വിദേശയാത്ര: ഇന്ത്യൻ വിമാനക്കമ്പനികളുടെ വിപണി വിഹിതത്തിൽ വർധനവ്

വിദേശയാത്ര: ഇന്ത്യൻ വിമാനക്കമ്പനികളുടെ വിപണി വിഹിതത്തിൽ വർധനവ്

ഇന്ത്യൻ വിമാനക്കമ്പനികളുടെ വിപണി വിഹിതം കുതിച്ചുയർന്നതായി ഡിജിസിഎ റിപ്പോർട്ട്
Updated on
2 min read

അന്താരാഷ്ട്ര വിമാനയാത്രകൾ സജീവമായതോടെ ഇന്ത്യൻ വിമാനക്കമ്പനികളുടെ വിപണി വിഹിതം കുതിച്ചുയർന്നതായി റിപ്പോർട്ട്. ഏഴു വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കാണ് യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഡിസംബറിൽ പുറത്തിറക്കിയ വിശകലന റിപ്പോർട്ടിൽ പറയുന്നു. 2022 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ ഇന്ത്യൻ വിമാനക്കമ്പനികളുടെ അന്താരാഷ്‌ട്ര സർവീസിൽ യാത്രചെയ്തവരുടെ മൊത്തം വിപണി വിഹിതം 43.5 ശതമാനമായിരുന്നു, 2019ൽ ഈ കാലയളവിൽ 39.2 ശതമാനമായിരുന്നു. കോവിഡിനെ തുടർന്ന് വ്യോമ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് 2020-ലായിരുന്നു. വിപണി വിഹിതത്തിൽ രാജ്യം നേട്ടം കൈവരിക്കുമ്പോൾ മുൻനിരയിൽ നിൽക്കുന്ന ഇന്ത്യൻ വിമാനകമ്പനികളാണ് ഇൻഡിഗോയും വിസ്താരയും.

2015 മുതൽ ഒക്ടോബർ ,ഡിസംബർ മാസങ്ങളിൽ മുടക്കമില്ലാതെ സർവീസ്‌ നടത്തിയ അന്താരാഷ്‌ട്ര വിമാനങ്ങളുടെ ലാഭത്തെക്കുറിച്ചാണ് ഡിജിസിഎയുടെ റിപ്പോർട്ടിൽ പറയുന്നത്. 2020-2021ലെ കണക്കുകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. കാരണം കോവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്‌ട്ര ഫ്ലൈറ്റ് സർവീസുകൾ പൂർണശേഷിയിൽ സർവീസ് നടത്തിയിരുന്നില്ല. എന്നാൽ 2015-ന് മുമ്പുള്ള റിപ്പോർട്ട് ഡിജിസിഎ പുറത്തുവിട്ടില്ല.

കഴിഞ്ഞ വർഷം ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ ഇന്ത്യക്കകത്തും പുറത്തുമായി യാത്ര ചെയ്തത് 1.45 കോടി യാത്രക്കാരാണ്. ഇതിൽ 63.06 ലക്ഷം ആളുകൾ യാത്രചെയ്തത് ഇന്ത്യൻ എയർലൈൻസിലാണ്. എന്നാൽ മുൻ വർഷം താരതമ്യം ചെയ്യുമ്പോൾ ഏകദേശം 10 ശതമാനത്തോളം കുറവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായത്. 2019ൽ 64.63ലക്ഷം ആളുകളാണ് ഇന്ത്യൻ കമ്പനികളുടെ വിമാനത്തിൽ യാത്ര ചെയ്തിരുന്നു.കോവിഡിന് ശേഷമുള്ള റിപ്പോർട്ട് എന്ന നിലയിൽ ഈ കണക്ക് മികച്ചതാണെന്നുമാണ് വിലയിരുത്തൽ

അന്താരാഷ്ട്ര വിപണി വിഹിതത്തിലെ കുതിപ്പിന് കാരണം

1.ഇന്ത്യൻ വിമാന വിമാനക്കമ്പനികളായ ഇൻഡിഗോയും വിസ്താരയും അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം കൂട്ടി

2.യുക്രെയ്ൻ യുദ്ധം നടക്കുന്നതിനാൽ റഷ്യൻ വ്യോമാതിർത്തി ഒഴിവാക്കാൻ വിവിധ വടക്കേ അമേരിക്കൻ വിമാനക്കമ്പനികൾ ഫ്ലൈറ്റുകൾ വെട്ടിക്കുറച്ചു.

3. ചൈനയിലേക്കുള്ള യാത്ര വിലക്ക്

അതേസമയം, ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ, ഗോ ഫസ്റ്റ് തുടങ്ങീയ കമ്പനികൾ കൂടുതൽ അന്താരാഷ്ട്ര സർവീസുകളുള്ള ആറ് ഇന്ത്യൻ വിമാനങ്ങൾ നാലെണ്ണം വിപുലീകരിച്ചു. ഇതോടെ സ്‌പൈസ് ജെറ്റിന്റെയും എയർ ഇന്ത്യ എക്‌സ്പ്രസിന്റെയും വിപണി വിഹിതം കുറഞ്ഞു. ഇൻഡിഗോ, വിസ്താര, ഗോ ഫസ്റ്റും വിപണി വിഹിതം വിപുലീകരിക്കുന്നതിനു പുറമേ, മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ വർഷം അന്താരാഷ്ട്ര വിമാനങ്ങളിൽ കൂടുതൽ പേർക്ക് യാത്രചെയ്യാൻ അവസരമൊരുക്കിയിരുന്നു. ഇത്തവണ എയർ ഇന്ത്യയുടെ വിപണി വിഹിതം വർധിച്ചുവെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായിരുന്നു.

മൂന്ന് വർഷം മുമ്പ് 12.8 ശതമാനമായിരുന്ന ഇൻഡിഗോയുടെ വിഹിതം കഴിഞ്ഞവർഷം 15.6 ശതമാനമായി വർധിച്ചു.വിസ്താരയുടെ വിപണി വിഹിതത്തിലും ഇത്തവണ ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിപണി വിഹിതം 0.59 ശതമാനത്തിൽ നിന്ന് 2.6 ശതമാനമായി ഉയർന്നു. മാത്രവുമല്ല യാത്രക്കാരിൽ 2.74 ലക്ഷം വർധനവും ഉണ്ടായി. അതിനിടെ ഗോ ഫസ്റ്റിന്റെ മാർക്കറ്റ് വിഹിതം കൂടി 2 ശതമാനത്തിൽ നിന്നും 2.4 ശതമാനമായി വർധിച്ചു. വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം ഏകദേശം 15,000 ആയി ഉയർന്നു.എയർ ഇന്ത്യയുടെ വിപണി വിഹിതത്തിലും മാറ്റം ഉണ്ടായി. 11.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി മെച്ചപ്പെട്ടു, എന്നാൽ യാത്രക്കാരുടെ എണ്ണം ഏകദേശം 81,000 ആയി കുറഞ്ഞു. മറ്റുള്ള സർവീസുകളുടെ വിപണി വിഹിതം ഉയർച്ചയാണെങ്കിൽ സ്‌പൈസ് ജെറ്റിന്റെ വിപണി വിഹിതം 5 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി കൂപ്പുകുത്തി.

logo
The Fourth
www.thefourthnews.in