'ചിലര്‍ക്ക് ശത്രുതാ മനോഭാവം'; മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ 'ഇന്ത്യ', പട്ടിക തയ്യാറാക്കുന്നു

'ചിലര്‍ക്ക് ശത്രുതാ മനോഭാവം'; മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ 'ഇന്ത്യ', പട്ടിക തയ്യാറാക്കുന്നു

ഇന്ത്യ സഖ്യത്തിന്റെ കോ ഓഡിനേഷന്‍ കമ്മിറ്റിയുടേതാണ് തീരുമാനം
Updated on
1 min read

ശത്രുതാ മനോഭാവം പുലര്‍ത്തുന്ന മാധ്യമങ്ങളുമായി സഹകരണം വേണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യമായ ഇന്ത്യയില്‍ ധാരണ. ചില മാധ്യമങ്ങള്‍, ടി വി ഷോകള്‍ അവതാരകര്‍ എന്നിവ ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ സഖ്യത്തിന്റെ കോ ഓഡിനേഷന്‍ കമ്മിറ്റിയുടേതാണ് തീരുമാനം.

രാജ്യത്തെ ഭിന്നിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്ന ചാനലുകളിലേക്ക് പ്രതിനിധികളെ അയയ്ക്കില്ല. ഇത്തരം ചാനലുകളുടെ പട്ടിക തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി

പ്രതിപക്ഷ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രുപരേഖ ഉണ്ടാക്കാന്‍ എന്‍സിപി നേതാവ് ശരദ് പവാറിന്റെ വസതിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഒരു വിഭാഗം മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ തീരുമാനമുണ്ടായത്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്ന ചാനലുകളിലേക്ക് പ്രതിനിധികളെ അയയ്ക്കില്ല. ഇത്തരം ചാനലുകളുടെ പട്ടിക തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി.

പ്രതിപക്ഷ സഖ്യത്തോട് ചില മാധ്യമങ്ങള്‍ ശത്രുതാമനോഭാവം വച്ചുപുലര്‍ത്തുന്നു എന്ന പൊതു ധാരണയാണ് തീരുമാനത്തിന് പിന്നില്‍. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ച ജന പിന്തുണ ഉള്‍പ്പെടെ പരിഗണിക്കാന്‍ ചില മാധ്യമങ്ങള്‍ തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

'ചിലര്‍ക്ക് ശത്രുതാ മനോഭാവം'; മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ 'ഇന്ത്യ', പട്ടിക തയ്യാറാക്കുന്നു
'ഇന്ത്യ'യുടെ സംയുക്ത റാലി അടുത്ത മാസം ഭോപ്പാലില്‍; സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജന ചർച്ചകള്‍ ഉടൻ

ജനങ്ങളും സാമൂഹ്യമാധ്യമങ്ങളും ഭാരത് ജോഡോ യാത്ര ഏറ്റെടുത്തപ്പോള്‍ ചില മുഖ്യധാര മാധ്യമങ്ങള്‍ യാത്രയെ മനപ്പൂര്‍വം അവഗണിച്ചതായി യോഗത്തില്‍ കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗലോട്ട് ആരോപിച്ചു. നേരത്തെ, 2019ലും കോണ്‍ഗ്രസ് മാധ്യമങ്ങളെ ബഹിഷ്‌കരിക്കുന്ന നിലയില്‍ നിലപാട് എടുത്തിരുന്നു. ചര്‍ച്ചകളിലേക്ക് ഉള്‍പ്പെടെ പ്രതിനിധികളെ അയക്കേണ്ടെന്നായിരുന്നു അന്ന് കൈക്കൊണ്ട തീരുമാനം.

അതേസമയം, 'ഇന്ത്യ'യുടെ ആദ്യ റാലി അടുത്ത മാസം ഭോപ്പാലില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തിനുള്ള നടപടികള്‍ ആരംഭിക്കാനും തീരുമാനമായി. ഇന്ന് ചേര്‍ന്ന ഏകോപന സമിതിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ ഡല്‍ഹിയിലെ വസതിയിലാണ് യോഗം ചേര്‍ന്നത്.

'ചിലര്‍ക്ക് ശത്രുതാ മനോഭാവം'; മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ 'ഇന്ത്യ', പട്ടിക തയ്യാറാക്കുന്നു
പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്തിറക്കി; നാല് ബില്ലുകളും പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രവും ചര്‍ച്ച ചെയ്യും

ജാതി സെന്‍സസ് വിഷയം ശക്തമായി ഉന്നയിക്കാനാണ് മുന്നണിയുടെ തീരുമാനം. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ചാനലുകളിലേക്ക് പ്രതിനിധികളെ അയയ്ക്കില്ല. ഇത്തരം ചാനലുകളുടെ പട്ടിക തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംയുക്തമായി പൊതു യോഗങ്ങള്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, ബിജെപി സര്‍ക്കാരിന്റെ അഴിമതി തുടങ്ങിയ വിഷയങ്ങള്‍ പൊതുയോഗങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കും.

logo
The Fourth
www.thefourthnews.in