'നിങ്ങളിൽ ദൈവമുണ്ടോയെന്ന് ജനങ്ങൾ തീരുമാനിക്കും'; മോഹൻ ഭാഗവത് ഉദ്ദേശിച്ചത് മോദിയേയോ?

'നിങ്ങളിൽ ദൈവമുണ്ടോയെന്ന് ജനങ്ങൾ തീരുമാനിക്കും'; മോഹൻ ഭാഗവത് ഉദ്ദേശിച്ചത് മോദിയേയോ?

തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് തന്റെ ജന്മം ദൈവികമാണെന്ന് നരേന്ദ്രമോദി പറഞ്ഞത്
Updated on
2 min read

"നിങ്ങളിൽ ദൈവമുണ്ടോയെന്ന് ജനങ്ങൾ തീരുമാനിക്കും"-ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ ഈ പ്രസ്താവന വലിയ ചർച്ചകൾക്കാണു വഴിവെച്ചിരിക്കുന്നത്. മോഹൻ ഭാഗവതിന്റെ വാക്കുകൾ മോദിയെ ഉദ്ദേശിച്ചാണോയെന്നാണ് ഉയരുന്ന ചോദ്യം.

മണിപ്പൂരിലെ വിദ്യാർത്ഥികളുടെ പഠനത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ച ശങ്കർ ദിനകർ കനിയുടെ നൂറാം ജന്മവാർഷിക പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഇന്നലെ മോഹൻ ഭഗവത് നടത്തിയ പ്രസ്താവന, ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്റെ ജന്മം ദൈവികമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ വിമർശിക്കുന്ന തരത്തിൽ വായിക്കാവുന്നതാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

തിരഞ്ഞെടുപ്പ് പ്രാചാരണസമയത്ത് ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് തന്റെ ജന്മം ദൈവികമാണെു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. തന്റെ അമ്മയുടെ മരണത്തിനുശേഷമാണ്, തന്റെ ജന്മം ജൈവികമായ ഒന്നല്ല, ദൈവികമായതാണെന്ന് തിരിച്ചറിഞ്ഞതെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്ന സമയത്ത് താൻ ജൈവികമായി ജനിച്ച ഒരാളാണെന്ന തോന്നലുണ്ടായിരുന്നു. എന്നാൽ അമ്മ മരിച്ചതോടെ അതില്ലാതായെന്നായിരുന്നു മോദിയുടെ വിശദീകരണം.

'നിങ്ങളിൽ ദൈവമുണ്ടോയെന്ന് ജനങ്ങൾ തീരുമാനിക്കും'; മോഹൻ ഭാഗവത് ഉദ്ദേശിച്ചത് മോദിയേയോ?
'ഡോക്ടറെ ബലാത്സംഗക്കൊലയ്ക്കിരയാക്കിയത് സാമ്പത്തിക തട്ടിപ്പുകൾ മറയ്ക്കാനോ?' ആർജി കർ മുൻ പ്രിൻസിപ്പൽ സന്ദീപ്‌ ഘോഷിന്റെ വസതികളിൽ ഇഡി റെയ്ഡ്

പൊതുസമൂഹത്തിൽ സ്വയം ആൾദൈവമായി അവതരിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണിതെന്ന തരത്തിലുള്ള വിമർശനങ്ങൾ ആ സമയത്തുയർന്നിരുന്നു. തനിക്ക് ലഭിക്കുന്ന ഊർജം മാനുഷികമായതല്ല ദൈവികമായതാണെന്നാണ് മോദിപറയുന്നത്.

ഭയ്യാജി എന്ന് വിളിക്കപ്പെട്ട ശങ്കർ ദിനകർ കാനെയുടെ നൂറാം ജന്മവാർഷികച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മോഹൻ ഭാഗവത്‍, നിങ്ങളിൽ ദൈവമുണ്ടോയെന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നാണ് പറഞ്ഞത്.

"ദേശീയതയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി. ദേശസ്‌നേഹം ആളുകളിൽ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു. ഒരു രാജ്യമെന്ന രീതിയിൽ നമ്മൾ ഒന്നാണെന്ന ബോധമാണ് ആളുകളിൽ ഉണ്ടാകേണ്ടത്. ദേശീയ നേതാക്കളിൽനിന്ന് ആവേശം ഉൾക്കൊണ്ടുകൊണ്ടാണ് നമ്മൾ പ്രവർത്തിക്കേണ്ടത്," മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

മണിപ്പുരിൽ ഇപ്പോഴും കടുത്ത തർക്കങ്ങൾ നിലനിൽക്കുന്നു, അതിലൂടെ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെടുന്നത്. സമാധാനം തകർക്കപ്പെട്ട മണിപ്പുരിൽ സാധാരണജനങ്ങൾക്ക് ജീവിതം ദുഷ്കരമാകുന്ന ഈ സാഹചര്യത്തിൽ കലാപത്തിലേർപ്പെട്ടിരിക്കുന്ന വിഭാഗങ്ങളുമായി ആർഎസ്എസ് സംസാരിക്കുന്നുണ്ടെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

'നിങ്ങളിൽ ദൈവമുണ്ടോയെന്ന് ജനങ്ങൾ തീരുമാനിക്കും'; മോഹൻ ഭാഗവത് ഉദ്ദേശിച്ചത് മോദിയേയോ?
മലപ്പുറം മുൻ എസ്പി ഉൾപ്പെടെ മൂന്നു പോലീസുകാരിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടതായി യുവതി; ആരോപണങ്ങൾ നിഷേധിച്ച് സുജിത് ദാസ്

ചിലർ ഭ​ഗവാൻ ആകണമെന്നാണ് ആഗ്രഹമെന്ന് ജൂലൈയിൽ ഝാർഖണ്ഡിൽ നടന്ന പരിപാടിയിൽ മോഹൻ ഭാഗവത് പറഞ്ഞിരുന്നു. ഇത് മോദിയെ ഉദ്ദേശിച്ചാണെന്ന് അന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

''ചിലർക്ക് സൂപ്പർമാൻ ആകണമെന്നാണ് ആഗ്രഹം. പിന്നെ ഭ​ഗവാൻ ആകണമെന്നു തോന്നു. ഭ​ഗവാൻ ആയിക്കഴിഞ്ഞാൽ പിന്നെ അവർക്ക് വിശ്വരൂപം ആകാനാണ് ആ​ഗ്രഹം. ഇത് എവിടെച്ചെന്ന് നിൽക്കുമെന്ന് അറിയില്ല,'' മോഹൻ ഭാഗവത് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യത പുലർത്തിയില്ലെന്നും ജനസേവകൻ അഹങ്കാരിയാകരുതെന്നും മോഹൻ ഭാഗവത് മൂന്നാം മോദി സർക്കാർ അധികാരമേറ്റതിനുപിന്നാലെ പറഞ്ഞിരുന്നു.

 "ഒരു യഥാർത്ഥ സേവകൻ ജോലി ചെയ്യുമ്പോൾ മാന്യത നിലനിർത്തുന്നു. അങ്ങനെയുള്ളവർ മാത്രമേ സേവനം നടത്തുന്നുള്ളു. അവർക്ക് താൻ ചെയ്യുന്നതിനെ കുറിച്ച് അഹങ്കാരം ഉണ്ടാകുകയില്ല. അങ്ങനെയുള്ളവർക്ക് മാത്രമേ സേവകനാകാൻ അവകാശമുള്ളൂ" എന്നായിരുന്നു ആർഎസ്എസ് പ്രവർത്തകർക്കുള്ള ആനുകാലിക പരിശീലന പരിപാടിയായ കാര്യകർത്താ വികാസ് വർഗിൽ മോഹൻ ഭാഗവതിന്റെ വാക്കുകൾ. 

logo
The Fourth
www.thefourthnews.in