തിരുമല തിരുപ്പതി  ക്ഷേത്രം
തിരുമല തിരുപ്പതി ക്ഷേത്രം

'സ്വയം വിരമിക്കലോ ട്രാന്‍സ്ഫറോ തിരഞ്ഞെടുക്കാം'; തിരുപ്പതി ക്ഷേത്രത്തില്‍നിന്ന് അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കുന്നു

അഹിന്ദുക്കളായ ജീവനക്കാര്‍ സ്വയം വിരമിക്കല്‍ തിരഞ്ഞെടുക്കുകയോ സര്‍ക്കാരിന് കീഴിലെ മറ്റ് വകുപ്പുകളിലേക്ക് സ്ഥലം മാറ്റം സ്വീകരിക്കുകയോ ചെയ്യണം എന്നുള്ള പ്രമേയം പാസാക്കി
Updated on
1 min read

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമായ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കാന്‍ ശ്രമം. പുതിയതായി രൂപീകരിച്ച തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിന്റേതാണ് നടപടി. അഹിന്ദുക്കളായ ജീവനക്കാര്‍ സ്വയം വിരമിക്കല്‍ തിരഞ്ഞെടുക്കുകയോ സര്‍ക്കാരിന് കീഴിലെ മറ്റ് വകുപ്പുകളിലേക്ക് സ്ഥലം മാറ്റം സ്വീകരിക്കുകയോ ചെയ്യണം എന്നുള്ള പ്രമേയം പാസാക്കി. ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര സര്‍ക്കാര്‍ ട്രസ്റ്റാണ് തിരുമല തിരുപ്പതി ദേവസ്ഥാനം.

തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട് 7000 സ്ഥിര ജീവനക്കാരുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 300 പേരെയെങ്കിലും പുതിയ നടപടി ബാധിക്കുമെന്നാണ് കണക്കുകള്‍. സ്ഥിര ജീവനക്കാര്‍ക്ക് പുറമെ 14000ത്തില്‍ അധികം താത്കാലിക ജീവനകാരും തിരുമല തിരുപ്പുതി ദേവസ്ഥാവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അഹിന്ദുക്കളായ ജീവനക്കാര്‍ സ്വയം വിരമിക്കല്‍ പദ്ധതി മുന്നോട്ട് വയ്ക്കാനുള്ള തീരുമാനം ടിടിഡി ചെയര്‍മാന്‍ ബിആര്‍ നായിഡു സ്ഥിരീകരിച്ചു. എന്നാല്‍ ഹിന്ദു ഇതര ജീവനക്കാരുടെ കൃത്യമായ എണ്ണം വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദുക്കള്‍ മാത്രമേ ക്ഷേത്രം കൈകാര്യം ചെയ്യാവൂ എന്ന നിലപാടുള്ള വ്യക്തിയാണ് ബിആര്‍ നായിഡു. ഒക്ടോബര്‍ 31 ന് ടിടിഡി ചെയര്‍മാനായി നിയമിതനായപ്പോള്‍ നായിഡു ഇക്കാര്യം മുന്നോട്ടുവച്ചിരുന്നു.

തിരുമല തിരുപ്പതി  ക്ഷേത്രം
നടൻ സിദ്ദിഖിന് ആശ്വാസം; മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ബോഡിന്റെ തീരുമാനത്തിന് ട്രേഡ് യുണിയനുകളുടെ പിന്തുണയുണ്ടെന്നാണ് വിവരം. ആന്ധ്രാപ്രദേശ് എന്‍ഡോവ്‌മെന്റ് ആക്ട്, ടിടിഡി ആക്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ തീരുമാനം നടപ്പാക്കാമെന്നാണ് വിവിധ ട്രേഡ് യൂണിയനുകളുടെ നിലപാട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മതപരമോ വിഭാഗമോ ആയ സ്വഭാവമുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്വന്തം മതത്തില്‍പ്പെട്ടവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(5) പ്രകാരം ടിടിഡി തീരുമാനം നിലനില്‍ക്കുമെന്നാണ് ഭരണസമിയുടെ വാദം.

തിരുപ്പതി ലഡുവുമായി ബന്ധുപ്പെട്ട മൃഗക്കൊഴുപ്പ് വിവാദത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. തിരുപ്പതി ലഡു തയ്യാറാക്കുന്നതില്‍ മൃഗക്കൊഴുപ്പുള്ള നെയ്യ് ഉപയോഗിക്കുന്നതിന് മുന്‍ വൈഎസ്ആര്‍സിപി ഭരണകൂടം അനുമതി നല്‍കിയെന്ന് എന്‍ ചന്ദ്രബാബു നായിഡുവിന്റെ സര്‍ക്കാര്‍ ആരോപിച്ചതായിരുന്നു വിവാദങ്ങളുടെ അടിസ്ഥാനം. എപി ചാരിറ്റബിള്‍ ആന്‍ഡ് ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂളിലെ റൂള്‍ 3 മതസ്ഥാപനങ്ങളിലെ ജീവനക്കാര്‍ തങ്ങളുടെ വിശ്വാസം ഏറ്റുപറയണമെന്ന് വ്യവസ്ഥ ചെയ്യുന്നതായും ടിടിഡി പറയുന്നു.

logo
The Fourth
www.thefourthnews.in