പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 300 പേരില്‍ നിന്ന് പണം തട്ടിയതായി പോലീസ്

പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 300 പേരില്‍ നിന്ന് പണം തട്ടിയതായി പോലീസ്

സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേന 800 ലധികം പേർക്ക് ജോലി വാഗ്ദാനം ചെയ്ത് ആയിരങ്ങള്‍ തട്ടിയെടുത്തു
Updated on
1 min read

പ്രസാർ ഭാരതിയും ആകാശവാണിയും ഉള്‍പ്പെടെയുള്ള പൊതു മേഖലാ സ്ഥാപനങ്ങളില്‍ തൊഴിൽ വാഗ്ദാനം ചെയ്ത് 300 പേരെയോളം കബളിപ്പിച്ചതായി പോലീസ്. പങ്കജ് ഗുപ്ത എന്ന വ്യക്തി സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേന 800 ലധികം പേർക്ക് ഡല്‍ഹിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി തിങ്കളാഴ്ച ഉദ്യോഗസ്ഥർ അറിയിച്ചു. രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് പ്രതി പണം തട്ടിയത്. തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും യുവാക്കളും വിദ്യാർഥികളുമാണെന്ന് പോലീസ് വ്യക്തമാക്കി.

പ്രസാർ ഭാരതിയിലെ രജിസ്ട്രേഷനായി ഒരാളില്‍ നിന്ന് 3000 രൂപയോളം ഈടാക്കി കുറച്ച് ദിവസങ്ങൾക്ക് ശേഷം, അഭിമുഖം കൂടാതെ ജോലിയിൽ പ്രവേശിക്കാനുള്ള അറിയിപ്പ് നല്‍കി

തുടക്കത്തിൽ ഓരോ ഉദ്യോഗാർഥിയിൽ നിന്നും രജിസ്ട്രേഷൻ ഫീസെന്ന വ്യാജേന 3,000 രൂപ വാങ്ങിയ ഇയാൾ, പിന്നീട് പല കാരണങ്ങൾ പറഞ്ഞ് 10,000 മുതൽ 20,000 രൂപ വരെ ആവശ്യപ്പെടുകയായിരുന്നു. ഡല്‍ഹിയിലെ മണ്ഡി ഹൗസിലെ പ്രസാർ ഭാരതി ഓഫീസിലേക്ക് ഉദ്യോഗാർഥികളെ വിളിച്ചുവരുത്തിയെങ്കിലും, ഇയാളെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ജനുവരി 11ന് നാല് ഉദ്യോഗാർഥികൾ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ വർഷമാണ് ഗുപ്തയുമായി ബന്ധപ്പെട്ടതെന്നും പ്രദേശത്തെ 800 ലധികം ഉദ്യോഗാർഥികൾക്ക് ജോലി വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 300 പേരില്‍ നിന്ന് പണം തട്ടിയതായി പോലീസ്
വ്യാജ പരസ്യം നല്‍കി തൊഴില്‍ത്തട്ടിപ്പ്; ഇരയായി നിരവധി യുവാക്കള്‍

വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, വഞ്ചനാകുറ്റം എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ്

'പ്രസാർ ഭാരതിയിലെ രജിസ്ട്രേഷനായി ഒരാളില്‍ നിന്ന് 3000 രൂപയോളം ഈടാക്കി കുറച്ച് ദിവസങ്ങൾക്ക് ശേഷം, അഭിമുഖം കൂടാതെ ജോലിയിൽ പ്രവേശിക്കാനുള്ള അറിയിപ്പ് ലഭിച്ചു. 20,000, 15,000, 10,000 എന്നിങ്ങനെ പലരിൽ നിന്നും പല തുകയാണ് ഇയാൾ വാങ്ങിയത്. ശേഷം 308 ഉദ്യോഗാർഥികളോട് പ്രസാർ ഭാരതി മണ്ഡി ഓഫീസിലും രേഖാ പരിശോധനയ്ക്കായി 2022 മെയ് 16 ന് ആകാശവാണി ഓഫീസിലും എത്താൻ ആവശ്യപ്പെട്ടു. എന്നാൽ, ഉദ്യോഗാർഥികൾ എത്തിയപ്പോൾ ഇതിനെപ്പറ്റി യാതൊരു വിവരവും ഇല്ലെന്ന് ഗാർഡ് അറിയിക്കുകയും തുടർന്ന് പോലീസില്‍ പരാതിപ്പെടുകയുമായിരുന്നെന്ന് എഫ്‌ഐആറിൽ പറയുന്നു.

ഗുപ്തയെ അന്വേഷിച്ച് ഉദ്യോഗാർഥികൾ കമലാ നഗറിലെ വീട്ടിൽ എത്തിയെങ്കിലും, അയാൾ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. വിവിധ സ്ഥാപനങ്ങളുടെ വ്യാജ സീലും ഒപ്പും ഇയാളുടെ പക്കൽ ഉണ്ടെന്നും അവർ ആരോപിച്ചു. തുടർന്ന്, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, വഞ്ചനാകുറ്റം എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in