നിതീഷ് കുമാർ, തേജസ്വി യാദവ്
നിതീഷ് കുമാർ, തേജസ്വി യാദവ്ANI

ബിഹാറില്‍ വീണ്ടും മഹാസഖ്യ സർക്കാർ; 2024ൽ മോദി പ്രധാനമന്ത്രിയാകില്ലെന്ന് നിതീഷ്; 'പ്രതിപക്ഷ ഐക്യത്തിനായ് പ്രയത്നിക്കും'

സർക്കാരിന് ഏഴ് പാർട്ടികളുടെ പിന്തുണ; സംസ്ഥാനത്ത് പ്രതിഷേധദിനം ആചരിച്ച് ബിജെപി
Updated on
1 min read

ബിഹാറില്‍ മഹാസഖ്യ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി ആര്‍ജെഡി നേതാവ് തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭാ പുനഃസംഘടന അടുത്ത തിങ്കളാഴ്ചയ്ക്ക് ശേഷമേയുണ്ടാകൂ. ബിജെപിയുമായി എന്‍ഡിഎ സഖ്യത്തില്‍ മന്ത്രിസ്ഥാനം പങ്കിട്ടതിന് സമാനമായ ഫോര്‍മുല തന്നെയാകും മഹാസഖ്യത്തിലും ജെഡിയുവിന് ആര്‍ജെഡിയുമായുണ്ടാവുകയെന്നാണ് സൂചന.

നിതീഷ് കുമാർ
നിതീഷ് കുമാർANI
നിതീഷ് കുമാർ, തേജസ്വി യാദവ്
ബിഹാര്‍ രാഷ്ട്രീയത്തിലെ 'ചാണക്യന്‍'; നിതീഷ് മുഖ്യമന്ത്രിയായ എട്ട് അവസരങ്ങള്‍

പ്രധാനമന്ത്രിയാകാനില്ലെന്ന് നിതീഷ്

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കടുത്ത ഭാഷയിലാണ് നിതീഷ് കുമാര്‍ പ്രതികരിച്ചത്. 2014 ല്‍ മോദി ജയിച്ചു, 2024 ല്‍ അത് ആവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും നിതീഷ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായി പ്രയത്‌നിക്കുമെന്ന് ആവര്‍ത്തിച്ച നിതീഷ് 2024 ല്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഇല്ലെന്നും വ്യക്തമാക്കി. 2020 തിരഞ്ഞടുപ്പിന് ശേഷം മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ബിജെപിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് അന്ന് ചുമതലയേറ്റെടുത്തതെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.

തേജസ്വി യാദവ്
തേജസ്വി യാദവ് ANI
നിതീഷ് കുമാർ, തേജസ്വി യാദവ്
ബിജെപിക്കും 'മതേതരര്‍ക്കു'മിടയിലെ നിതീഷിന്റെ രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍

ഇത് എട്ടാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. അഞ്ചുതവണയും ബിജെപി പിന്തുണയില്‍ ബിഹാറിനെ നയിച്ച നിതീഷ് ,എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചാണ് ഇക്കുറി അധികാരത്തിലെത്തുന്നത്.

അതേസമയം, പട്‌നയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധ പ്രകടനമാണ് നടന്നത്. ജനങ്ങളെ നിതീഷ് വഞ്ചിച്ചെന്നും ജില്ലാതലങ്ങളില്‍ പ്രതിഷേധം തുടരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഡോ. സഞ്ജയ് ജെയ്‌സ്വാള്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in