മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാം; ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീംകോടതി

മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാം; ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീംകോടതി

15 ദിവസത്തിലൊരിക്കൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാകണം
Updated on
1 min read

പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് പോകാൻ സുപ്രീംകോടതിയുടെ അനുമതി. മഅദനിക്ക് സ്വന്തം നാടായ കൊല്ലത്ത് നിൽക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. 15 ദിവസത്തിലൊരിക്കൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാകണം. കൊല്ലം എസ്പിയുടെ അനുമതിയോടെ ചികിത്സയ്ക്കായി എറണാകുളത്തേക്കും പോകാം. മഅദനിക്ക് കേരളത്തിൽ കർണാടക പോലീസ് അകമ്പടി നൽകേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാം; ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീംകോടതി
ജാമ്യ കാലാവധി തീരുന്നു; പിതാവിനെ കാണാനാവാതെ മഅദനി ബെംഗളൂരുവിലേക്ക് മടങ്ങി

മഅദനിക്കെതിരായ കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഉത്തരവ്.

നേരത്തെ മൂന്നുമാസം കേരളത്തിൽ കഴിയാന്‍ സുപ്രീംകോടതി ഇളവുനല്‍കിയെങ്കിലും രോഗാവസ്ഥയെ തുടര്‍ന്ന് പിതാവിനെ കാണാന്‍ കഴിയാതെയാണ് കര്‍ണാടകയിലേക്ക് മടങ്ങിയതെന്ന് മഅദനി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ക്രിയാറ്റിന്റെ അളവ് കൂടിവരുന്ന സാഹചര്യത്തില്‍ വൃക്ക മാറ്റിവയ്ക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശമെന്നും ഈ സാഹചര്യത്തില്‍ കടുത്ത ജാമ്യവ്യവസ്ഥ ഏര്‍പ്പെടുത്തരുതെന്ന ആവശ്യവും മഅദനി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാം; ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീംകോടതി
രക്തസമ്മർദ്ദം ഉയർന്നുതന്നെ; മഅദനി ഇന്ന് അൻവാർശ്ശേരിയിലേക്കില്ല

സുപ്രീംകോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തില്‍ കേരളത്തിലേക്ക് പോകണമെന്ന ആവശ്യത്തിെനാപ്പം, സുരക്ഷാ മേല്‍നോട്ടം കേരളാ പോലീസിനെ ഏല്‍പ്പിക്കണമെന്നും മദനി ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക പോലീസിന്റെ സുരക്ഷാ ചെലവ് താങ്ങാനാകില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു മഅദനിയുടെ ആവശ്യം. 11 ദിവസത്തെ കര്‍ണാടക പോലീസിന്റെ സുരക്ഷയ്ക്ക് മാത്രം 6.75 ലക്ഷം രൂപയാണ് ചെലവ് വന്നത്. കേരള പോലീസ് സുരക്ഷയ്ക്ക് തുക ഈടാക്കിയിട്ടില്ലെന്നും മഅദനി സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയെ അറിയിച്ചു.

മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാം; ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീംകോടതി
'കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സഹായിച്ചില്ല'; നീതിന്യായവ്യവസ്ഥ പുനഃപരിശോധിക്കപ്പെടണമെന്ന് മഅദനി

മൂന്നുമാസത്തോളം കേരളത്തില്‍ കഴിയാന്‍ സുപ്രീംകോടതി അനുവദിച്ചെങ്കിലും സുരക്ഷാ ചെലവിനായി ഒരു കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ് മഅദനിക്ക് തിരിച്ചടിയായത്. ഒടുവില്‍ ജൂണ്‍ 26ന് പിതാവിനെ കാണാനായി മഅദനി കേരളത്തിലെത്തി. കൊച്ചിയില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗം അന്‍വാര്‍ശേരിയിലേക്ക് പുറപ്പെട്ട മഅദനിക്ക് ശാരീക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് എറണാകുളത്ത് ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ജാമ്യവ്യവസ്ഥകള്‍ പാലിക്കേണ്ടതിനാല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി ജൂലൈ ഏഴിന് പിതാവിനെ കാണാനാകാതെ മഅദനി കർണാടകയിലേക്ക് മടങ്ങി.

logo
The Fourth
www.thefourthnews.in