വിശാലപ്രതിപക്ഷ യോഗം മാറ്റിവച്ചു; ഇനി പാർലമെന്റ് സമ്മേളനത്തിന് ശേഷം

വിശാലപ്രതിപക്ഷ യോഗം മാറ്റിവച്ചു; ഇനി പാർലമെന്റ് സമ്മേളനത്തിന് ശേഷം

എൻസിപി പിളർപ്പിന്റെ സാഹചര്യത്തിൽ കൂടിയാണ് തീരുമാനമെന്ന് സൂചന
Updated on
1 min read

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടുന്നതിനായി ചേരാനിരുന്ന വിശാല പ്രതിപക്ഷയോഗം മാറ്റിവച്ചു. ഈമാസം 13, 14 തീയതികളിലായി ബെംഗളൂരുവിൽ ചേരാനിരുന്ന യോഗമാണ് മാറ്റിവച്ചത്. എൻസിപി പിളർപ്പിന്റെ സാഹചര്യത്തിൽ കൂടിയാണ് തീരുമാനമെന്നാണ് സൂചന. എന്നാൽ കർണാടകയിലേയും ബിഹാറിലേയും നേതാക്കളുടെ അസൗകര്യത്തെ തുടർന്നാണ് യോഗം മാറ്റിവയ്ക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

വിശാലപ്രതിപക്ഷ യോഗം മാറ്റിവച്ചു; ഇനി പാർലമെന്റ് സമ്മേളനത്തിന് ശേഷം
ഷിംലയിൽ അല്ല, അടുത്ത യോഗം ബെംഗളൂരുവിൽ; പ്രതിപക്ഷ യോഗത്തിന്റെ വേദിയിൽ മാറ്റം

ജൂലൈ 10 മുതൽ 14 വരെ ബിഹാർ നിയമസഭയുടേയും ജൂലൈ മൂന്ന് മുതൽ 14 വരെ കർണാടക നിയമസഭയുടേയും വർഷകാല സമ്മേളനങ്ങൾ ചേരുകയാണ്. ഈ സാഹചര്യത്തിൽ ഇരു സംസ്ഥാനങ്ങളിലേയും നേതാക്കൾക്ക് യോഗത്തിനെത്തിച്ചേരാൻ സാധിച്ചേക്കില്ല. പ്രതിപക്ഷ ഐക്യനീക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടെ തിരക്കിലാകും. കർണാടകയിലെ കോൺഗ്രസ് നേതാക്കളും പാർട്ടിനേതൃത്വത്തോട് യോഗം നീട്ടിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പമാണ് എൻസിപിയിലെ പുതിയ സംഭവവികാസങ്ങൾ. പ്രതിപക്ഷ നിരയിൽ മുന്നിലുള്ള എൻസിപിയും ശരദ് പവാറും പാർട്ടിയിലെ പിളർപ്പിനെ മറികടക്കാനുള്ള നീക്കത്തിലാണ്. ഭാവി പരിപാടികൾ രൂപപ്പെടുത്തിയതിന് ശേഷം മാത്രമെ ശരദ് പവാറിന് ഇനി പ്രതിപക്ഷ ഐക്യനീക്കങ്ങൾക്ക് ചുക്കാൻപിടിക്കാനാകൂ.

വിശാലപ്രതിപക്ഷ യോഗം മാറ്റിവച്ചു; ഇനി പാർലമെന്റ് സമ്മേളനത്തിന് ശേഷം
ശിവസേനയ്ക്ക് പിന്നാലെ എൻസിപിയും പിളർപ്പിലേക്കോ ? ഊഹാപോഹങ്ങൾ ഏറെ, ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം

വിശാല പ്രതിപക്ഷഐക്യത്തിന്റെ രണ്ടാംയോഗമാണ് ബെംഗളൂരുവിൽ ചേരാനിരുന്നത്. പാർലമെന്റ് വർഷകാല സമ്മേളനത്തിന് ശേഷമെ ഇനി യോഗം ചേരൂവെന്ന് ജെഡിയു വക്താവ് കെ സി ത്യാഗി അറിയിച്ചു . ജൂലൈ 20ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനം ഓഗസ്റ്റ് 20 വരെ നീണ്ടുനിൽക്കും. ഓഗസ്റ്റ് അവസാനം മാത്രമെ ഇനി യോഗം ചേരാൻ സാധ്യതയുള്ളൂ.

ജൂൺ 23ന് പട്നയിലായിരുന്നു വിശാല പ്രതിപക്ഷശ്രമങ്ങളുടെ ആദ്യയോഗം. ഐക്യമുന്നണി രൂപീകരണശ്രമങ്ങളുമായി രണ്ടാംയോഗം ഷിംലയിൽ ചേരുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീടാണ് എല്ലാവർക്കും എത്തിച്ചേരാനുള്ള സൗകര്യം കണക്കിലെടുത്ത് വേദി ബെംഗളൂരുവിലേക്ക് മാറ്റിയത്.

വിശാലപ്രതിപക്ഷ യോഗം മാറ്റിവച്ചു; ഇനി പാർലമെന്റ് സമ്മേളനത്തിന് ശേഷം
രണ്ടു വര്‍ഷം, രണ്ട് പിളര്‍പ്പുകള്‍; മഹാരാഷ്ട്ര പ്രതിപക്ഷത്തെ തകര്‍ത്ത ബിജെപിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍
logo
The Fourth
www.thefourthnews.in