയ പാകിസ്താൻ യുവതിയെ സഹായിച്ച രണ്ടുപേർ പോലീസ് പിടിയിൽ. സീമ ഹൈദറിന് വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിച്ച് നൽകിയ പുഷ്പേന്ദ്ര, പവൻ എന്നിവരെ നോയിഡ പോലീസാണ് അറസ്റ്റ് ചെയ്തത്.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശികളായ ഇവരുടെ കയ്യിൽ നിന്ന് 15 വ്യാജ ആധാർ കാർഡുകൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഇരുവരെയും ചോദ്യം ചെയ്ത വരികയായിരുന്നു. മറ്റൊരു വൻ വ്യാജ ഡോക്യുമെന്റേഷൻ റാക്കറ്റിനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

സീമ ഹൈദറിന് വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിച്ചുനൽകി; 
രണ്ടുപേർ അറസ്റ്റിൽ
സീമ ഹൈദറിന്റെ കയ്യില്‍നിന്ന് പിടിച്ചെടുത്തത് 5 പാസ്പോർട്ടുകള്‍; പബ്ജി പ്രണയത്തില്‍ സംശയം

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ അഹമ്മദ്ഗഡിൽ പുഷ്പേന്ദ്രയും പവനും ഒരു ജനസേവാ കേന്ദ്രം നടത്തി വന്നിരുന്നു. ഇതിന്റെ മറവിലാണ് ഇരുവരും നിയമവിരുദ്ധമായി വ്യാജ ഡോക്യുമെന്റുകൾ നിർമിച്ചിരുന്നത്. ഈ കേന്ദ്രത്തിൽ നിന്നാണ് സച്ചിനും സീമയ്ക്കും വിവാഹം കഴിക്കാൻ ആവശ്യമായ രേഖകൾ ലഭിച്ചത്. അന്വേഷണത്തിൽ വ്യാജ ആധാർ കാർഡ് ഉണ്ടാക്കിയതിൽ പുഷ്പേന്ദ്രയ്ക്കും പവനും പങ്കുണ്ടെന്ന് പോലീസിന് വ്യക്തമായി. വ്യാജരേഖകൾക്കൊപ്പം, ഈ വ്യാജ കാർഡുകൾ നിർമിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

സീമ ഹൈദറിന് വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിച്ചുനൽകി; 
രണ്ടുപേർ അറസ്റ്റിൽ
പബ്ജി പരിചയം, പ്രണയം, ജയിൽവാസം: ഒടുവിൽ പാക് വനിതയും നോയിഡ സ്വദേശിയും ഒന്നിച്ചു

കോവിഡ് കാലത്താണ് പബ്‌ജി കളിക്കുന്നതിനിടെ ഗ്രേറ്റർ നോയിഡ സ്വദേശിയായ സച്ചിനും പാകിസ്താൻ സ്വദേശിയായ സീമയും തമ്മിൽ പ്രണയത്തിലാവുന്നത്. നേരത്തെ വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമാണ് സീമ. ഒടുവിൽ സച്ചിനെ വിവാഹം കഴിക്കാനായി സീമ നാല് കുട്ടികളുമായി അനധികൃതമായി അതിർത്തി കടന്ന് ഇന്ത്യയിൽ എത്തുകയായിരുന്നു.

സീമ ഹൈദറിന് വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിച്ചുനൽകി; 
രണ്ടുപേർ അറസ്റ്റിൽ
പബ്ജി പ്രണയം: പാക് യുവതിയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു, കൂടുതൽ അന്വേഷണം

മാർച്ചിൽ നേപ്പാളിൽ വച്ചാണ് സച്ചിനെ സീമ ആദ്യമായി കണ്ടത്. അവിടെ നിന്ന് സീമ ഹിന്ദുമതം സ്വീകരിക്കുകയും ആചാരപ്രകാരം സച്ചിനെ വിവാഹം ചെയ്യുകയും ചെയ്തു. മെയ് 13ന് സീമ മക്കളുമായി നേപ്പാളിൽ നിന്ന് ഇന്ത്യയിൽ എത്തി. ജൂലൈ നാലിന് ഇന്ത്യയിൽ അനധികൃതമായി എത്തിയതിന് സീമയെയും സീമയ്ക്ക് അഭയം നൽകിയതിന് സച്ചിനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവരെ ജാമ്യത്തിൽ വിടുകയായിരുന്നു. നേരത്തെ ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ഇവരെ ചോദ്യം ചെയ്തിരുന്നു. ഇപ്പോഴും ദമ്പതികളെ വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത് വരികയാണ്.

logo
The Fourth
www.thefourthnews.in