പരീക്ഷാ തട്ടിപ്പില്‍ തുടങ്ങാന്‍ രാഹുല്‍; എംപിമാരുമായി രണ്ടുതവണ ഖാര്‍ഗെയുടെ ചര്‍ച്ച, 
നീറ്റ് വിവാദം കത്തിക്കാൻ പ്രതിപക്ഷം

പരീക്ഷാ തട്ടിപ്പില്‍ തുടങ്ങാന്‍ രാഹുല്‍; എംപിമാരുമായി രണ്ടുതവണ ഖാര്‍ഗെയുടെ ചര്‍ച്ച, നീറ്റ് വിവാദം കത്തിക്കാൻ പ്രതിപക്ഷം

നീറ്റ്-നെറ്റ് പരീക്ഷാ തട്ടിപ്പ് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം
Updated on
1 min read

നീറ്റ്-നെറ്റ് പരീക്ഷാ തട്ടിപ്പ് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. പാര്‍ലമെന്റിന്റെ ഇരുസഭകളിലും അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടാനാണ് 'ഇന്ത്യ' സഖ്യത്തിന്റെ നീക്കം. ലോക്‌സഭയില്‍ നീറ്റ് വിഷയം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിക്കും. പ്രതിപക്ഷ നേതാവ് സ്ഥാനത്തെത്തിയതിന് ശേഷം രാഹുല്‍ ലോക്‌സഭയില്‍ ഉന്നയിക്കുന്ന ആദ്യ വിഷയമാണ് നീറ്റ്-നെറ്റ് പരീക്ഷ തട്ടിപ്പ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി ചര്‍ച്ചയ്ക്കിടെ വിഷയം ഉന്നയിക്കാനാണ് തീരുമാനം.

അഗ്‌നിവീര്‍, വിലക്കയറ്റം, തൊഴിലില്ലായ്മ, മിനിമം താങ്ങുവില, സിബിഐ, ഇ ഡി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെയും ഗവര്‍ണര്‍മാരുടെ ഓഫിസുകളെയും ദുരുപയോഗം ചെയ്യല്‍ എന്നീ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കും. വ്യാഴാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പരീക്ഷാ തട്ടിപ്പില്‍ തുടങ്ങാന്‍ രാഹുല്‍; എംപിമാരുമായി രണ്ടുതവണ ഖാര്‍ഗെയുടെ ചര്‍ച്ച, 
നീറ്റ് വിവാദം കത്തിക്കാൻ പ്രതിപക്ഷം
ക്വട്ടേഷന്‍ സംഘഭീഷണി ആര്‍ക്കുവേണ്ടി? കണ്ണൂര്‍ സിപിഎമ്മിലെ ജയരാജന്‍- മനു തോമസ് പോരിന് പിന്നിലെന്ത്?

വിഷയത്തില്‍ ചര്‍ച്ച അനുവദിച്ചില്ലെങ്കില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കാനും സഖ്യം തീരുമാനിച്ചതായാണ് വിവരം. അതേസമയം, പ്രതിപക്ഷ പ്രതിഷേധം പ്രതിരോധിക്കാന്‍ സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മറുപടി നല്‍കിയേക്കും. നെറ്റ് പരീക്ഷ റദ്ദാക്കിയതും നാഷണല്‍ ടസ്റ്റിങ് എജന്‍സി ഡയറക്ടറെ നീക്കിയും പരീക്ഷാ നടത്തിപ്പ് ഉള്‍പ്പെടെ പരിഷ്‌കരിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതും ചൂണ്ടിക്കാട്ടിയാകും കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കുക.

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എസ്പിയും ആര്‍ജെഡിയും അടക്കമുള്ള ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷികളെല്ലാം തന്നെ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രധാന പ്രചാരണ വിഷയമാക്കിയിരുന്നു. അതുകൊണ്ടുതന്നെ, ഈ വിഷയം ഉയര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ നിര്‍ദേശത്തെ സഖ്യത്തിലെ എല്ലാ കക്ഷികളും സ്വാഗതം ചെയ്തു എന്നാണ് വിവരം. എന്‍സിപി (ശരദ് പവാര്‍) പക്ഷം നേതാവ് ശരദ് പവാര്‍, ശിവസേന (യുബിടി) നേതാക്കളായ സഞ്ജയ് റൗത്ത്, പ്രിയങ്ക ചതുര്‍വേദി, എഎപി നേതാവ് സഞ്ജയ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

പരീക്ഷാ തട്ടിപ്പില്‍ തുടങ്ങാന്‍ രാഹുല്‍; എംപിമാരുമായി രണ്ടുതവണ ഖാര്‍ഗെയുടെ ചര്‍ച്ച, 
നീറ്റ് വിവാദം കത്തിക്കാൻ പ്രതിപക്ഷം
മൂന്നു ഉപമുഖ്യമന്ത്രിമാർ കൂടി വേണം, ആവശ്യവുമായി സിദ്ധരാമയ്യ പക്ഷം; ലക്ഷ്യം ശിവകുമാറിനെ ഒതുക്കലോ?

പാര്‍ലമെന്റ് സമ്മേളനത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താനായി കോണ്‍ഗ്രസ് രാജ്യസഭാ കക്ഷി നേതാവ് കൂടിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് എംപിമാരുമായി മൂന്നുദിവസത്തിനുള്ളില്‍ രണ്ടുതവണ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം രാഷ്ട്രപതി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോള്‍ പരീക്ഷാ തട്ടിപ്പിനെ കുറിച്ച് പരാമര്‍ശിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് ഖാര്‍ഗെ രംഗത്തുവന്നിരുന്നു. വിഷയത്തില്‍ പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. എന്‍എസ്‌യുഐയും ഇടത് വിദ്യാര്‍ഥി സംഘടനകളും രാജ്യവ്യാപക പ്രക്ഷോഭമാണ് നടത്തുന്നത്.

logo
The Fourth
www.thefourthnews.in