ന്യൂയോര്‍ക്ക് - ഡല്‍ഹി വിമാനത്തില്‍ വീണ്ടും 'മൂത്രമൊഴി' വിവാദം; അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരനെതിരെ പരാതി

ന്യൂയോര്‍ക്ക് - ഡല്‍ഹി വിമാനത്തില്‍ വീണ്ടും 'മൂത്രമൊഴി' വിവാദം; അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരനെതിരെ പരാതി

യുഎസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് സഹയാത്രികന് ബുദ്ധിമുട്ട് നേരിടും വിധത്തില്‍ പെരുമാറിയത്
Updated on
2 min read

ന്യൂയോര്‍ക്ക് - ഡല്‍ഹി വിമാനത്തില്‍ വീണ്ടും യാത്രക്കാരന്‍ സഹയാത്രികന് മേല്‍ മൂത്രമൊഴിച്ചതായി ആക്ഷേപം. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി 9.16ന് ന്യൂയോര്‍ക്കില്‍ നിന്നും പുറപ്പെട്ട് ശനിയാഴ്ച രാത്രി ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനത്തില്‍ വച്ചാണ് മദ്യപിച്ച യാത്രക്കാരന്‍ സഹയാത്രികന് മേല്‍ മൂത്രമൊഴിച്ചത്. ന്യൂയോര്‍ക്ക് - ഡല്‍ഹി ഇന്ത്യന്‍ എയര്‍ലൈസ് വിമാനത്തില്‍ അടുത്തിടെ ഉണ്ടായ സമാന സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മദ്യപിച്ചിരുന്ന ഇയാള്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുകയും ഇത് സഹയാത്രികന്റെ ദേഹത്തേക്ക് പടരുകയുമായിരുന്നു.

യുഎസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് സഹയാത്രികന് ബുദ്ധിമുട്ട് നേരിടും വിധത്തില്‍ പെരുമാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്യപിച്ചിരുന്ന ഇയാള്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുകയും ഇത് സഹയാത്രികന്റെ ദേഹത്തേക്ക് പടരുകയുമായിരുന്നു. ഇക്കാര്യം വിമാന ജീവനക്കാരെ അറിയിക്കുകയായിരുന്നു എന്നാണ് വിമാനത്താവള അധികൃതരുടെ പ്രതികരണമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സംഭവത്തില്‍ യുവാവിന് എതിരെ പരാതി നല്‍കാന്‍ യാത്രക്കാരന്‍ തയ്യാറായില്ല. വിദ്യാര്‍ത്ഥി മാപ്പുപറഞ്ഞതോടെ ഇയാളുടെ കരിയര്‍ പരിഗണിച്ച്് യാത്രക്കാരന്‍ പരാതി നല്‍കാന്‍ താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂയോര്‍ക്ക് - ഡല്‍ഹി വിമാനത്തില്‍ വീണ്ടും 'മൂത്രമൊഴി' വിവാദം; അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരനെതിരെ പരാതി
സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം: എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ, മുഖ്യ പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി

എന്നാല്‍, വിഷയം ഗൗരവകരമായെടുത്ത വിമാനക്കമ്പനി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) വിഷയം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതോടെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസിന് കൈമാറുകയും ചെയ്തു. സംഭവത്തില്‍ ബന്ധപ്പെട്ടവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിവരികയാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ അറിയിച്ചു. വിമാനത്തിലെ മോശം പെരുമാറ്റത്തിന് സിവില്‍ ഏവിയേഷന്‍ നിയമം അനുസരിച്ച് യാത്രക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടിക്ക് പുറമെ, യാത്രാ വിലക്ക് ഉള്‍പ്പെടെ നേരിടേണ്ടിവന്നേക്കും.

വിമാനത്തിലെ മോശം പെരുമാറ്റത്തിന് സിവില്‍ ഏവിയേഷന്‍ നിയമം അനുസരിച്ച് യാത്രക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടിക്ക് പുറമെ, യാത്രാ വിലക്ക് ഉള്‍പ്പെടെ നേരിടേണ്ടിവന്നേക്കും.

ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് നവംബര്‍ 26ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു നേരത്തെ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മദ്യപിച്ചെത്തിയ ശങ്കര്‍ മിശ്ര എന്നയാള്‍ സഹയാത്രികയുടെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. വിമാനത്തിലെ ക്രൂവിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നതാണ് വിഷയം കൂടുതല്‍ ഗൗരവതരമാക്കിയത്. പ്രതിയെ പോകാന്‍ അനുവദിക്കുകയും ചെയ്തു. യാത്രക്കാരി ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് കത്തയച്ചതിന് ശേഷമാണ് എയര്‍ ഇന്ത്യ പോലീസില്‍ പരാതി പോലും നല്‍കിയത്.

ന്യൂയോര്‍ക്ക് - ഡല്‍ഹി വിമാനത്തില്‍ വീണ്ടും 'മൂത്രമൊഴി' വിവാദം; അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരനെതിരെ പരാതി
സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം; വിമാനത്തിൽ മദ്യം നൽകുന്ന രീതിയെക്കുറിച്ച് പരിശോധന നടത്താൻ എയർ ഇന്ത്യ

ജനുവരി 7നാണ് ഡല്‍ഹി പോലീസ് ബെംഗളൂരുവില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ യുഎസ് ആസ്ഥാനമായുള്ള കമ്പനി വെല്‍സ് ഫാര്‍ഗോയിലെ ജീവനക്കാരനായിരുന്ന മിശ്രയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഇതിന് പുറമെ, സംഭവത്തില്‍ എയര്‍ ഇന്ത്യക്കെതിരെയും ഡിജിസിഎ നടപടി ഉണ്ടായി. എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴയാണ് ഡിജിസിഎ പിഴയായി ചുമത്തിയത്. മുഖ്യ പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. ഇയാള്‍ക്ക് മൂന്ന് ലക്ഷം രൂപ പിഴയും ചുമത്തി.

logo
The Fourth
www.thefourthnews.in