പ്രധാനമന്ത്രിക്ക് സ്വന്തമായി ഭൂമിയോ വാഹനമോ ഇല്ല: ആകെ ആസ്തിമൂല്യം 2.23 കോടി മാത്രം

പ്രധാനമന്ത്രിക്ക് സ്വന്തമായി ഭൂമിയോ വാഹനമോ ഇല്ല: ആകെ ആസ്തിമൂല്യം 2.23 കോടി മാത്രം

സ്വര്‍ണമായുള്ളത് 1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ മോതിരങ്ങൾ മാത്രം
Updated on
1 min read

പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുറത്തുവിട്ട കണക്ക് പ്രകാരം, നരേന്ദ്ര മോദിയ്ക്ക് ആകെ ആസ്തിമൂല്യം 2.23 കോടി രൂപ. സ്ഥിരനിക്ഷേപം, ബാങ്ക് ബാലൻസ്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, ലൈഫ് ഇൻഷുറൻസ് പോളിസികൾ, ബാങ്ക് ബാലൻസ്, ആഭരണങ്ങൾ, കൈയിലുള്ള പണം എന്നിവ ഉൾപ്പെടെയാണ് ഇത്. 2021 മാർച്ച് അവസാനം 1,97,68,885 രൂപയായിരുന്നു ആസ്തി. എന്നാൽ, 2022 മാർച്ച് അവസാനത്തോടെ 26.13 ലക്ഷം രൂപ വർധിച്ച് 2,23,82,504 രൂപയായെന്നാണ് പിഎംഒ ഓഫീസ് വെബ്സൈറ്റിലൂടെ പുറത്തുവിട്ട കണക്കുകള്‍.

മോദിയുടെ ബാങ്ക് ബാലൻസ് 1,52,480 രൂപയിൽ നിന്ന് 46,555 രൂപയായി കുറഞ്ഞു. എന്നാല്‍, അദ്ദേഹത്തിന്റെ നിക്ഷേപ തുക 1,83,66,966 രൂപയിൽ നിന്ന് 2,10,33,226 രൂപയായി ഉയർന്നതായും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവിൽ പ്രധാനമന്ത്രിക്ക് സ്ഥാവര സ്വത്തുക്കൾ ഒന്നുമില്ല. ഗാന്ധിനഗറിലെ 1.10 കോടി രൂപയുടെ റെസിഡൻഷ്യൽ പ്ലോട്ടിന്റെ ഷെയർ മോദിക്കുണ്ടായിരുന്നതായി കഴിഞ്ഞ വർഷത്തെ കണക്കുകളില്‍ സൂചിപ്പിച്ചിരുന്നു. ദാനം ചെയ്തതിനാല്‍ ഇപ്പോള്‍ ഇതിന്റെ ഉടമസ്ഥാവകാശമില്ല . ബോണ്ടുകളിലും മ്യൂച്വൽ ഫണ്ടുകളിലും ഓഹരി നിക്ഷേപങ്ങളോ സ്വന്തമായി വാഹനമോ ഇല്ല. 1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് മോതിരങ്ങള്‍ മാത്രമാണ് സ്വര്‍ണമായി മോദിക്കുള്ളത്.

രാജ്‌നാഥ് സിംഗ്, ആർകെ സിംഗ്, ധർമേന്ദ്ര പ്രധാൻ, ഹർദീപ് സിംഗ് പുരി, ജി കിഷൻ റെഡ്ഡി, ജ്യോതിരാദിത്യ സിന്ധ്യ, പർഷോത്തം രൂപാല, വി മുരളീധരൻ, ഫഗൻ സിംഗ് കുലസ്‌തെ, ജൂലൈ 6-ന് രാജിവെച്ച മുഖ്താർ അബ്ബാസ് നഖ്‌വി എന്നിങ്ങനെ പത്ത് കേന്ദ്ര മന്ത്രിമാരുടെ ഏറ്റവും പുതിയ സ്വത്തുവിവരങ്ങളും പിഎംഒ വെബ്‌സൈറ്റ് പുറത്തുവിട്ടു.

logo
The Fourth
www.thefourthnews.in