പുതുവര്‍ഷത്തില്‍ കുറ്റകൃത്യം കുറയണം, മനസമാധാനത്തോടെ ജോലി ചെയ്യണം; മൃഗബലി നടത്തി തമിഴ്നാട് പോലീസ്

പുതുവര്‍ഷത്തില്‍ കുറ്റകൃത്യം കുറയണം, മനസമാധാനത്തോടെ ജോലി ചെയ്യണം; മൃഗബലി നടത്തി തമിഴ്നാട് പോലീസ്

ബലിക്കും പൂജയ്ക്കും ശേഷം ആടിനെ കറിവെച്ച് സദ്യയുണ്ടാക്കി എല്ലാവര്‍ക്കും വിളമ്പുകയും ചെയ്തു
Updated on
1 min read

പുതുവര്‍ഷത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയാന്‍ മൃഗബലിയുമായി തമിഴ്നാട് പോലീസ്. തമിഴ്‌നാട് ഡിണ്ടിഗലിലെ വടമധുരൈ സ്റ്റേഷനിലെ പോലീസുകാരാണ് അയ്യല്ലൂരിലെ ഒരു ക്ഷേത്രത്തില്‍ ആടിനെ ബലി നല്‍കിയത്. പുതുവര്‍ഷത്തില്‍ സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകവും കവര്‍ച്ചയും കുറയാനും മനസമാധാനത്തോടെ ജോലി ചെയ്യാനുമായാണ് മൃഗബലി നടത്തിയത്. ബലിക്കും പൂജയ്ക്കും ശേഷം ആടിനെ കറിവെച്ച് സദ്യയുണ്ടാക്കി എല്ലാവര്‍ക്കും വിളമ്പുകയും ചെയ്തു.

ദിണ്ടിഗല്‍ ജില്ലയിലെ നോര്‍ത്ത് മധുരയിലാണ് വടമധുരൈ സ്റ്റേഷന്‍. കുറ്റകൃത്യങ്ങള്‍ കൂടുതലായി രേഖപ്പെടുത്തുന്ന വധുരൈ, അയ്യലൂര്‍, പുത്തൂര്‍ എന്നീ മലയോര ഗ്രാമങ്ങള്‍ ഈ സ്റ്റേഷന്റെ പരിധിയിലാണ് വരുന്നത്. കൊലപാതകവും കവര്‍ച്ചയും പതിവായ പ്രദേശത്ത് പെണ്‍കുട്ടികളെ തട്ടികൊണ്ടുപോകുന്ന പ്രവണതയും വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം നിരവധി സ്ത്രീകളെയാണ് ഉത്തേരേന്ത്യയില്‍ നിന്നെത്തിയ തൊഴിലാളികള്‍ കടത്തികൊണ്ടുപോയത്. ഇതു മൂലം വലഞ്ഞ പോലീസുകാരാണ് സമീപത്തെ ക്ഷേത്രത്തില്‍ സ്റ്റേഷന്റെ പേരില്‍ പൊങ്കാലയും മൃഗബലിയും നടത്തിയത്.

കൊലപാതകവും കവര്‍ച്ചയും ലൈംഗികാതിക്രമങ്ങളും ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍, പുതിയ വര്‍ഷത്തിലെങ്കിലും ഇത്തരം പ്രവണതകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂജയും മൃഗബലിയും നടത്തിയതെന്നാണ് തമിഴ് മാധ്യമങ്ങളോട് പോലീസ് പ്രതികരിച്ചത്.

വേദസന്ധൂര്‍ ഡിഎസ്പി ദുര്‍ഗാദേവി, വടക്കന്‍ മധുര ഇന്‍സ്‌പെക്ടര്‍ ജ്യോതിമുരുകന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പൂജയില്‍ സ്റ്റേഷനിലെ മറ്റ് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കൂടാതെ വേദസന്ധൂര്‍, എരിയോട് സ്റ്റേഷനുകളിലെ പോലീസുകാരെ കൂടാതെ വേദസന്ധൂര്‍ ക്രൈംബ്രാഞ്ചിലെ സ്പെഷ്യല്‍ ഫോഴ്സ് പോലീസുകാരും പൂജയ്‌ക്കെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in