പോലീസ് തടഞ്ഞു; അദാനി വിഷയത്തിൽ ഇ ഡി ഓഫീസ് മാർച്ച് പൂർത്തിയാക്കാനാവാതെ പ്രതിപക്ഷം; കൂടിക്കാഴ്ചയ്ക്ക് സമയം തേടി നേതാക്കൾ

പോലീസ് തടഞ്ഞു; അദാനി വിഷയത്തിൽ ഇ ഡി ഓഫീസ് മാർച്ച് പൂർത്തിയാക്കാനാവാതെ പ്രതിപക്ഷം; കൂടിക്കാഴ്ചയ്ക്ക് സമയം തേടി നേതാക്കൾ

രാഹുല്‍ഗന്ധിയുടെ പരാമര്‍ശം ഉയര്‍ത്തിക്കാട്ടി അദാനി വിഷയം ഇല്ലാതാക്കാനാണ് ഭരണപക്ഷത്തിന്‍റെ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു
Updated on
1 min read

അദാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞതോടെ പാതി വഴിയിൽ പിൻവലിച്ചു . 18 പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലാണ് എംപിമാർ പാർലമെന്റിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് മാർച്ച് ആരംഭിച്ചത്. മുദ്രാവക്യങ്ങളോടെ എത്തിയ പ്രതിഷേധക്കാരെ വിജയ് ചൗക്കില്‍ പോലീസ് തടഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹിയിലെ ഇ ഡി ആസ്ഥാനത്ത് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. പ്രദേശത്ത് 144 ഉം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രാജന്‍ ചൗധരി, സിപിഐയുടെ ബിനോയ് വിശ്വം, സിപിഎമ്മിന്റെ എളമരം കരീം, ഡിഎംകെയുടെ ടിആര്‍ ബാലു, സമാജ്വാദി പാര്‍ട്ടിയുടെ രാംഗോപാല്‍ യാദവ്, എഎപിയുടെ സഞ്ജയ് സിങ്, ശിവസേനയുടെ സഞ്ജയ് റാവുത്ത് ബിആര്‍എസിന്റെ കെ കേശവറാവു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു. മാര്‍ച്ച് എംപിമാരെ തടഞ്ഞ പോലീസ് പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അല്ലാത്തപക്ഷം കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു. മാര്‍ച്ച് തുടരുക അസാധ്യമായതോടെ പ്രതിഷേധം അവസാനിപ്പിച്ച് എംപിമാര്‍ പാര്‍ലമെന്‌റിലേക്ക് മടങ്ങി.

അദാനി വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധം പൂര്‍ത്തിയാക്കാനാകാതെ വന്നതോടെ, പ്രതിപക്ഷ നേതാക്കള്‍ എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് അധികൃതരോട് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്. പ്രതിപക്ഷ മാര്‍ച്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തിരുന്നില്ല.

പോലീസ് തടഞ്ഞു; അദാനി വിഷയത്തിൽ ഇ ഡി ഓഫീസ് മാർച്ച് പൂർത്തിയാക്കാനാവാതെ പ്രതിപക്ഷം; കൂടിക്കാഴ്ചയ്ക്ക് സമയം തേടി നേതാക്കൾ
രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തിൽ പാർലമെന്റിൽ ബഹളം; മാപ്പ് പറയണമെന്ന് സർക്കാർ; ഏകാധിപത്യ വാഴ്ചയെന്ന് പ്രതിപക്ഷം

ബജറ്റ് സമ്മേളനം ഇടവേളയ്ക്ക് ശേഷം ചേര്‍ന്നപ്പോഴും അദാനി വിഷയം പ്രതിപക്ഷം പാര്‍ലമെന്‌റില്‍ ഉന്നയിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗം മുന്‍നിര്‍ത്തിയാണ് ഭരണപക്ഷം പ്രതിപക്ഷ പ്രതിഷേധം നേരിടുന്നത്. അദാനി വിഷയത്തില്‍ ജെ പി സി അന്വേഷണം വേണമെന്നതാണ് പ്രതിപക്ഷത്തിന്‌റെ ആവശ്യം.

logo
The Fourth
www.thefourthnews.in