കയറ്റുമതി നിരോധനം; ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് ദശലക്ഷം ടണ്‍ അരി

കയറ്റുമതി നിരോധനം; ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് ദശലക്ഷം ടണ്‍ അരി

ഗാര്‍ഹിക സപ്ലൈസ് വര്‍ധിപ്പിക്കാന്‍ ബസുമതി ഇതര അരിക്ക് 20 ശതമാനം കയറ്റുമതി തീരുവ കേന്ദ്രം ഏര്‍പ്പെടുത്തിയിരുന്നു.
Updated on
1 min read

കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിരോധിക്കുകയും ബസുമതി ഇതര അരികള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ, ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് ദശലക്ഷം ടണ്‍ അരി. ആഭ്യന്തര വിതരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രം കഴിഞ്ഞയാഴ്ച ബസുമതി ഇതര അരിക്ക് 20 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയിരുന്നു. അരി വാങ്ങുന്നവര്‍ തീരുവ അടയ്ക്കാന്‍ വിസമ്മതിച്ചതോടെയാണ് അരിച്ചാക്കുകള്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയായത്.

തീരുവ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ, അരി വാങ്ങുന്നവര്‍ ഡ്യൂട്ടി അടയ്ക്കാന്‍ തയ്യാറായില്ലെന്നും അതിനാല്‍ അരി കപ്പലുകളില്‍ കയറ്റുന്നത് നിര്‍ത്തിയെന്നും ഓള്‍ ഇന്ത്യ റൈസ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ (എഐആര്‍ഇഎ) പ്രസിഡന്റ് ബി വി കൃഷ്ണ റാവു അറിയിച്ചു. എഐആര്‍ഇഎയുടെ കണക്കനുസരിച്ച്, കയറ്റുമതി ചെയ്യാന്‍ കഴിയുന്ന 750,000 ടണ്ണിലധികം അരിയാണ് തുറമുഖങ്ങളില്‍ കിടക്കുന്നത്. അരി വിപണിയില്‍ മാര്‍ജിന്‍ വേഫര്‍ കുറവായതിനാല്‍ വാങ്ങുന്നവര്‍ ഡ്യൂട്ടി അടയ്ക്കാന്‍ തയ്യാറല്ല. ബെനിന്‍, ശ്രീലങ്ക, തുര്‍ക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലേക്ക് പോകേണ്ട അരിയാണ് ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നത്.

വിവിധ തുറമുഖങ്ങളിലായി 350,000 ടണ്‍ നുറുക്കരിയും കെട്ടികിടക്കുന്നു. വില്‍പന ആവശ്യങ്ങള്‍ക്കായി അരി ഉള്‍പ്രദേശങ്ങളിലേക്ക് തിരിച്ചയയ്ക്കാമെന്ന് ലോജിസ്റ്റിക്സ് നിര്‍ദ്ദേശിക്കുന്നുമില്ല. നുറുക്ക് അരിക്ക് സമ്പൂര്‍ണ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതോടെ കയറ്റുമതി ചെയ്യുന്നവര്‍ സര്‍ക്കാരില്‍ നിന്ന് ചില ഇളവുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു. അതേടെ കെട്ടികിടക്കുന്ന സ്റ്റോക്കിന്റെ ഭാവി പ്രതിസന്ധിയിലായി.

ആഭ്യന്തര വിപണിയില്‍ അരി ലഭ്യത വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് അരി കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. നെല്ലുത്പാദിപ്പിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മഴക്കുറവ് വിളകളെ സാരമായി ബാധിച്ചതിനാല്‍ ഖാരിഫ് സീസണില്‍ 10-12 ദശലക്ഷം ടണ്‍ അരി കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏത് നിയന്ത്രണവും അന്താരാഷ്ട്ര വിപണിയെ ബാധിക്കാന്‍ സാധ്യതയുണ്ട്. 2021ല്‍ രാജ്യം 21 ദശലക്ഷം ടണ്‍ അരി കയറ്റുമതി ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in