മൂന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ പ്രീസ്‌കൂളില്‍ അയയ്ക്കേണ്ട; നിയമവിരുദ്ധമെന്ന് ഗുജറാത്ത് ഹൈക്കോടതി

മൂന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ പ്രീസ്‌കൂളില്‍ അയയ്ക്കേണ്ട; നിയമവിരുദ്ധമെന്ന് ഗുജറാത്ത് ഹൈക്കോടതി

2023-24 അധ്യയന വര്‍ഷത്തെ ഒന്നാം ക്ലാസിലേയ്ക്കുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി ആറ് വയസ്സാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു ഹർജി
Updated on
2 min read

മൂന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ പ്രീസ്‌കൂളില്‍ അയയ്ക്കുന്നത് നിയമവിരുദ്ധമെന്ന് ഗുജറാത്ത് ഹൈക്കോടതി. 2023-24 അധ്യയന വര്‍ഷത്തെ ഒന്നാം ക്ലാസിലേയ്ക്കുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി ആറ് വയസ്സാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഒരു കൂട്ടം മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

2020 ജൂണ്‍ ഒന്നിനായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള കുറഞ്ഞ പ്രായപരിധി പ്രഖ്യാപിച്ച് കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. പ്രീസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടും ജൂണ്‍ 1, 2023ന് മുൻപ് ആറ് വയസ്സ് തികയാത്ത കുട്ടികളുടെ മാതാപിതാക്കളാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

മൂന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ പ്രീസ്‌കൂളില്‍ അയയ്ക്കേണ്ട; നിയമവിരുദ്ധമെന്ന് ഗുജറാത്ത് ഹൈക്കോടതി
പുതുപ്പളളിയിൽ പോളിങ് 73 ശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ നേരിയ കുറവ്, പരാതികൾ പരിശോധിക്കുമെന്ന് കളക്ടർ

എന്നാല്‍ ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, ജസ്റ്റിസ് എന്‍ വി അഞ്ചാരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് മൂന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ വിദ്യാലയത്തില്‍ അയയ്ക്കുന്നത് നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കുകയായിരുന്നു. കുട്ടികളെ പ്രീസ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നത് പരാതിക്കാരായ മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള നിയമവിരുദ്ധമായ പ്രവൃത്തിയാണെന്നും ബെഞ്ച് വിമർശിച്ചു.

2009ലെയും 2012ലെയും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ ഹര്‍ജിക്കാര്‍ കുറ്റക്കാരാണെന്നും, ഇവര്‍ക്ക് ശിക്ഷയില്‍ ഇളവ് തേടാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രീസ്‌കൂളിലെ പ്രവേശന നടപടികൾ വിശദീകരിക്കുന്ന 2012 ലെ ആര്‍ടിഇ (വിദ്യാഭ്യാസ അവകാശ നിയമം) നിയമത്തിലെ 8-ാം ചട്ടം പ്രകാരം, ജൂണ്‍ ഒന്നിന് മൂന്ന് വയസ്സ് തികയാത്ത കുട്ടിയെ ഒരു പ്രീസ്‌കൂളും പ്രവേശിപ്പിക്കരുതെന്നും കോടതി പറഞ്ഞു.

2012 ഫെബ്രുവരി 18ന് ഗുജറാത്തില്‍ നടപ്പിലാക്കിയ ആര്‍ടിഇ ചട്ടം 2012 പ്രകാരം മൂന്ന് വയസ്സ് തികയാത്ത കുട്ടികളെ പ്രീസ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. എന്നാല്‍ ഹര്‍ജിക്കാരായ മാതാപിതാക്കൾ കുട്ടികൾക്ക് മൂന്ന് തികയുന്നതിന് മുൻപേ പ്രീസ്‌കൂളില്‍ ചേര്‍ത്തിരുന്നു.

മൂന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ പ്രീസ്‌കൂളില്‍ അയയ്ക്കേണ്ട; നിയമവിരുദ്ധമെന്ന് ഗുജറാത്ത് ഹൈക്കോടതി
ജയിലിൽ വിഐപി പരിഗണന; ശശികലയ്ക്കും ഇളവരശിക്കും കർണാടക ലോകായുക്ത കോടതിയുടെ അറസ്റ്റ് വാറന്റ്

ആര്‍ടിഇ ചട്ടം 2012 പ്രകാരം മൂന്ന് വയസ്സ് തികയാത്ത കുട്ടികളെ പ്രീസ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല

എന്നാല്‍, ഈ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ ഒൻപത് ലക്ഷത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെടുമെന്നതിനാലാണ് ജൂണ്‍ 1 പ്രവേശനത്തിനുള്ള കട്ട് ഓഫ് തീയതിയായി നിശ്ചയിച്ചതിനെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

പ്രീസ്‌കൂളില്‍ മൂന്ന് വര്‍ഷം തികച്ചെങ്കിലും ജൂണ്‍ 1ന് ആറ് വയസ്സ് തികയാത്ത കാരണത്താൽ വിദ്യാലയത്തിൽ പ്രവേശനം ലഭിക്കാത്ത കുട്ടികള്‍ക്ക് ഇളവ് നല്‍കി ഈ അധ്യയന വര്‍ഷത്തില്‍ ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യമെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.

കുട്ടികൾക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 എ, 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം എന്നിവ പ്രകാരമുള്ള വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാർ പറയുന്നു. എന്നാല്‍ മാതാപിതാക്കളുടെ വാദങ്ങൾ ഹൈക്കോടതി തള്ളുകയായിരുന്നു. പ്രീസ്‌കൂളില്‍ കുട്ടികള്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയെന്നും വിദ്യാലയത്തില്‍ ചേരാന്‍ തയ്യാറാണെന്നുമുള്ള മാതാപിതാക്കളുടെ വാദം തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു.

2020ലെ ദേശീയ വിദ്യാഭ്യാസ നയം, ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ബാല്യകാല പരിചരണവും വിദ്യാഭ്യാസവും ആവശ്യമാണെന്ന് അനുശാസിക്കുന്നു

2009ലെ ആര്‍ടിഇ നിയമത്തിലെ സെക്ഷന്‍ 2 (സി) അനുസരിച്ച്, ആറ് വയസ്സ് പ്രായമുള്ള ഒരു കുട്ടിക്ക് അവന്റെ അല്ലെങ്കില്‍ അവളുടെ സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസത്തിന് അടുത്തുള്ള സ്‌കൂളില്‍ പ്രവേശനം നേടാവുന്നതാണ്. എന്നാല്‍ ഈ നിയമങ്ങളുടെ ആനുകൂല്യം ആറ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ആരംഭിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

മൂന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ പ്രീസ്‌കൂളില്‍ അയയ്ക്കേണ്ട; നിയമവിരുദ്ധമെന്ന് ഗുജറാത്ത് ഹൈക്കോടതി
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജി: വിധി പറയുന്നത് മാറ്റി സുപ്രീം കോടതി

2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 2സി), 3, 4, 14, 15 വകുപ്പുകള്‍ പ്രകാരം ആറ് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസം നിഷേധിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. 2020ലെ ദേശീയ വിദ്യാഭ്യാസ നയം, ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ബാല്യകാല പരിചരണവും വിദ്യാഭ്യാസവും ആവശ്യമാണെന്ന് അനുശാസിക്കുന്നതായും കോടതി നിരീക്ഷിച്ചു.

2020ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍, ഒരു കുട്ടിയുടെ മസ്തിഷ്‌ക വികാസത്തിന്റെ 85 ശതമാനത്തിലധികം ആറ് വയസ്സിന് മുമ്പാണ് സംഭവിക്കുന്നതെന്ന് നിരീക്ഷിച്ചാണ് ചട്ടം രൂപപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യകരമായ മസ്തിഷ്‌ക വികസനവും വളര്‍ച്ചയും ഉറപ്പാക്കുന്നതിന് ആദ്യ വര്‍ഷങ്ങളില്‍ തലച്ചോറിന് ഉചിതമായ പരിചരണവും ഉത്തേജനവും നല്‍കേണ്ടതിന്റെ പ്രാധാന്യം വലുതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in