മോദി പരാമർശം: രാഹുൽ നേരിട്ട് ഹാജരാകണമെന്ന് പറ്റ്നാ കോടതി

മോദി പരാമർശം: രാഹുൽ നേരിട്ട് ഹാജരാകണമെന്ന് പറ്റ്നാ കോടതി

ബിജെപി എം പി സുശീല്‍ കുമാർ മോദി നൽകിയ പരാതിയിൽ ഏപ്രിൽ 12 ന് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം
Updated on
1 min read

മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ മൊഴിയെടുക്കുന്നതിനായി രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പറ്റ്ന കോടതി. പറ്റ്നയിലെ എംപി/എംഎല്‍എ കോടതിയുടേതാണ് ഉത്തരവ്. ബിജെപി എംപി സുശീല്‍ കുമാർ മോദിയുടെ പരാതിയിലാണ് നടപടി. ഏപ്രില്‍ 12ന് നേരിട്ട് ഹാജരാകാന്‍ കോടതി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു.

മോദി പരാമർശം: രാഹുൽ നേരിട്ട് ഹാജരാകണമെന്ന് പറ്റ്നാ കോടതി
'മോദി' പരാമര്‍ശം: രാഹുലിന് പട്ന കോടതി നോട്ടീസ്, ലണ്ടനില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് ലളിത് മോദി

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയിലെ കോലാറിലെ പ്രസംഗത്തിനിടെ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. എല്ലാ കള്ളന്മാരുടേയും പേരിനൊപ്പം മോദിയെന്ന പേര് എങ്ങനെ വരുന്നുവെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ലളിത് മോദി, നീരവ് മോദി എന്നിവരുമായി ബന്ധപ്പെട്ട കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതേ പരാമർശത്തിന്റെ പേരിൽ നൽകിയ മറ്റൊരു കേസിലാണ് സൂറത്ത് കോടതി രാഹുലിനെ ശിക്ഷിച്ചത്.

മോദി വിഭാഗത്തെ ഒന്നാകെ രാഹുല്‍ ഗാന്ധി അപകീർത്തിപ്പെടുത്തി എന്നായിരുന്നു സുശീൽ കുമാർ മോദിയുടെ പരാതി. ബിഹാർ ഗതാഗത മന്ത്രിയായിരുന്ന നിതിൻ നബിൻ, ബിജെവൈഎം ബിഹാർ പ്രസിഡന്റ് മനീഷ് കുമാർ, മുതിർന്ന അഭിഭാഷകൻ എസ് ഡി സഞ്ജയ്, സുബോധ് ഝാ, അഭിഭാഷകൻ അർജുൻ കുമാർ, അഭിഭാഷകൻ രത്നേഷ് കുമാർ തുടങ്ങി നിരവധി സാക്ഷികൾ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.

മോദി പരാമർശം: രാഹുൽ നേരിട്ട് ഹാജരാകണമെന്ന് പറ്റ്നാ കോടതി
ആർഎസ്എസിനെ കൗരവരോട് ഉപമിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ട കേസ്

ഗുജറാത്തിലെ മുന്‍ മന്ത്രിയും സൂറത്ത് എംഎല്‍എയുമായ പൂര്‍ണേഷ് മോദിയുടെ പരാതിയിലാണ് രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് സിജെഎം കോടതി വിധിച്ചത്. രാഹുലിന് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും കോടതി വിധിച്ചു. കേസില്‍ രാഹുലിന് ഉടൻ തന്നെ ജാമ്യം അനുവദിച്ച കോടതി, അപ്പീല്‍ നല്‍കുന്നതിന് 30 ദിവസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്. പിന്നാലെ, എം പി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ അയോഗ്യനാക്കുകയും ചെയ്തു. ഇതേ കേസിലാണ് വീണ്ടും മറ്റൊരു സംസ്ഥാനത്ത് നടപടി വരുന്നത്.

മോദി പരാമർശം: രാഹുൽ നേരിട്ട് ഹാജരാകണമെന്ന് പറ്റ്നാ കോടതി
രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കി; രാജ്യത്തുടനീളം പ്രതിഷേധം

രാഹുലിനെതിരായ കോടതി വിധിക്കെതിരെ വിമര്‍ശനവുമായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ആർ എസ് എസ്സിനെ കൗരവരോട് ഉപമിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം രാഹുലിനെതിരെ മറ്റൊരു മാനനഷ്ട കേസ് എടുത്തിട്ടുണ്ട്. 'ആര്‍എസ്എസ് 21-ാം നൂറ്റാണ്ടിലെ കൗരവര്‍' എന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെയാണ് പുതിയ പരാതി. ആര്‍ എസ് എസ് പ്രവര്‍ത്തകനായ കമല്‍ ഭദോരിയയാണ് ഹരിദ്വാര്‍ കോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in