'ക്ഷേത്രപരിസരത്ത് നിന്ന് 40 കി.മീ. അകലെ പെരുന്നാൾ ആഘോഷിക്കണം'; ബദരിനാഥിലെ മുസ്ലിങ്ങൾക്ക് നിർദേശം

'ക്ഷേത്രപരിസരത്ത് നിന്ന് 40 കി.മീ. അകലെ പെരുന്നാൾ ആഘോഷിക്കണം'; ബദരിനാഥിലെ മുസ്ലിങ്ങൾക്ക് നിർദേശം

രണ്ട് വർഷം മുൻപ്, നിർമാണത്തൊഴിലാളികളായ മുസ്ലിം സമുദായത്തിലെ അംഗങ്ങൾ ബക്രീദിന് കെട്ടിടത്തിനുള്ളിൽ രഹസ്യ പ്രാർത്ഥന നടത്തിയതിനെ തുടർന്ന് ബദരിനാഥിൽ സംഘർഷം ഉടലെടുത്തിരുന്നു
Updated on
1 min read

രാജ്യമെമ്പാടും നാളെ ബലിപെരുന്നാൾ ആഘോഷിക്കാനൊരുങ്ങുമ്പോൾ ബദരിനാഥിലെ മുസ്ലിങ്ങളോട് ക്ഷേത്ര നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ജോഷിമഠിൽ ബക്രീദ് ആഘോഷിക്കാൻ ആവശ്യപ്പെട്ട് പോലീസ്. പോലീസിന്റെ നേതൃത്വത്തിൽ മുസ്ലിം വിശ്വാസിപ്രതിനിധികൾ, ബദരിനാഥ് ക്ഷേത്രഭാരവാഹികൾ, പുരോഹിതന്മാർ തുടങ്ങിയവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ബദരിനാഥിൽ താമസിക്കുന്ന മുസ്ലിം സമുദായത്തിൽപെടുന്ന ഭൂരിഭാഗവും ഹിമാലയൻ ക്ഷേത്രത്തിലെ പുനർനിർമാണ പദ്ധതികളിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളാണ്.

ക്ഷേത്രപരിസരത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കുന്നതിനായി മുഴുവൻ സഹകരണവും പ്രദേശവാസികൾ ഉറപ്പ് നൽകിയതായി ബദരിഷ് പാണ്ഡ പഞ്ചായത്ത് പ്രസിഡന്റ് പ്രവീൺ ധ്യാനി പറഞ്ഞു

'ക്ഷേത്രപരിസരത്ത് നിന്ന് 40 കി.മീ. അകലെ പെരുന്നാൾ ആഘോഷിക്കണം'; ബദരിനാഥിലെ മുസ്ലിങ്ങൾക്ക് നിർദേശം
ത്രിപുരയിൽ ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതം; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് മരണം

മുസ്ലിം സമുദായാംഗങ്ങൾ, മത പുരോഹിതന്മാർ, കരാറുകാർ തുടങ്ങിയവരുമായി നടത്തിയ യോഗത്തിൽ ബക്രീദ് നമസ്‌കാരം ജോഷിമഠിൽ വച്ച് നടത്താൻ തീരുമാനിച്ചതായി ബദരിനാഥ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ സി ഭട്ട് വ്യക്തമാക്കി. ക്ഷേത്രനഗരത്തിന് പുറത്ത് നമസ്‌കരിക്കുന്നതിൽ ആർക്കും എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ക്ഷേത്രപരിസരത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കുന്നതിനായി മുഴുവൻ സഹകരണവും പ്രദേശവാസികൾ ഉറപ്പ് നൽകിയതായി ബദരിഷ് പാണ്ഡ പഞ്ചായത്ത് പ്രസിഡന്റ് പ്രവീൺ ധ്യാനി പറഞ്ഞു. ബദരിനാഥിൽ ബക്രീദ് പ്രാർത്ഥനകൾ നടത്തേണ്ടതില്ലെന്ന് മുസ്ലിം സമൂഹം സമ്മതിച്ചു. പെരുന്നാൾ ആഘോഷിക്കാൻ ജോഷിമഠിലേക്ക് പോകാമെന്ന് ഉറപ്പുനൽകിയെന്നും പ്രവീൺ ധ്യാനി കൂട്ടിച്ചേർത്തു.

രണ്ട് വർഷം മുൻപ്, നിർമാണത്തൊഴിലാളികളായ മുസ്ലിം സമുദായത്തിലെ അംഗങ്ങൾ ബക്രീദിന് കെട്ടിടത്തിനുള്ളിൽ രഹസ്യ പ്രാർത്ഥന നടത്തിയതിനെ തുടർന്ന് ബദരിനാഥിൽ സംഘർഷം ഉടലെടുത്തിരുന്നു. ഇത് കണക്കിലെടുത്താണ് മുസ്ലിങ്ങളോട് പെരുന്നാൾ ആഘോഷം ജോഷിമഠിൽ നടത്താൻ ആവശ്യപ്പെട്ടതെന്നും പ്രവീൺ ധ്യാനി പറഞ്ഞു.

logo
The Fourth
www.thefourthnews.in