'അങ്ങനെയൊരു കീഴ്‌വഴക്കമില്ല'; തിരഞ്ഞെടുപ്പ് പരിഷ്‌കരണ സമിതിയില്‍ മുൻ രാഷ്ട്രപതിയെ ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം

'അങ്ങനെയൊരു കീഴ്‌വഴക്കമില്ല'; തിരഞ്ഞെടുപ്പ് പരിഷ്‌കരണ സമിതിയില്‍ മുൻ രാഷ്ട്രപതിയെ ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം

മുന്‍ രാഷ്ട്രപതിമാര്‍ മറ്റുപദവികള്‍ ഏറ്റെടുക്കുന്ന കീഴ്വഴക്കമില്ലെന്ന് സമാജ്വാദി പാര്‍ട്ടി
Updated on
1 min read

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് , എന്ന നിലയില്‍ രാജ്യത്തെ തിരഞ്ഞെടുപ്പ് രീതി പരിഷ്കരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുപ്പ് പരിഷ്കരണ സമിതി അധ്യക്ഷനാക്കിയ നടപടി ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പ്രതിഷേധം. മുന്‍ രാഷ്ട്രപതിമാര്‍ മറ്റുപദവികള്‍ ഏറ്റെടുക്കുന്ന കീഴ്വഴക്കമില്ലെന്ന് സമാജ് വാദി പാര്‍ട്ടി വ്യക്തമാക്കി.

'ഒരു ഇന്ത്യ ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം എന്തുതന്നെയാണെങ്കിലും, വിഷയം ചര്‍ച്ചയ്ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ വയ്‌ക്കേണ്ടതുണ്ട്' എന്നാണ് ശിവസേനയുടെ ഉദ്ധവ് പക്ഷത്തിന്റെ നിലപാട്. ഉദ്ധവ് താക്കറെ തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വിഷയത്തില്‍ വലിയ ചര്‍ച്ചകളും ആലോചനകളും നടക്കേണ്ടതുണ്ട്. അതിന് ശേഷമായിരിക്കണം തീരുമാനം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് അപ്രായോഗികമെന്നാണ് മുസ്ലിംലീഗിന്റെ നിലപാട്. ഈ രീതി ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു. അതേസമയം തിരഞ്ഞെടുപ്പ് നയം പഠിച്ച് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ചര്‍ച്ചയാവാമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു. നിലവില്‍ ഒരു കമ്മിറ്റിയെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നയം പഠിച്ച് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം പാര്‍ലമെന്റിലെ പ്രത്യേക സെഷനില്‍ വിഷയം ചര്‍ച്ചചെയ്യും അദ്ദേഹം പറഞ്ഞു.

'അങ്ങനെയൊരു കീഴ്‌വഴക്കമില്ല'; തിരഞ്ഞെടുപ്പ് പരിഷ്‌കരണ സമിതിയില്‍ മുൻ രാഷ്ട്രപതിയെ ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പഠിക്കാൻ പ്രത്യേക സമിതി; മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷന്‍

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ മാസം വിളിച്ചു ചേർത്ത പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വിഷയം അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സർക്കാർ നീക്കം. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളം വിളിച്ചിരിക്കുന്നത്. സമ്മേളന അജണ്ട സംബന്ധിച്ച് ഇതുവരെ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. നിയമസഭ- ലോക്സഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ഒരു രാജ്യ ഒരു തിരഞ്ഞെടുപ്പ്, ഏകീകൃത വ്യക്തിനിയമം തുടങ്ങി ബിജെപി സർക്കാരിന്റെ നിർണായക നയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകുമെന്നാണ് അഭ്യൂഹം. ഇതിനിടെയാണ് പ്രത്യേക സമിതി രൂപീകരിക്കാനുള്ള സർക്കാർ തീരുമാനം.

logo
The Fourth
www.thefourthnews.in