ഒല ഇലക്ട്രിക്കിന്റെ പുതിയ ജീവനക്കാരൻ; വൈറലായി 'ബിജിലി'

ഒല ഇലക്ട്രിക്കിന്റെ പുതിയ ജീവനക്കാരൻ; വൈറലായി 'ബിജിലി'

നായയുടെ ഫോട്ടോയും ഔദ്യോഗിക ഒല ഇലക്ട്രിക് ഐഡി കാർഡും പങ്കുവച്ചുള്ള ഭവിഷിന്റെ ട്വീറ്റാണ് വൈറലായത്
Updated on
1 min read

ഒല ഇലക്ട്രിക്കിന്റെ ബെംഗളുരു കോറമംഗല ഓഫീസിലെ പുതിയ ജീവനക്കാരനാണ് ഇപ്പോൾ ട്വിറ്ററിലെ താരം. ഈ ജീവനക്കാരന് ഒരു പ്രത്യേകതയുണ്ട്. ഇത് ഒരു മനുഷ്യനല്ല, ഒരു നായയാണ്. കമ്പനിയിലെ പുതിയ ജീവനക്കാരനെ പരിചയപ്പെടുത്തി ഒല സ്ഥാപകൻ ഭവിഷ് അഗർവാൾ തന്നെയാണ് ട്വിറ്ററിലൂടെ വാർത്ത പങ്കുവച്ചത്. ബിജിലി എന്ന നായയെയാണ് കമ്പനിയുടെ പുതിയ ജീവനക്കാരനായി നിയമിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ പങ്കുവച്ച കൗതുക വാർത്ത നിമിഷങ്ങൾക്കം വൈറലാകുകയായിരുന്നു.

ഒല ഇലക്ട്രിക്കിന്റെ പുതിയ ജീവനക്കാരൻ; വൈറലായി 'ബിജിലി'
മൈക്രോസോഫ്റ്റ് ഇന്ത്യ-ദക്ഷിണേഷ്യ മേധാവിയായി പുനീത് ചന്ദോക്ക്

നായയുടെ ഫോട്ടോയും ഔദ്യോഗിക ഒല ഇലക്ട്രിക് ഐഡി കാർഡും പങ്കുവച്ചായിരുന്നു ഭവിഷിന്റെ ട്വീറ്റ്. ബിജിലി എന്ന ഇംഗ്ലീഷ് നാമത്തിന്റെ വിവർത്തനം വൈദ്യുതി എന്നാണ്. വൈദ്യുത വോൾട്ടേജിനെ സൂചിപ്പിക്കുന്നതാണ് '440V' എന്ന ബിജിലിയുടെ എംപ്ലോയി കോഡ്. നായയുടെ രക്തഗ്രൂപ്പിനെ 'paw+ve' എന്നാണ് പരാമർശിച്ചിരിക്കുന്നത്. മൃഗങ്ങളുടെ കൈകാലുകളെ (paw) ഉപമിക്കുന്നതാണിത്.

ഒല ഇലക്ട്രിക്കിന്റെ പുതിയ ജീവനക്കാരൻ; വൈറലായി 'ബിജിലി'
മണിപ്പൂര്‍: സാഹചര്യം നേരിട്ട് വിലയിരുത്താന്‍ സുപ്രീംകോടതി, ഹൈക്കോടതി മുൻ ജഡ്ജിമാർ ഉൾപ്പെട്ട സമിതി പരിഗണനയില്‍

അവശ്യ ഘട്ടങ്ങളിൽ സഹപ്രവർത്തകർക്ക് 'സ്ലാക്ക്' എന്ന മെസേജിങ് പ്ലാറ്റ്‌ഫോം വഴി ബിജിലിയുമായി ബന്ധപ്പെടാം. ബിജിലിയുടെ എമർജൻസി കോൺടാക്‌റ്റ് ബിഎയുടെ (ഭവിഷ് അഗർവാളിന്റെ ചുരുക്കപ്പേര്) ഓഫീസുമായാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്. ബിജിലി ഒലയുടെ കോറമംഗല ഓഫീസിന്റെ ഭാഗമാണെന്ന് സൂചിപ്പിക്കുന്ന ഹൊസൂർ റോഡിലെ വിലാസമാണ് ഐ ഡി കാർഡിലുള്ളത്.

ഒല ഇലക്ട്രിക്കിന്റെ പുതിയ ജീവനക്കാരൻ; വൈറലായി 'ബിജിലി'
താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവിന്റെ മരണം; ബന്ധുക്കളെ വിവരമറിയിക്കാന്‍ വൈകി, ശരീരത്തില്‍ മുറിവുകളുണ്ടെന്നും ആരോപണം

ഇതാദ്യമായല്ല ഒല മേധാവി ഭവിഷ് നായ്ക്കളെ സ്ഥാപനത്തിന്റെ ഭാ​ഗമാക്കി പരിചയപ്പെടുത്തുന്നത്. ഒല ഓഫീസിനുള്ളിലെ സോഫകളിൽ മൂന്ന് നായ്ക്കൾ വിശ്രമിക്കുന്ന ഫോട്ടോ പങ്കുവച്ച് മുൻപും ഭവിഷ് ട്വീറ്റ് ചെയ്തിരുന്നു. "മോണിങ്സ് അറ്റ് ദ ഓഫീസ്" എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.

logo
The Fourth
www.thefourthnews.in