ഇന്ത്യയിലും എംപോക്‌സ്? രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍

ഇന്ത്യയിലും എംപോക്‌സ്? രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍

വിദേശത്ത് നിന്ന് വന്നയാള്‍ക്കാണ് രോഗലക്ഷണങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Updated on
1 min read

ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച എംപോക്‌സ് രോഗബാധ ജാഗ്രതയില്‍ ഇന്ത്യയും. വിദേശത്ത് നിന്ന് വന്നയാള്‍ക്കാണ് രോഗലക്ഷണങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്നയാളുടെ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എംപോക്‌സ് രോഗബാധ 12 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെയൊണ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

നിലവില്‍ എംപോക്‌സ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് അടുത്തിടെ യാത്ര ചെയ്തിട്ടുള്ള യുവാവിനെയാണ് രോഗ ബാധ സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസൊലേറ്റ് ചെയ്ത് ചികിത്സ നല്‍കി വരുന്ന ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. എംപാക്സിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ രോഗിയുടെ സാമ്പിളുകള്‍ പരിശോധിച്ചുവരികയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

എന്താണ് എംപോക്സ് വൈറസ്

ചര്‍മത്തിലെ ചുണങ്ങ്, തലവേദന, പനി എന്നിവയ്‌ക്കൊപ്പം മറ്റ് ലക്ഷണങ്ങള്‍ക്കും കാരണമാകുന്ന ഒരു വൈറല്‍ അണുബാധയാണ് എംപോക്സ് വൈറസ് അഥവാ മങ്കിപോക്സ് വൈറസ്. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ പടരാന്‍ സാധ്യതയുള്ള ഒരു പകര്‍ച്ചവ്യാധിയാണിത്. രോഗബാധിതനായ വ്യക്തിയുമായി വളരെ അടുത്തതും ചര്‍മവുമായുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന ഡ്രോപ്ലെറ്റിലൂടെയും രോഗം പകരാം. എംപോക്സ് വൈറസ് ബാധിതരായ മനുഷ്യരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുക എന്നിവയാണ് പ്രധാന പ്രതിരോധമാര്‍ഗങ്ങള്‍. രണ്ട് മുതല്‍ നാല് ആഴ്ച വരെ നീണ്ടുനില്‍ക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ് എംപോക്സ് വൈറസ്. അണുബാധയ്ക്ക് ശേഷം 24-48 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും.

ഇന്ത്യയിലും എംപോക്‌സ്? രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍
ആഫ്രിക്കയിൽ മങ്കിപോക്സ്‌ തീവ്രവ്യാപനം; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന

ന്യുമോണിയ, ഛര്‍ദ്ദി, ഭക്ഷണമിറക്കാന്‍ ബുദ്ധിമുട്ട്, കാഴ്ച നഷ്ടപ്പെടുന്ന കോര്‍ണിയ അണുബാധ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആരോഗ്യ സങ്കീര്‍ണതകള്‍ക്ക് എംപോക്സ് വൈറസ് കാരണമാകും. മസ്തിഷ്‌കം, ഹൃദയം, മലാശയം എന്നിവയുടെ വീക്കത്തിനും ഇത് കാരണമാകും. എച്ച്ഐവിയും ദുര്‍ബലമായ പ്രതിരോധ സംവിധാനങ്ങളും ഉള്ള ആളുകള്‍ക്ക് എംപോക്സ് വൈറസ് കാരണം സങ്കീര്‍ണതകള്‍ കൂടാനുള്ള സാധ്യതയുമുണ്ട്.

വസൂരി വൈറസിന് സമാനമായ ഓര്‍ത്തോപോക്സ് വൈറസ് ജനുസ്സില്‍ പെടുന്ന എംപോക്സ് വൈറസാണ് മങ്കിപോക്സ് കൊണ്ടുവരുന്നത്. ഈ വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നു. ആഫ്രിക്കയില്‍ രോഗം ബാധിച്ച മൃഗങ്ങളുമായും കുരങ്ങുകളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയാണ് ഇത് കൂടുതലായി പടരുന്നത്. കൂടാതെ, രോഗബാധിതരായ വ്യക്തികളുമായോ മലിനമായ വസ്തുക്കളുമായോ അടുത്തിടപഴകുന്നത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിന് കാരണമാകും.

logo
The Fourth
www.thefourthnews.in