വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്‍: പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത് 20,000 ത്തിലധികം നിർദേശങ്ങള്‍

വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്‍: പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത് 20,000 ത്തിലധികം നിർദേശങ്ങള്‍

സാധാരണ കരട് ബില്ലുകൾക്ക് രണ്ടായിരത്തിന് മുകളിൽ നിർദേശങ്ങള്‍ ലഭിക്കാറില്ല
Updated on
1 min read

വിവാദമായ വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന്റെ കരടിന്മേല്‍ പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത് 20,000 ത്തിലധികം നിർദേശങ്ങൾ ലഭിച്ചതായി ഔദ്യോഗിക കണക്കുകൾ. നവംബറിൽ കേന്ദ്രം പുറത്തുവിട്ട കരട് ബില്ലിന്മേലാണ് ജനങ്ങൾ ആശങ്കയും നിര്‍ദേശങ്ങളും പങ്കുവച്ചത്. സാധാരണ കരട് ബില്ലുകളിന്മേല്‍ അഭിപ്രായം തേടിയാല്‍ രണ്ടായിരത്തിന് മുകളിൽ നിർദേശങ്ങൾ ലഭിക്കാറില്ല.

വ്യക്‌തികളുടെ സ്വകാര്യതയ്ക്ക് സുരക്ഷ ഉറപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ബില്ലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയർന്നതിനെ തുടര്‍ന്ന് 2021ലെ ബില്‍ 2002 ഓഗസ്റ്റില്‍ പിന്‍വലിച്ചിരുന്നു. ബിൽ പരിഷ്കരിച്ച് വീണ്ടും പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കെയാണ് കരടിന്മേല്‍ ഇത്രയധികം നിര്‍ദേശങ്ങള്‍ ലഭിക്കുന്നത്.

2022ലെ കരട് ബിൽ, സ്വകാര്യതാ പരിരക്ഷയ്ക്കുള്ള മാനദണ്ഡമായി കണക്കാക്കപ്പെടുന്ന യൂറോപ്പിന്റെ ജിഡിപിആർ (ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ) കണക്കിലെടുത്താണ് തയ്യാറാക്കിയിരിക്കുന്നത്. വ്യക്തിഗത ഡാറ്റ പങ്കിടുന്നത് നിയന്ത്രിക്കുന്നതിനും കൃത്യമായ പരിശോധന ഉറപ്പാക്കാനും സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വ്യക്തിഗത വിവരങ്ങൾ മൂന്നാമതൊരാൾക്ക് വെളിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും വാദിക്കുന്നു.

വ്യക്തികളുടെ സ്വകാര്യ ഡാറ്റാ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ 200 കോടിയും കുട്ടികളുമായി ബന്ധപ്പെട്ട ഡാറ്റാ വീഴ്ചകള്‍ക്ക് 100 കോടി രൂപയും പിഴ ഈടാക്കുമെന്ന് പുതുക്കിയ ബില്ലില്‍ കേന്ദ്രം അറിയിച്ചിട്ടുണ്ട്

2019ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഡാറ്റ സംരക്ഷണ ബില്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടിരുന്നു. 2021 കമ്മിറ്റി 81 ഭേദഗതികള്‍ നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ പിന്നീട് ബില്‍ പിന്‍വലിച്ചു. പകരം കാലോചിതവും ഭാവിയിലേക്ക് ഉതകുന്നതുമായ ഡിജിറ്റല്‍ സ്വകാര്യതാ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള പുതിയ നിയമം തയ്യാറാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ പിഴവ് വരുത്തുന്ന കമ്പനികള്‍ക്ക് 200 കോടി രൂപ വരെ പിഴ ചുമത്താമെന്ന വ്യവസ്ഥയുമായാണ് പുതുക്കിയ കരട് ബില്‍ തയ്യാറാക്കിയത്. വ്യക്തികളുടെ സ്വകാര്യ ഡാറ്റാ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ 200 കോടിയും കുട്ടികളുമായി ബന്ധപ്പെട്ട ഡാറ്റാ വീഴ്ചകള്‍ക്ക് 100 കോടി രൂപയുമാകും പിഴ ചുമത്തുക. സ്വകാര്യതയുമായി ബന്ധപ്പെട്ട് കമ്പനികള്‍ വരുത്തുന്ന വീഴ്ചയുടെ സ്വഭാവമനുസരിച്ച് പിഴകളില്‍ വ്യത്യാസമുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.

വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്‍: പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത് 20,000 ത്തിലധികം നിർദേശങ്ങള്‍
200 കോടി രൂപ വരെ പിഴ: ഡാറ്റാ സംരക്ഷണ ബിൽ പുതുക്കി കേന്ദ്രം

ഏതൊരു വ്യക്തിയുടേയും സ്വകാര്യമോ അല്ലാത്തതോ ആയ വിവരങ്ങള്‍ പരിശോധിക്കാനും വിലയിരുത്താനും പ്രത്യേക സാഹചര്യങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതായിരുന്നു ബില്ലിലെ വ്യവസ്ഥകള്‍. ബില്‍ ഭരണഘടന പൗരന് നല്‍കുന്ന സ്വകാര്യത സംബന്ധിച്ച അവകാശങ്ങള്‍ ലംഘിക്കുന്നതാണ് എന്നാണ് ഉയര്‍ന്ന പ്രധാന ആക്ഷേപം. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ ബന്ധങ്ങള്‍ എന്നിവയുടെ പേരില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഉള്‍പ്പെടെ അധികാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ചുമതലപ്പെടുത്തുന്നതുള്‍പ്പെടെ ബില്‍ വ്യവസ്ഥ ചെയ്തിരുന്നു. ബില്ലിലെ സെക്ഷന്‍ 12ല്‍ ആയിരുന്നു വ്യക്തികളുടെ സമ്മതമില്ലാതെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കിയിരുന്നത്.

logo
The Fourth
www.thefourthnews.in