ഒഡിഷ അപകടം: സിഗ്നലിങ്ങ് പാളിയെന്ന് നിഗമനം, മുന്‍ഗണന പരുക്കേറ്റവര്‍ക്കുള്ള ചികിത്സയ്ക്കെന്ന് റെയില്‍വേ മന്ത്രി

ഒഡിഷ അപകടം: സിഗ്നലിങ്ങ് പാളിയെന്ന് നിഗമനം, മുന്‍ഗണന പരുക്കേറ്റവര്‍ക്കുള്ള ചികിത്സയ്ക്കെന്ന് റെയില്‍വേ മന്ത്രി

മരണ സംഖ്യ ഉയരുന്നു
Updated on
2 min read

ഒഡിഷയില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ പരുക്കേറ്റ മുഴുവന്‍ പേര്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവില്‍ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലുമാണ് സര്‍ക്കാരിന്റെ ശ്രദ്ധ. സംഭവത്തില്‍ റെയിൽവേ സുരക്ഷാ കമ്മീഷണര്‍ സ്വതന്ത്ര അന്വേഷണം നടത്തുമെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും അപകട സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെ നടന്ന രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 238 ആയതായി വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. സംഭവത്തില്‍ 900ത്തില്‍ അധികം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരില്‍ നാല് മലയാളികളുണ്ട്. തൃശൂര്‍ സ്വദേശികളായ ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റവരുടെ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒഡിഷ അപകടം: സിഗ്നലിങ്ങ് പാളിയെന്ന് നിഗമനം, മുന്‍ഗണന പരുക്കേറ്റവര്‍ക്കുള്ള ചികിത്സയ്ക്കെന്ന് റെയില്‍വേ മന്ത്രി
ഒഡിഷ ട്രെയിന്‍ അപകടം: 'മനഃസാക്ഷിയുണ്ടങ്കില്‍ രാജിവയ്ക്കണം',റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്

ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമണ്ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ - ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. പാളം തെറ്റിയ ചരക്കുവണ്ടിയിലേക്ക് കോറോമണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചു കയറിതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. രാജ്യത്തെ നടുക്കി ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിന് കാരണമായത് സിഗ്നല്‍ സംവിധാനത്തിലെ പിഴവെന്ന് നിഗമനം. ആദ്യ അപകടത്തിന് ശേഷം മുന്നറിയിപ്പ് നല്‍കുന്നതില്‍ പിഴവ് പറ്റിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഒഡിഷ അപകടം: സിഗ്നലിങ്ങ് പാളിയെന്ന് നിഗമനം, മുന്‍ഗണന പരുക്കേറ്റവര്‍ക്കുള്ള ചികിത്സയ്ക്കെന്ന് റെയില്‍വേ മന്ത്രി
ഒഡിഷ ട്രെയിൻ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം, ഗുരുതരമായി പരുക്കേറ്റവർക്ക് 2 ലക്ഷം

അതിനിടെ, ട്രെയിന്‍ അപകടത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിനെതരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്നാരോപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥാനത്തു നിന്നും രാജിവെക്കണമെന്നും തൃണമൂല്‍ ആവശ്യപ്പെട്ടു. ഇത്തരം അപകടങ്ങൾ തടയാൻ ട്രെയിനുകളിൽ ആന്റി കൊളിഷൻ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിൽ കേന്ദ്രം അലംഭാവം കാണിക്കുകയാണെന്നും ടിഎംസി ആരോപിച്ചിരുന്നു.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ചാരപ്പണി ചെയ്യാൻ കോടിക്കണക്കിന് രൂപ സോഫ്റ്റ്‌വെയറിനായി ചെലവഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് ട്രെയിനുകളെയും പുതുതായി നിർമ്മിച്ച റെയിൽവേ സ്റ്റേഷനുകളെയും കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അതു വഴി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

ഒഡിഷ അപകടം: സിഗ്നലിങ്ങ് പാളിയെന്ന് നിഗമനം, മുന്‍ഗണന പരുക്കേറ്റവര്‍ക്കുള്ള ചികിത്സയ്ക്കെന്ന് റെയില്‍വേ മന്ത്രി
ഒഡിഷ ട്രെയിന്‍ അപകടം: അനുശോചിച്ച് രാഷ്ട്രപതി, അപകടത്തിൽപ്പെട്ടവർക്ക് എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി

വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെ നടന്ന രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 238 ആയതായി വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. സംഭവത്തില്‍ 900ത്തില്‍ അധികം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പരിക്കേറ്റവരില്‍ നാല് മലയാളികളുണ്ട്. തൃശൂര്‍ സ്വദേശികളായ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റവരുടെ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

logo
The Fourth
www.thefourthnews.in