പഞ്ചാബില്‍ പാക് ഡ്രോണ്‍ വെടിവെച്ചിട്ട് ബിഎസ്എഫ്

പഞ്ചാബില്‍ പാക് ഡ്രോണ്‍ വെടിവെച്ചിട്ട് ബിഎസ്എഫ്

ഇന്ത്യ-പാക് അതിർത്തിയിലെ ഗുർദാസ്പൂരിലാണ് സംഭവം
Updated on
1 min read

പഞ്ചാബിലെ ഗുർദാസ്പൂരില്‍ പാകിസ്താന്‍റെ ഡ്രോണ്‍ ബിഎസ്എഫ് വെടിവെച്ചിട്ടു. പുലർച്ചെ നാലരയോടെയാണ് സംഭവം. ഇന്ത്യ-പാകിസ്താൻ അതിർത്തി പ്രദേശമാണ് ഡ്രോണ്‍ കണ്ടെത്തിയ ഗുർദാസ്പൂർ.

ബിഎസ്എഫ് ഡിഐജി സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് പരിശോധന തുടരുകയാണ്. 17 റൗണ്ട് വെടി ഉതിര്‍ത്തതായാണ് വിവരം. വെടിവെച്ചിട്ടതിനെത്തുടർന്ന് ഡ്രോണിന് ചെറിയ തകരാർ സംഭവിച്ചിട്ടുണ്ട്. പാകിസ്താനില്‍ നിന്നുള്ള ഡ്രോണുകള്‍ നേരത്തെയും വെടിവെച്ചിട്ടുണ്ട്. ചാര പ്രവർത്തനത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ പാകിസ്താന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതെന്നാണ് വിവരം.

logo
The Fourth
www.thefourthnews.in