ഹിമാചലില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നോട്ടീസ്; ബജറ്റ് പാസായി, വിക്രമാദിത്യയുടെ രാജി സ്വീകരിക്കില്ലെന്ന് സുഖു

ഹിമാചലില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നോട്ടീസ്; ബജറ്റ് പാസായി, വിക്രമാദിത്യയുടെ രാജി സ്വീകരിക്കില്ലെന്ന് സുഖു

മുന്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ ഉള്‍പ്പെടെ പതിനഞ്ച് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത നിയമസഭ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബാക്കിയുള്ള പത്ത് പ്രതിപക്ഷ എംഎല്‍എമാര്‍ ഇറങ്ങിപ്പോവുകയായിരുന്നു
Updated on
1 min read

ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂപപ്പെട്ട ഹിമാചല്‍ പ്രദേശില്‍ ബജറ്റ് മ്മേളനത്തിനുശേഷം നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ, ബജറ്റ് ശബ്ദ വോട്ടോടെ പാസാക്കി. മുന്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ ഉള്‍പ്പെടെ പതിനഞ്ച് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത നിയമസഭ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബാക്കിയുള്ള പത്ത് പ്രതിപക്ഷ എംഎല്‍എമാര്‍ ഇറങ്ങിപ്പോവുകയായിരുന്നു.

അതേസമയം, രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ നോട്ടീസ് നല്‍കി. എംഎല്‍എമാര്‍ക്ക് എതിരെ തിടുക്കപ്പെട്ട് നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ആറ് എംഎല്‍എമാര്‍ പെറ്റീഷന്‍ നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഹിമാചലില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നോട്ടീസ്; ബജറ്റ് പാസായി, വിക്രമാദിത്യയുടെ രാജി സ്വീകരിക്കില്ലെന്ന് സുഖു
മരിച്ചിട്ടും തീരാത്ത പിണക്കം; പ്രതിമയുടെ രൂപത്തില്‍ സുഖുവിനെ വിരട്ടുന്ന വീര്‍ഭദ്ര സിങ്

മന്ത്രിസഭയില്‍ നിന്ന് രാജിവച്ച വിക്രമാദിത്യ സിങിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു പറഞ്ഞു. ''വിക്രമാദിത്യ സിങുമായി സംസാരിച്ചു. അദ്ദേഹം എന്റെ സഹോദരനെപ്പോലെയാണ്. രാജി സ്വീകരിക്കേണ്ട ആവശ്യമില്ല'', സുഖു പറഞ്ഞു. ബിജെപിക്ക് ക്രോസ് വോട്ട് ചെയ്ത ഒരു കോണ്‍ഗ്രസ് എംഎല്‍എ തന്നോട് ക്ഷമാപണം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയെ ചതിച്ചതിന് മാപ്പ് തരണം എന്നാണ് എംഎല്‍എ ആവശ്യപ്പെട്ടതെന്നും സുഖു പറഞ്ഞു.

സര്‍ക്കാരിനെ വീഴ്ത്താനുള്ള ബിജെപിയുടെ ഗൂഢാലോചന പരാജയപ്പെട്ടെന്നും തന്റെ സര്‍ക്കാര്‍ അഞ്ചുവര്‍ഷം കാലാവധി തികയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. തങ്ങളുടെ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തത് കോണ്‍ഗ്രസ് സര്‍ക്കാരിനെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് ബിജെപി ആരോപിച്ചു. ബിജെപിക്ക് 25 എംഎല്‍എമാരുണ്ട്. രാജ്യസഭ തിരഞ്ഞെടുപ്പോടെ ഇത് 34 ആയി. ഇത് സര്‍ക്കാരിന് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വീഴുന്നതിന് മുന്‍പ് എങ്ങനെയെങ്കിലും ബജറ്റ് പാസാക്കണമായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ എംഎല്‍എമാരുടെ എണ്ണം കുറയ്ക്കാന്‍ അവര്‍ ശ്രമിച്ചു. ഞാന്‍ ഉള്‍പ്പെടെയുള്ള 15 എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു'', ജയ്‌റാം താക്കൂര്‍ പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തതോടെയാണ് ഹിമാചലില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്. ഇരു സ്ഥാനാര്‍ഥികളും 34 വോട്ടു വീതം നേടിയപ്പോള്‍, ടോസിട്ട് വിജയിയെ തിരഞ്ഞെടുക്കുകയായിരുന്നു. ടോസിങില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ, മന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു എന്ന് വ്യക്തമാക്കി വിക്രാമദിത്യ സിങ് രംഗത്തെത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in