'അടുത്ത തവണയും ഞാൻ ചെങ്കോട്ടയിലുണ്ടാകും':  
സ്വാതന്ത്യദിന പ്രസംഗത്തിൽ മോദി

'അടുത്ത തവണയും ഞാൻ ചെങ്കോട്ടയിലുണ്ടാകും': സ്വാതന്ത്യദിന പ്രസംഗത്തിൽ മോദി

അഞ്ച് വർഷത്തിനകം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യമാറുമെന്ന് മോദി
Updated on
2 min read

ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളിൽ നിറഞ്ഞുനിന്നത് ഭരണത്തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം. രാജ്യത്ത് നിലവിൽ തുടക്കംകുറിച്ച പദ്ധതികളുടെ ഉദ്ഘാടനം താൻ തന്നെ നിർവഹിക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ നേട്ടങ്ങൾ അടുത്തതവണ ചെങ്കോട്ടയിൽ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

'' 2014ൽ മാറ്റം വാഗ്ദാനം ചെയ്താണ് എൻഡിഎ അധികാരത്തിലെത്തിയത്. 2019ൽ ജനങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്തത് പ്രകടനമികവിന്റെ അടിസ്ഥാനത്തിലാണ്. അടുത്തവർഷം ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ വച്ച് രാജ്യത്തിന്റെ നേട്ടങ്ങളെ കുറിച്ചും പുരോഗതിയെ പറ്റിയും കൂടുതൽ ആത്മവിശ്വാസത്തോടെ ഞാൻ നിങ്ങളോട് സംസാരിക്കും'' - മോദി പറഞ്ഞു.

എന്റെ കുടുംബം എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി സംസാരിച്ചത്. രാജ്യം മണിപ്പൂരിനൊപ്പമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. '' മണിപ്പൂരിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി സമാധാനം നിലനിൽക്കുന്നുണ്ട്, അങ്ങനെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മണിപ്പൂരിലെ സമാധാനത്തിനായി ശ്രമം തുടരുകയാണ് '' - പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിലെ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേറ്റ ആക്രമണങ്ങളുണ്ടായെന്നും മോദി പറഞ്ഞു.

' എൻഡിഎ അധികാരത്തിലെത്തുമ്പോൾ ഇന്ത്യ ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്നു. ഇപ്പോൾ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. അഞ്ച് വർഷത്തിനകം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യമാറുമെന്ന ഉറപ്പാണ് ജനങ്ങൾക്ക് നൽകുന്നത്. 2047ൽ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യ വികസിത രാജ്യമായി മാറും. രാജ്യത്തിന്റെ കഴിവിന്റെയും ലഭ്യമായ വിഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. അഴിമതി, കുടുംബാധിപത്യം, പ്രീണനം എന്നീ മൂന്ന് തിന്മകളോട് പോരാടുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം'' - പ്രധാനമന്ത്രി പറഞ്ഞു.

'അടുത്ത തവണയും ഞാൻ ചെങ്കോട്ടയിലുണ്ടാകും':  
സ്വാതന്ത്യദിന പ്രസംഗത്തിൽ മോദി
രാജ്യം മണിപ്പൂരിനൊപ്പമെന്ന് പ്രധാനമന്ത്രി; ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി
logo
The Fourth
www.thefourthnews.in