പബ്ജി കളിച്ച് പരിചയപ്പെട്ടു; 
യുവാവിനെ തേടി നാല് കുട്ടികളുമായി പാകിസ്താനി യുവതി ഇന്ത്യയില്‍

പബ്ജി കളിച്ച് പരിചയപ്പെട്ടു; യുവാവിനെ തേടി നാല് കുട്ടികളുമായി പാകിസ്താനി യുവതി ഇന്ത്യയില്‍

നോയിഡ സ്വദേശിയായ യുവാവുമായാണ് പെണ്‍കുട്ടി അടുപ്പത്തിലായിരുന്നത്. ഇരുവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്
Updated on
1 min read

പബ്ജി കളിച്ച് ഇന്ത്യക്കാരനെ പരിചയപ്പെട്ടു, നാല് കുട്ടികളുമായി പാക് വനിത അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. യുവാവിനെ തേടി നേപ്പാള്‍ വഴിയാണ് യുവതി ഇന്ത്യയിലേക്ക് എത്തിയത്. നോയിഡ സ്വദേശിയായ യുവാവുമായാണ് പെണ്‍കുട്ടി അടുപ്പത്തിലായിരുന്നത്. ഇരുവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

20 വയസില്‍ താഴെ പ്രായം വരുന്ന യുവതിയും നോയിഡ സ്വദേശി യുവാവും ഓണ്‍ലൈന്‍ ഗെയിമായ പബ്ജി വഴിയാണ് അടുപ്പത്തിലാവുന്നത്. പോലീസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് നേപാള്‍ വഴി പാക് യുവതി കുട്ടികളുമായി ഇന്ത്യയിലേക്ക് കടന്നത്. ഉത്തര്‍പ്രദേശില്‍ എത്തുന്നതിന് മുന്‍പ് നോയിഡയില്‍ നിന്നും ഗ്രേറ്റര്‍ നോയിഡയിലേക്കെത്തി. ഗ്രേറ്റര്‍ നോയിഡയിലെ റബുപുര മേഖലയില്‍ താമസിക്കുന്ന യുവാവിന്റെ വാടക വീട്ടിലാണ് യുവതിയും മക്കളും താമസിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

'പാകിസ്ഥാന്‍ യുവതിയും നാല് കുട്ടികളും പോലീസ് കസ്റ്റഡിയിലുണ്ട്,' ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഗ്രേറ്റര്‍ നോയിഡ) സാദ് മിയ ഖാന്‍ പിടിഐയോട് പറഞ്ഞു. ഇരുവരേയും ചോദ്യം ചെയ്ത് വരുകയാണെന്നും ചോദ്യം ചെയ്യല്‍ കഴിഞ്ഞാല്‍ കൂടുതല്‍ വിശദാംശങ്ങളും വസ്തുതകളും പങ്കിടുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഗ്രേറ്റര്‍ നോയിഡ) സാദ് മിയ ഖാന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in