യാത്രക്കാർ റൺവേയിലിരുന്ന് ഭക്ഷണം കഴിച്ച സംഭവം; ഇൻഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനുമെതിരെ 2.10 കോടി രൂപ പിഴ

യാത്രക്കാർ റൺവേയിലിരുന്ന് ഭക്ഷണം കഴിച്ച സംഭവം; ഇൻഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനുമെതിരെ 2.10 കോടി രൂപ പിഴ

ഇൻഡിഗോ യാത്രക്കാർ മുംബൈ വിമാനത്താവളത്തിലെ ടാർമാക്കിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട് ദിവസങ്ങൾക്കുശേഷമാണ് നടപടി
Updated on
1 min read

യാത്രക്കാർക്ക് റൺവേയിലിരുന്ന് ഭക്ഷണം കഴിക്കാൻ സാഹചര്യമുണ്ടാക്കിയ സംഭവത്തിൽ വിമാനക്കമ്പനിക്കും മുംബൈ വിമാനത്താവള അധികൃതർക്കും പിഴ ചുമത്തി ഡിജിസിഎ(ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ)യും ബിസിഎഎസും (ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി). വിമാനകമ്പനിയായ ഇൻഡിഗോ, മുംബൈ എയർപോർട്ട് ഓപ്പറേറ്റർമാരായ എംഐഎഎൽ എന്നിവർക്കെരെ 2.10 കോടി രൂപയുടെ പിഴയാണ് ചുമത്തിയത്.

ഇൻഡിഗോ യാത്രക്കാർ മുംബൈ വിമാനത്താവളത്തിലെ ടാർമാക്കിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട് ദിവസങ്ങൾക്കുശേഷമാണ് നടപടി. സംഭവം വൈറലായതിന് പിന്നാലെ വിമാന കമ്പനിക്കും വിമാനത്താവളത്തിനുമെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസയച്ചിരുന്നു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) എയർലൈനിൽനിന്ന് 1.20 കോടി രൂപയും വിമാനത്താവളത്തിന് 60 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. വിമാനത്താവള അധികൃതർ 30 ലക്ഷം രൂപ പ്രത്യേകം അടയ്ക്കണമെന്ന് ഡിജിസിഎയും ഉത്തരവിട്ടു.

കുറഞ്ഞ ദൃശ്യപരതയിൽ വിമാനങ്ങൾ പ്രവർത്തിപ്പിച്ചതിനാണ് എയർ ഇന്ത്യയ്ക്കും സ്പൈസ് ജെറ്റിനുമെതിരെ ഡിജിസിഎ 30 ലക്ഷം രൂപ വീതം പിഴ നൽകിയിരിക്കുന്നത്. ജനുവരി 14ന് ഗോവയിൽനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്താവളത്തിലായിരുന്നു സംഭവമുണ്ടായത്.

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞായിരുന്നതിനാൽ വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടിരുന്നു. മുംബൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനം, യാത്രക്കാരെ ടാർമാക്കിൽ ഇറങ്ങാൻ അനുവദിക്കുകയും അവർക്ക് ലഘുഭക്ഷണങ്ങൾ വിതരണം ചെയ്യുകയുമായിരുന്നു. ഈ നടപടി ചട്ടവിരുദ്ധമാണെന്നാണ് ഏവിയേഷൻ അധികൃതരുടെ കണ്ടെത്തൽ.

യാത്രക്കാർ റൺവേയിലിരുന്ന് ഭക്ഷണം കഴിച്ച സംഭവം; ഇൻഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനുമെതിരെ 2.10 കോടി രൂപ പിഴ
റണ്‍വേയിലിരുന്ന് ഭക്ഷണം കഴിച്ച് യാത്രക്കാർ; ഇന്‍ഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനും കേന്ദ്രത്തിന്റെ നോട്ടീസ്

വഴിതിരിച്ചുവിട്ട ഇൻഡിഗോ വിമാനത്തിൽനിന്ന് യാത്രക്കാരെ റൺവേയിലേക്ക് ഇറങ്ങാൻ അനുവദിച്ചുവെന്നത് ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് ഇൻഡിഗോയ്‌ക്കെതിരെ ഏവിയേഷൻ അധികൃതർ കണ്ടെത്തിയിരിക്കുന്നത്. സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കാതെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റി, സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തില്ല, ഉയർന്നുവരുന്ന സാഹചര്യത്തോട് ഉത്തരവാദിത്തത്തോടെയും കാര്യക്ഷമമായും പ്രതികരിച്ചില്ല എന്നിങ്ങനെ നീളുന്നു ആ പട്ടിക.

തിങ്കളാഴ്ചയോടെയാണ് സമൂഹമാധ്യമ സൈറ്റുകളിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലാകുന്നത്. പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാന മന്ത്രാലയ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് വിമാനകമ്പനിക്കും എയർപോർട്ട് അധികൃതർക്കും ചൊവ്വാഴ്ച നോട്ടീസ് നൽകിയത്.

നോട്ടീസിന് ലഭിച്ച മറുപടിയുടെ ഭാഗമായാണ് ഇൻഡിഗോയ്ക്കും മുംബൈ വിമാനത്താവള നടത്തിപ്പുകാർക്കുമെതിരെ വലിയ തുക പിഴ ചുമത്തിയത്. മറുപടിക്കുപുറമെ സംഭവവുമായി ബന്ധപ്പെട്ട വിവിധ ദൃശ്യങ്ങളും ബിസിഎഎസ് പരിശോധിച്ചിരുന്നു.

അതേസമയം, കുറഞ്ഞ ദൃശ്യപരതയിൽ വിമാനങ്ങൾ സർവീസ് നടത്തിയതിനും പൈലറ്റുമാരുടെ പട്ടികയിൽ വീഴ്ച വരുത്തിയതിനും എയർ ഇന്ത്യയ്ക്കും സ്‌പൈസ് ജെറ്റിനും ഡിജിസിഎ 30 ലക്ഷം രൂപ വീതം പിഴ ചുമത്തി.

logo
The Fourth
www.thefourthnews.in