നിതിന്‍ ഗഡ്കരി
നിതിന്‍ ഗഡ്കരി

'പതിനഞ്ച് രൂപയ്ക്ക് പെട്രോള്‍ നല്‍കും, കര്‍ഷകര്‍ വിചാരിക്കണം': നിതിന്‍ ഗഡ്കരി

രാജ്യത്തെ ഇന്ധനോപയോ​ഗം ശരാശരി 60 ശതമാനം എഥനോളും 40ശതമാനം വൈദ്യുതിയുമായാൽ പെട്രോൾ ഉപയോ​ഗം കുറയുമെന്നും അത് വില കുറയാന്‍ കാരണമാകുമെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു
Published on

ഉപഭോഗം കുറഞ്ഞാല്‍ ഇന്ത്യയിലെ ഇന്ധന വിലയില്‍ കുറവുവരുത്താനാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയില്‍ പെട്രോളിന്റെ വില കുറയ്ക്കാന്‍ വഴിയുണ്ടെന്ന പരാമര്‍ശത്തോടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. രാജ്യത്തെ ഇന്ധനോപയോ​ഗം ശരാശരി 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയുമായാൽ പെട്രോൾ ഉപയോ​ഗം കുറയുമെന്നും അത് വില കുറയാന്‍ കാരണമാകുമെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ പ്രതാപ്ഗഢില്‍ പൊതുയോഗത്തിനിടെ സംസാരിക്കവെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

കര്‍ഷകര്‍ രാജ്യത്തിന്റെ ഊര്‍ജ ദാതാക്കളാണെന്നും ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു

കർഷകര്‍ രാജ്യത്തിന്റെ അന്നദാതാക്കള്‍ മാത്രമല്ലെന്ന് പറഞ്ഞ ഗഡ്കരി അവർ രാജ്യത്തിന്റെ ഊര്‍ജ ദാതാക്കള്‍ കൂടിയാണെന്നും കൂട്ടിച്ചര്‍ത്തു. കർഷകർ ഉത്പാദിപ്പിക്കുന്ന എഥനോൾ ഉപയോഗിച്ചായിരിക്കും രാജ്യത്തെ എല്ലാ വാഹനങ്ങളും ഓടുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനോപയോ​ഗം ശരാശരി 60 ശതമാനം എഥനോളും 40ശതമാനം വൈദ്യുതിയുമായാൽ പെട്രോൾ ഉപയോ​ഗം കുറയും വില താഴേക്ക് പോകുമെന്നും അതിന്റെ ​ഗുണം സാധാരണക്കാർക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൂടാതെ ഇറക്കുമതി ചിലവ് കുറയ്ക്കുന്നതിനും, മലിനീകരണം കുറയ്ക്കാനും ഈ തീരുമാനങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ധന ഇറക്കുമതി 16 ലക്ഷം കോടിയുടേതാണ് ഇപ്പോൾ നടക്കുന്നത്. ഇത് ​ഗണ്യമായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ രാജ്യത്തെ നിരത്തുകളില്‍ ഇറക്കുമെന്ന് കേന്ദ്രമന്ത്രി നിതിന് ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു

എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ രാജ്യത്തെ നിരത്തുകളില്‍ ഇറക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രം നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വരും വർഷങ്ങളിൽ തന്നെ ഇലക്ട്രിക് വാഹനങ്ങൾ തങ്ങളുടെ ഏക ഉൽപ്പന്നമായി മാറുമെന്നും മെഴ്‌സിഡസ് ചെയര്‍മാൻ പറഞ്ഞതായും മന്ത്രി വെളിപ്പെടുത്തിയിരുന്നു. ബജാജ്, ടിവിഎസ്, ഹീറോ സ്കൂട്ടറുകൾ എന്നിങ്ങനെ നൂറ് ശതമാനം എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പുറമെയാണ് നിതിന്‍ ഗഡ്കരിയുടെ പുതിയ പരാമര്‍ശം.

logo
The Fourth
www.thefourthnews.in