കേൾവിശക്തി ഇല്ലാത്തവർക്കായി നോർത്ത് ഈസ്റ്റിലെ ആദ്യ റെസ്റ്റോറന്റ് മണിപ്പൂരിൽ

കേൾവിശക്തി ഇല്ലാത്തവർക്കായി നോർത്ത് ഈസ്റ്റിലെ ആദ്യ റെസ്റ്റോറന്റ് മണിപ്പൂരിൽ

ഇംഫാലിലെ ലിബറൽ കോളേജിന് സമീപമുള്ള ലുവാങ്ഷാങ്ബാമിലാണ് പൂർണമായും കേൾവിശക്തിയില്ലാത്തവർ നടത്തുന്ന 'ഖൊഞ്ചെൽ ദ വോയ്സ്' എന്നു പേരിട്ടിരിക്കുന്ന റെസ്റ്റോറന്റ്
Updated on
1 min read

കേള്‍വിയില്ലാത്തവർ നടത്തുന്ന ആദ്യ റെസ്റ്റോറന്റ് മണിപ്പൂരിലെ ഇംഫാലിൽ തുറന്നു. മണിപ്പൂരിലെ ലിബറൽ കോളേജിന് സമീപമുള്ള ലുവാങ്ഷാങ്ബാമിൽ 'ഖൊഞ്ചെൽ ദ വോയ്സ്' എന്ന് പേരിട്ടിരിക്കുന്ന റെസ്റ്റോറന്റ് സാമൂഹ്യക്ഷേമ മന്ത്രി ഹൈക്കം ഡിങ്കോ സിംഗാണ് ഉദ്ഘാടനം ചെയ്തത്. സാമൂഹ്യ പ്രവർത്തകനും സൈക്ലിസ്റ്റുമായ രോഹൻ ഫിലെമിന്റെ നേതൃത്വത്തിൽ ആരംഭിച്ച റെസ്റ്റോറന്റ് പൂർണ്ണമായും കേൾവിശക്തിയില്ലാത്തവർ നടത്തുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ റസ്റ്റോറന്റാണ്. റസ്റ്റോറന്റിൽ ആശയവിനിമയത്തിനായി ആംഗ്യഭാഷയാണ് ഉപയോഗിക്കുക.

കുറച്ചു മാസങ്ങൾക്കു മുമ്പ് കേൾവിശക്തിയില്ലാത്തവരുടെ ഭാഗത്തു നിന്നും തങ്ങൾക്ക് എവിടെയും അവസരങ്ങൾ ലഭിക്കുന്നില്ലെന്നും തങ്ങളെ ആരും അംഗീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഒരു അഭ്യർത്ഥന ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ അവർക്ക് തൊഴിലവസരങ്ങൾ നൽകുക, അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വേദി സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംരംഭത്തിന് തുടക്കമിട്ടത് എന്ന് രോഹൻ ഫിലെം പറഞ്ഞു. അടുത്ത ആഴ്ച മുതൽ പരീക്ഷണാടിസ്ഥാനത്തിൽ റെസ്റ്റോറന്റ് ആരംഭിക്കും. ഒക്ടോബർ രണ്ടിന് റെസ്റ്റോറന്റ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.

മറ്റു റെസ്റ്റോറന്റുകളിലുണ്ടാവുന്ന ഭക്ഷണ മെനുവിന് പകരമായി ഓരോ ടേബിളിലും സജ്ജീകരിച്ചിരിക്കുന്ന ഒരു പ്രത്യേക കോഡിങ് സിസ്റ്റം വഴി ആളുകൾക്ക് ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും

'ഖൊഞ്ചെൽ  ദ വോയ്സ്'റെസ്റ്റോറന്റ് മന്ത്രി ഹൈക്കം ഡിങ്കോ സിംഗ് ഉദ്ഘാടനം ഉദ്‌ഘാടനം ചെയ്യുന്നു
'ഖൊഞ്ചെൽ ദ വോയ്സ്'റെസ്റ്റോറന്റ് മന്ത്രി ഹൈക്കം ഡിങ്കോ സിംഗ് ഉദ്ഘാടനം ഉദ്‌ഘാടനം ചെയ്യുന്നു

മറ്റു റെസ്റ്റോറന്റുകളിലുണ്ടാവുന്ന ഭക്ഷണ മെനുവിന് പകരമായി ഓരോ ടേബിളിലും സജ്ജീകരിച്ചിരിക്കുന്ന ഒരു പ്രത്യേക കോഡിങ് സിസ്റ്റം വഴി ഇവിടെ ആളുകൾക്ക് ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും. 'ഖൊഞ്ചെൽ ദ വോയ്സി 'ന്റെ ഉദ്‌ഘാടന ചടങ്ങിന്റ ഭാഗമാകാൻ കഴിഞ്ഞത് തീർത്തും സന്തോഷകരമാണെന്ന് റെസ്റ്റോറന്റ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് മന്ത്രി ഹൈക്കം ഡിങ്കോ സിംഗ് പറഞ്ഞു. ഇത്തരത്തിലുള്ള സംരംഭങ്ങൾ വളരെയധികം പ്രചോദനാത്മകമാണെന്നും ഓരോ വ്യക്തികളും വ്യത്യസ്തരും ആരും മറ്റാരേക്കാളും താഴ്ന്നവരല്ലെന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in