നെറ്റ് പുനഃപരീക്ഷ ഓഗസ്റ്റ് 21 മുതൽ, പരീക്ഷാ രീതിയിലും മാറ്റം; വിവരങ്ങളറിയാം

നെറ്റ് പുനഃപരീക്ഷ ഓഗസ്റ്റ് 21 മുതൽ, പരീക്ഷാ രീതിയിലും മാറ്റം; വിവരങ്ങളറിയാം

നേരത്തെ ഓഫ്‌ലൈനായി നടന്ന യുജിസി നെറ്റ് പരീക്ഷ ഓൺലൈനായി നടത്താനാണ് തീരുമാനം
Updated on
1 min read

പരീക്ഷാ ക്രമക്കേട് ആരോപണത്തിന് പിന്നാലെ റദ്ദാക്കിയ ഇത്തവണത്തെ യുജിസി നെറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. കഴിഞ്ഞ ദിവസം(ജൂൺ 29) രാത്രിയോടെയാണ് അപ്രതീക്ഷിതമായി തീയതികൾ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. നേരത്തെ ഓഫ്‌ലൈനായി നടന്ന യുജിസി നെറ്റ് പരീക്ഷ ഓൺലൈനായി നടത്താനാണ് തീരുമാനം.

യു ജി സി നെറ്റ് പരീക്ഷ 2024 ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാലുവരെയും സിഎസ്ഐആർ നെറ്റ് ജൂലൈ 25 മുതൽ 27 വരെയും നടക്കും. അതേസമയം, ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് (AIAPGET) 2024 മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ജൂലൈ ആറിന് തന്നെ നടക്കുമെന്നും എൻ ടി എ അറിയിച്ചു. നേരത്തെ ചോദ്യപേപ്പർ ചോർച്ച സംശയിച്ച് ജൂൺ 18ന് നടന്ന യുജിസി നെറ്റ് പരീക്ഷ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കിയിരുന്നു. പരീക്ഷ നടന്ന് അന്നുരാത്രിയായിരുന്നു പരീക്ഷ റദ്ദാക്കിയ വിവരം ഒരു വിജ്ഞാപനത്തിലൂടെ പുറത്തിറക്കിയത്.

ഇൻ്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ (ഐടിഇപി) പ്രവേശനത്തിനായുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ (എൻസിഇടി) ജൂലൈ പത്തിന്

സമാനമായി ജൂൺ 12 നടക്കേണ്ടിയിരുന്ന, മാറ്റിവച്ച നാല് വർഷത്തെ ഇൻ്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ (ഐടിഇപി) പ്രവേശനത്തിനായുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ (എൻസിഇടി) ജൂലൈ പത്തിനും നടക്കും. തിരഞ്ഞെടുത്ത കേന്ദ്ര-സംസ്ഥാന സർവ്വകലാശാലകൾ, ഐഐടികൾ, എൻഐടികൾ, ആർഐഇകൾ, സർക്കാർ കോളേജുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയാണിത്.

നെറ്റ് പുനഃപരീക്ഷ ഓഗസ്റ്റ് 21 മുതൽ, പരീക്ഷാ രീതിയിലും മാറ്റം; വിവരങ്ങളറിയാം
യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയത് എന്തിന്? ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത് എന്ത്?

ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റൻ്റ് പ്രൊഫസർമാർ, പിഎച്ച്ഡി സ്‌കോളർമാർ എന്നിവയ്ക്കുള്ള പ്രവേശന പരീക്ഷയായ് യുജിസി-നെറ്റ് പരീക്ഷ രണ്ടുഷിഫ്റ്റുകളായിട്ടായിരുന്നു ജൂൺ 18ന് രാജ്യത്തുടനീളം നടന്നത്. എന്നാൽ പേപ്പർ ആൻഡ് പെൻ ഫോർമാറ്റിൽ നടന്ന പരീക്ഷയിൽ ക്രമക്കേട് ഉണ്ടായതായി ചൂണ്ടിക്കാട്ടി അന്നുതന്നെ റദ്ദാക്കുകയായിരുന്നു. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് -യുജി സംബന്ധിച്ച് വ്യാപക ക്രമക്കേടുകൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു നെറ്റ് പരീക്ഷയും റദ്ദാക്കിയത്. ഇതേ തുടർന്ന് രാജ്യത്തൊട്ടാകെ വലിയ പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ സംഭവത്തിനെതിരെ പാർലമെന്റിൽ സംസാരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in