മഹുവ മൊയ്ത്ര
മഹുവ മൊയ്ത്ര

വിവാദ പരാമര്‍ശത്തില്‍ മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്

ഗുണ്ടകളെയോ പോലീസിനെയോ ട്രോളുകളെയോ പേടിയില്ല ബിജെപിയ്‌ക്കെതിരെ വീണ്ടും മഹുവ മൊയ്ത്ര
Updated on
1 min read

കാളിയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് എം.പി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്. മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ബിജെപി നേതാവ് ജിതന്‍ ചാറ്റര്‍ജി കൊടുത്ത പരാതിയിലാണ് എഫ്‌ ഐ ആര്‍. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ താന്‍ കാളി ഭക്തയാണെന്നും, ബിജെപിയുടെ ഗുണ്ടകളെയോ പോലീസിനെയോ ട്രോളുകളെയോ പേടിയില്ലെന്നും മഹുവ പ്രതികരിച്ചു. തൊട്ടുപിന്നാലെ സത്യത്തിന് വേറെ പിന്തുണ ആവശ്യമില്ലെന്ന് മഹുവ ട്വീറ്റ് ചെയ്തു.

മഹുവ മൊയ്ത്രയ്ക്ക് പിന്തുണയുമായി ശശി തരൂര്‍

ശശി തരൂര്‍
ശശി തരൂര്‍

കാളി പരാമര്‍ശത്തില്‍ വിവാദത്തിലായ മഹുവ മൊയ്ത്രയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്സ് എം.പി ശശി തരൂര്‍. എല്ലാ ഹിന്ദുക്കള്‍ക്കും അറിയുന്ന കാര്യമാണ് മഹുവ മൊയ്ത്ര പറഞ്ഞതെന്നും, നമ്മുടെ ആരാധനാരീതികള്‍ വൈവിധ്യമാര്‍ന്നതാണെന്നും തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. വിവാദ പരാമര്‍ശം തനിക്ക് പുതുമയല്ല, പക്ഷെ മഹുവ മൊയ്ത്രയ്‌ക്കെതിരെയുള്ള വിവാദം തന്നെ അത്ഭുതപ്പെടുത്തിയെന്ന ആമുഖത്തോടെ ആരംഭിക്കുന്ന ട്വീറ്റ്,വിമര്‍ശനത്തെ ഭയന്ന് മതത്തെപറ്റി ഒന്നും പറയാന്‍ പറ്റാത്ത നിലയിലേക്ക് നമ്മെ എത്തിച്ചിരിക്കുന്നു എന്ന പ്രസ്താവനയോടെയാണ് അവസാനിപ്പിക്കുന്നത്.

ഇന്ത്യാ ടുഡെ സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തില്‍ പങ്കെടുക്കവെ ലീന മണിമേഖലൈ സംവിധാനം ചെയ്ത കാളി എന്ന ഹ്രസ്വ ചിത്രത്തിന്റെ വിവാദ പോസ്റ്ററിനെ ചൊല്ലിയുള്ള ചോദ്യത്തില്‍ മൊയ്ത്ര നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. കാളിയെ ഓരോരുത്തര്‍ക്കും അവരവരുടേതായ രീതിയില്‍ സങ്കല്‍പ്പിക്കാന്‍ സ്വാതന്ത്ര്യം ഉണ്ട്. മാംസം കഴിക്കുന്ന, മദ്യം കഴിക്കുന്ന രൂപത്തിലാണ് താന്‍ കാളിയെ കാണുന്നതെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. സിക്കിമിലും ഭൂട്ടാനിലും ചെന്നാല്‍ പൂജയ്ക്ക് നിവേദ്യമായി നല്‍കുക മദ്യമാണ്, എന്നാല്‍ ഉത്തര്‍ പ്രദേശില്‍ ഇത് വന്‍ അബദ്ധമായിത്തീരും.

ബി ജെ പി വിവാദം ഏറ്റെടുത്തതോടെ തന്റെ വാക്കുകള്‍ ബി ജെ പി അനുഭാവികള്‍ തെറ്റിദ്ധരിപ്പിച്ചെന്നും ഒരു ചിത്രത്തെയും പിന്തുണക്കുകയായിരുന്നില്ല താന്‍ ഉദ്ദേശിച്ചതെന്നും പിന്നീട് മൊയ്ത്ര ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ മൊയ്ത്രയുടെ പ്രതികരണം വ്യക്തി പരമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ്സിന് അതുമായി ബന്ധമില്ലെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചതിനു പിന്നാലെ ടി എം സി യുടെ ട്വിറ്റര്‍ പേജ് മൊയ്ത്ര അണ്‍ഫോളോ ചെയ്തു.

logo
The Fourth
www.thefourthnews.in