ലോക്‌സഭയിലെ അതിക്രമം: ഒന്നര വർഷത്തെ പദ്ധതി, പ്രതികൾ
'ഭഗത് സിങ് ഫാന്‍സ് ക്ലബ്' സോഷ്യല്‍ മീഡിയ ഗ്രൂപ്പ്  അംഗങ്ങള്‍

ലോക്‌സഭയിലെ അതിക്രമം: ഒന്നര വർഷത്തെ പദ്ധതി, പ്രതികൾ 'ഭഗത് സിങ് ഫാന്‍സ് ക്ലബ്' സോഷ്യല്‍ മീഡിയ ഗ്രൂപ്പ് അംഗങ്ങള്‍

പാര്‍ലമെന്റിലുണ്ടായ സംഭവത്തില്‍ പ്രതിപക്ഷം ജെപിസി (സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി) അന്വേഷണം ആവശ്യപ്പെട്ടേയ്ക്കും.
Updated on
2 min read

പാര്‍ലമെന്റ് സമ്മേളനത്തില്‍ അതിക്രമിച്ചുകയറി പ്രതിഷേധം നടത്തിയ സംഭവം ഒന്നര വര്‍ഷത്തോളം നീണ്ട പദ്ധതിയുടെ ഭാഗമെന്ന് റിപ്പോര്‍ട്ട്. പ്രതികള്‍ക്ക് എല്ലാവര്‍ക്കും 'ഭഗത് സിങ് ഫാന്‍സ് ക്ലബ്' എന്ന സാമൂഹ്യമാധ്യമ ഗ്രൂപ്പുമായി ബന്ധമുള്ളവരാണെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറിയതിന് പിന്നില്‍ ആറുപേരുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍.

അതേസമയം, പാര്‍ലമെന്റിലുണ്ടായ സംഭവത്തില്‍ പ്രതിപക്ഷം ജെപിസി (സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി) അന്വേഷണം ആവശ്യപ്പെട്ടേയ്ക്കും. ഇന്ന് ചേരുന്ന ഇന്ത്യ മുന്നണി യോഗത്തില്‍ വിഷയം ചര്‍‍ച്ച ചെയ്യും. നിലവില്‍ നടക്കുന്ന അന്വേഷണം ഏകപക്ഷീയമാകുമെന്ന ആശങ്ക മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷം ജെപിസി അന്വേഷണം ആവശ്യപ്പെടുന്നത്.

ലോക്‌സഭയിലെ അതിക്രമം: ഒന്നര വർഷത്തെ പദ്ധതി, പ്രതികൾ
'ഭഗത് സിങ് ഫാന്‍സ് ക്ലബ്' സോഷ്യല്‍ മീഡിയ ഗ്രൂപ്പ്  അംഗങ്ങള്‍
പാർലമെന്റിൽ പ്രതിഷേധക്കാര്‍ ഉപയോഗിച്ച കളർ ഗ്യാസ് കാനിസ്റ്റർ എന്താണ്? സുരക്ഷാ വീഴ്ച എങ്ങനെയുണ്ടായി?

നാല് പേരാണ് പാര്‍ലമെന്റില്‍ അതിക്രമിച്ച കയറിയത്. വിശാല്‍ ശര്‍മ എന്ന അഞ്ചാമനെ ഇന്നലെ വൈകീട്ട് ഗുരുഗ്രാമില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വിശാല്‍ ശര്‍മയാണ് പാര്‍ലമെന്റില്‍ കയറിയ സാഗര്‍ ശര്‍മയ്ക്കും മനോരഞ്ജന്‍ ഡിക്കും പുറത്ത് പ്രതിഷേധിച്ച അമോല്‍ ഷിന്‍ഡെയ്ക്കും നീലം ദേവിക്കും വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കിയത് എന്നാണ് വിവരം. എന്നാല്‍ ആറാമത്തെയാള്‍ ഇനിയും ഒളിവിലാണ്.

ഒന്നര വര്‍ഷം മുന്‍പ് മൈസുരുവില്‍ വച്ചാണ് പ്രതികള്‍ പ്രതിഷേധം സംബന്ധിച്ച് ആദ്യം കൂടിക്കാഴ്ച നടത്തുന്നത്. ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പാണ് തങ്ങളുടെ അവസാന നീക്കത്തെ കുറിച്ചുള്ള പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി സാഗര്‍ ശര്‍മ ജൂലൈ മാസത്തില്‍ ലഖ്‌നൗവില്‍നിന്ന് ഡല്‍ഹിയില്‍ എത്തി. ഈ വരവില്‍ പാര്‍ലമെന്റിന് അകത്ത് കടന്നില്ലെങ്കിലും ചുറ്റുപാടുകള്‍ മനസിലാക്കി. സുരക്ഷാ പരിശോധനയുടെ രീതിയുള്‍പ്പെടെ പഠിച്ചു. പിന്നാലെയായിരുന്നു പദ്ധതി രൂപീകരിച്ചത്. ബുധനാഴ്ചയിലെ പദ്ധതികള്‍ക്കായി കഴിഞ്ഞ ഞായറാഴ്ചയാണ് പ്രതികള്‍ ഡല്‍ഹിയിലെത്തിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറുന്നതിന് മുമ്പ് നാല് പേരും താമസിച്ചത് വിശാലിന്റെ വീട്ടിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലോക്‌സഭയിലെ അതിക്രമം: ഒന്നര വർഷത്തെ പദ്ധതി, പ്രതികൾ
'ഭഗത് സിങ് ഫാന്‍സ് ക്ലബ്' സോഷ്യല്‍ മീഡിയ ഗ്രൂപ്പ്  അംഗങ്ങള്‍
പാര്‍ലമെന്റില്‍ സന്ദര്‍ശക പാസ് നല്‍കുന്നതെങ്ങനെ? എംപിമാര്‍ ഏത് മാനദണ്ഡം പാലിച്ചാണ് ശിപാര്‍ശ നല്‍കുക?

അതേസമയം, അറസ്റ്റിലായവര്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമില്ലെന്ന് വിലയിരുത്തുമ്പോഴും പ്രതികള്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അന്വേഷണം നടത്തുന്നത്. യുഎപിഎയ്ക്ക് പുറമെ ഐപിസി 120ബി, 452 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ സുരക്ഷാ ലംഘനമുണ്ടായോയെന്ന് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ അനീഷ് ദയാല്‍ സിങ് ഡിജിയുടെ നേതൃത്വത്തില്‍ മറ്റ് സുരക്ഷാ ഏജന്‍സികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് എക്‌സില്‍ കുറിച്ചു.

സംഭവത്തില്‍ സുരക്ഷാ ലംഘനമുണ്ടായോ എന്ന് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

നേരത്തെ അറസ്റ്റിലായ സാഗര്‍ ശര്‍മയും മനോരഞ്ജന്‍ ഡിയുമാണ് ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫീസ് നല്‍കിയ പ്രവേശന പാസുകള്‍ ഉപയോഗിച്ച് സന്ദര്‍ശ ഗ്യാലറിയില്‍ കയറിയത്. തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടയില്‍ സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും ചാടിയിറങ്ങി മഞ്ഞ ഗ്യാസ് സ്പ്രേ ചെയ്യുകയായിരുന്നു. അതേസമയം പാര്‍ലമെന്റിന് പുറത്ത് അമോല്‍ ഷിന്‍ഡെയും നീലം ദേവിയും പ്രതിഷേധിക്കുകയായിരുന്നു.

കര്‍ഷകരുടെ പ്രതിഷേധം, മണിപ്പൂര്‍ പ്രശ്‌നം, തൊഴിലില്ലായ്മ എന്നിവ കാരണം തങ്ങള്‍ അസ്വസ്ഥരായിരുന്നുവെന്നാണ് അമോള്‍ പ്രാഥമിക അന്വേഷണത്തിനിടയില്‍ പോലീസിനോട് പറഞ്ഞത്. വിദ്യാഭ്യാസവും യോഗ്യതയുമുണ്ടായിട്ടും പ്രതികള്‍ ജോലി ലഭിക്കാത്തതില്‍ അസ്വസ്ഥരായിരുന്നുവെന്ന് കുടുംബാംഗങ്ങളും വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ലാതൂര്‍ സ്വദേശിയായ അമോളിന് സൈനിക റിക്രൂട്ട്‌മെന്റില്‍ പരാജയപ്പെട്ടതിന്റെ വിഷമവുമുണ്ടായിരുന്നു.

ലോക്‌സഭയിലെ അതിക്രമം: ഒന്നര വർഷത്തെ പദ്ധതി, പ്രതികൾ
'ഭഗത് സിങ് ഫാന്‍സ് ക്ലബ്' സോഷ്യല്‍ മീഡിയ ഗ്രൂപ്പ്  അംഗങ്ങള്‍
പാർലമെന്റിലെ അതിക്രമിച്ച് കയറ്റം; പ്രതികൾ ആറുപേരെന്ന് പോലീസ്, സ്പീക്കർക്ക് വിശദീകരണം നൽകുമെന്ന് എംപി പ്രതാപ് സിംഹ

എംഎ, ബിഎഡ്, എംഎഡ്, എംഫില്‍ എന്നീ ബിരുദത്തോടൊപ്പം നെറ്റ് യോഗ്യതയും കരസ്ഥമാക്കിയയാളാണ് നീലം. മറ്റ് മത്സരാധിഷ്ഠിത പരീക്ഷകള്‍ക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്നു. ഒരുപാട് പഠിച്ചിട്ടും ജോലി ലഭിച്ചില്ലെന്നും മരിച്ചാല്‍ മതിയെന്നും മകള്‍ പറയാറുണ്ടെന്ന് നീലത്തിന്റ അമ്മ സരസ്വതി ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നീലം കര്‍ഷക പ്രതിഷേധത്തിലും ഗുസ്തിക്കാരുടെ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. പ്രതാപ് സിംഹയുടെ മണ്ഡലത്തില്‍ നിന്നുമുള്ള മനോരഞ്ജന്‍ ഡി ഒരു ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. എന്നാല്‍ നിലവില്‍ ഇയാള്‍ പിതാവിനെ കൃഷിയില്‍ സഹായിക്കുകയാണ്.

logo
The Fourth
www.thefourthnews.in