'ബംഗാളി സമൂഹത്തെ അപമാനിച്ചു'; നടന്‍ നവാസുദീന്‍ സിദ്ദിഖിക്കും കൊക്കകോളയ്ക്കുമെതിരെ പരാതി

'ബംഗാളി സമൂഹത്തെ അപമാനിച്ചു'; നടന്‍ നവാസുദീന്‍ സിദ്ദിഖിക്കും കൊക്കകോളയ്ക്കുമെതിരെ പരാതി

സ്പ്രെെറ്റിനുവേണ്ടി നിര്‍മിച്ച പരസ്യമാണ് വിവാദമായത്
Updated on
1 min read

ബംഗാളിസമൂഹത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന് കൊക്കകോളയ്ക്കെതിരെ പരാതി. സ്പ്രെെറ്റിനു വേണ്ടി നിര്‍മിച്ച പരസ്യമാണ് വിവാദമായത്. പരസ്യത്തിൽ അഭിനയിച്ച സിനിമാ താരം നവാസുദീന്‍ സിദ്ദിഖിയ്ക്കും കൊക്കകോള മേധാവിക്കുമെതിരെ കൊല്‍ക്കത്ത പോലീസിലാണ് പരാതി ലഭിച്ചത്. പിന്നാലെ വിവാദ പരസ്യം കൊക്കോകോള പിന്‍വലിച്ചു.

''ബംഗാളികള്‍ക്ക് എളുപ്പത്തില്‍ ഒന്നും ലഭിച്ചില്ലെങ്കില്‍, അവര്‍ പട്ടിണി കിടക്കും' ഇത് ബംഗാളില്‍ സാധരണയായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്. എന്നാലിത് പരസ്യത്തില്‍ പ്രയോഗിക്കാന്‍ പാടില്ലായിരുന്നു. ഇതു പറഞ്ഞ ശേഷം നവാസുദീന്‍ സിദ്ദിഖി ചിരിക്കുന്നതായി കാണാം. ഇത് ബംഗാളി സമൂഹത്തെ അപമാനിക്കുന്നതാണ്,'' പരാതിക്കാരനായ ദിബ്യായന്‍ ബാനര്‍ജി പറഞ്ഞു. കല്‍ക്കട്ട ഹൈക്കോടതി അഭിഭാഷകന്‍ കൂടിയായ ഹര്‍ജിക്കാരന്‍ പറഞ്ഞു.

ഐടി നിയമത്തിലെ 66-ാം വകുപ്പ് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരവും കേസെടുക്കണമെന്ന് പരാതിയിലെ ആവശ്യം. ഇത്തരം കാര്യങ്ങള്‍ പ്രേത്സാഹിപ്പിക്കുന്നത് ഭാവിയിലും നല്ലതല്ലെന്ന് ദിബ്യായന്‍ ബാനര്‍ജി ചൂണ്ടിക്കാട്ടി.

പരാതിയെയും പ്രതിഷേധത്തെയും തുടര്‍ന്ന് ടിവി, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍നിന്ന് പരസ്യം ഉടൻ പിന്‍വലിക്കുകയും കമ്പനി മാപ്പ് പറയുകയും ചെയ്തു. തെറ്റ് സംഭവിച്ച പരസ്യം ചെയ്തതില്‍ ഖേദിക്കുന്നതായും പിൻലവിക്കുന്നതായും കമ്പനി അറിയിച്ചു.

''ഞങ്ങളുടെ കമ്പനി ബംഗാളി ഭാഷയ്ക്ക് അര്‍ഹമായ ബഹുമാനം നല്‍കുന്നു. അതോടൊപ്പം സംസ്ഥാനത്തിന്റെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,'' സ്‌പ്രൈറ്റ് ഇന്ത്യ ട്വിറ്ററില്‍ ബംഗാള്‍ ഭാഷയില്‍ കുറിച്ചു.

logo
The Fourth
www.thefourthnews.in