മതിയായ യോഗ്യത ഇല്ലാത്ത പൈലറ്റുമാര്‍ വിമാനം പറത്തി; എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം പിഴ ചുമത്തി ഡിജിസിഎ

മതിയായ യോഗ്യത ഇല്ലാത്ത പൈലറ്റുമാര്‍ വിമാനം പറത്തി; എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം പിഴ ചുമത്തി ഡിജിസിഎ

ജൂലൈയില്‍ പരിശീലകനില്ലാതെ ട്രെയിനി പൈലറ്റ് മുംബൈ- റിയാദ് വിമാനം പറത്തിയതിനാണ് എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്
Updated on
1 min read

മതിയായ യോഗ്യത ഇല്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്തിയതിന് ടാറ്റ ഗ്രൂപ്പിന്‌റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ ചുമത്തി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍(ഡിജിസിഎ). ഇതുകൂടാതെ എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍, ട്രെയിനിങ് ഡയറക്ടര്‍ എന്നിവര്‍ക്ക് യാഥാക്രമം ആറ് ലക്ഷം, മൂന്ന് ലക്ഷം രൂപ വീതം പിഴ ചുമത്തിയിട്ടുമുണ്ട്.

ജൂലൈയില്‍ പരിശീലകനില്ലാതെ ട്രെയിനി പൈലറ്റ് മുംബൈ- റിയാദ് വിമാനം പറത്തിയതിനാണ് എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി പരിശീലകന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ഒരു ക്യാപ്റ്റനെ വിമാനം പറത്താന്‍ കമ്പനി നിയോഗിക്കുകയായിരുന്നു. പരിശീലനം ലഭിച്ച ക്യാപ്റ്റനു പകരം സാധാരണ പൈലറ്റിനെയാണ് കമ്പനി നിയോഗിച്ചത്.

ജൂലൈയില്‍ എയര്‍ ഇന്ത്യ സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാനദണ്ഡങ്ങള്‍ പ്രകാരം, ഒരു വിമാനം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ട്രെയിനി പൈലറ്റുമാര്‍ക്കൊപ്പം പരിശീലനം ലഭിച്ച ക്യാപ്റ്റന്‍മാര്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. അന്വേഷണത്തില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും ഡിജിസിഎ അറിയിച്ചു. ഇത് കാര്യമായ സുരക്ഷാപ്രത്യാഘാതങ്ങളുള്ള ഗുരുതരമായ ഷെഡ്യൂളിങ് സംഭവമായി റഗുലേറ്റര്‍ വീക്ഷിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

മതിയായ യോഗ്യത ഇല്ലാത്ത പൈലറ്റുമാര്‍ വിമാനം പറത്തി; എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം പിഴ ചുമത്തി ഡിജിസിഎ
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പവർഗ്രൂപ്പും മാഫിയയും ഇല്ലെന്ന്'അമ്മ', സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളിൽനിന്നും മൊഴിയെടുത്തില്ലെന്നും വിമർശനം

സ്‌പോട്ട് ചെക്കിങ്, ഷെഡ്യൂള്‍ രേഖകള്‍ പരിശോധിക്കുന്നതുള്‍പ്പെടെ എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ പരിശോധിച്ചു. അന്വേഷണത്തില്‍ കമ്പനിയുടെ പോസ്റ്റ് ഹോള്‍ഡര്‍മാരുടെയും ജീവനക്കാരുടെയും പോരായ്മകളും റെഗുലേറ്ററി വ്യവസ്ഥകളുടെ ഒന്നിലധികം ലംഘനങ്ങളും കണ്ടെത്തി. ജൂലൈ 22ന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും അധികൃതര്‍ തൃപ്തികരമായ മറുപടി നല്‍കാത്തതിനാലാണ് ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്.

logo
The Fourth
www.thefourthnews.in